തിരുവനന്തപുരം: എം.എം. ഹസന്‍ കെ.പി.സി.സിയുടെ ആക്ടിങ് പ്രസിഡന്റായിരിക്കെയെടുത്ത തീരുമാനം റദ്ദാക്കി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കെ.പി.സി.സി മുന്‍ സെക്രട്ടറി എം.എ. ലത്തീഫിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്ത തീരുമാനമാണ് സുധാകരന്‍ റദ്ദാക്കിയത്.

എം.എ. ലത്തീഫിനെ തിരിച്ചെടുത്തത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത സുധാകരന്‍ എം.എം. ഹസന്റെ പ്രവര്‍ത്തനങ്ങളിൽ അതൃപ്തിയുണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പരസ്യമായി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് എം.എം. ഹസനെടുത്ത നടപടി റദ്ദാക്കി സുധാകരന്‍ രംഗത്തെത്തിയത്. ഏപ്രില്‍ 24നാണ് എം.എ. ലത്തീഫിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്ത് കൊണ്ട് എം.എം. ഹസന്‍ ഉത്തരവിറക്കിയത്. ഈ തീരുമാനമാണ് സുധാകരന്‍ ഇപ്പോള്‍ റദ്ദാക്കിയത്.
എം.എ. ലത്തീഫിനെ തിരിച്ചെടുത്തതിനെതിരെ പാര്‍ട്ടിക്ക് നിരവധി പരാതികള്‍ ലഭിച്ചെന്നാണ് ഉത്തരവ് റദ്ദാക്കുന്നതിനുള്ള കാരണമായി സുധാകരന്‍ ചൂണ്ടിക്കാട്ടിയത്. എം.എ. ലത്തീഫിനെ തിരിച്ചെടുത്തത് ശരിയായ നടപടി ആയിരുന്നില്ലെന്നും കെ.പി.സി.സി പുറത്തിറക്കിയ കത്തില്‍ പറയുന്നു.
കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരന്‍ ചുമതലയേറ്റെടുത്തതിന് ശേഷം പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ചതിനാണ് എം.എ. ലത്തീഫിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
Content Highlight: Sudhakaran canceled the decision taken by KPCC as acting president MM Hasan