[share]
[] കൊല്ലം: കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെക്കുറിച്ച് പരസ്യപ്രസ്താവന നടത്തരുതെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍.
ഗ്രൂപ്പില്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന കെ.സുധാകരന്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു .
പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ ആരും ചോദ്യം ചെയ്യരുത്. അവരുടെ തീരുമാനം അന്തിമമായിരിക്കുമെന്നും സുധീരന്‍ പറഞ്ഞു.
കെ.പി.സി.സി-സര്‍ക്കാര്‍ ഏകോപനസമിതിയോഗത്തിന് ശേഷം കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ സംബന്ധിച്ചുള്ള പ്രസ്താവനകള്‍ പാര്‍ട്ടി ഫോറങ്ങളില്‍ മതിയെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
വി.എം സുധാരന്‍ കെ.പി.സി.സി പ്രസിഡണ്ട് ആയതിന് ശേഷമുള്ള ആദ്യ ഏകോപനസമിതി യോഗമാണ് ചേര്‍ന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ കെ.പി.സി.സി പ്രസിഡണ്ടുമാരായ രമേശ് ചെന്നിത്തല, തെന്നല ബാലകൃഷ്ണപ്പിള്ള, കെ.മുരളീധരന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.