കോഴിക്കോട്: നരേന്ദ്ര മോദിയുടെ വരവിന് ശേഷമാണ് ഫലസ്തീൻ അനുകൂല നിലപാടിൽ ഇന്ത്യക്ക് മാറ്റം ഉണ്ടായതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഗുജറാത്തിൽ മോദി നടത്തിയ വംശീയ കലാപത്തിന് സമാനമാണ് ഇന്ന് ഗസയിൽ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ ഫലസ്തീൻ അനുകൂല റാലിയിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.
‘നരേന്ദ്ര മോദിയുടെ വരവിന് ശേഷമാണ് ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇന്ത്യൻ നിലപാടിൽ മാറ്റം വന്നത്. നരേന്ദ്ര മോദി വംശീയവാദിയാണ്. ഗുജറാത്തിൽ നടന്നത് നമുക്കറിയാം. അന്ന് ഗുജറാത്തിൽ നടന്നത് തന്നെയാണ് ഇന്ന് ഗസയിൽ നടന്നുകൊണ്ടിരിക്കുന്നത്.
ഗുജറാത്തിലെ മുസ്‌ലിങ്ങളുടെ കടകളും വീടുകളും കൊള്ളയടിച്ച വംശീയവാദികൾ. അമ്മമാരുടെ മുമ്പിൽ വെച്ച് മക്കളെ വെട്ടിക്കൊന്ന വംശീയവാദികൾ. ഭർത്താവിന്റെ മുമ്പിൽ വച്ച് ഭാര്യയെ മാനഭംഗപ്പെടുത്തിയ വംശീയവാദികൾ.
ഗുജറാത്ത് എന്ന സംസ്ഥാനത്ത് നിന്ന് ആരംഭിച്ച ഈ പരമ്പരയിലൂടെ മോദി ഗവൺമെന്റ് ലോകത്തെമ്പാടുമുള്ള നയങ്ങളിൽ ഇത് പ്രകടിപ്പിക്കുന്നു.
സ്വതന്ത്രമായി സംസാരിക്കേണ്ട മോദി വിദേശ രാഷ്ട്രങ്ങൾക്ക് വിധേയമായി വംശീയ പാരമ്പര്യത്തെ തള്ളിപ്പറഞ്ഞ് ഫലസ്തീൻ ജനതയ്ക്ക് എതിരായ നിലപാട് എടുത്തിരിക്കുന്നു ഇന്ത്യ. ഇത് അംഗീകരിക്കാൻ സാധിക്കില്ല,’ സുധാകരൻ പറഞ്ഞു.
Content Highlight: Sudhakaran says India’s stand with with palestine changed after the entry of narendra modi