തിരുവനന്തപുരം: വയനാട്ടില്‍ നിന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ പരിഹാസവുമായി മന്ത്രി ജി. സുധാകരന്‍.
എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത പുലിയാണ് രാഹുല്‍ ഗാന്ധിയെന്നായിരുന്നു ജി സുധാകരന്‍ പറഞ്ഞത്. പുലി വരുന്നേ പുലി എന്നാണ് യു.ഡി.എഫ് പറയുന്നത്. വടക്കേയിന്ത്യയില്‍ നിന്ന് ആര്‍.എസ്.എസ്സിനെ പേടിച്ചോടിയ പുലിയാണ് രാഹുല്‍ ഗാന്ധിയെന്നും ജി. സുധാകരന്‍ പറഞ്ഞു.
പുലി വയനാട്ടിലെ കാട്ടിലേക്ക് വന്നിരിക്കുകയാണ്. കേരളത്തിലേക്ക് നിങ്ങള്‍ വരണ്ട. ഇവിടെ ബി.ജെ.പിയെ നിലം തൊടീക്കില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. തമ്മില്‍ വെട്ടാനാണ് കോണ്‍ഗ്രസ്സ് പറയുന്നതെന്നും ജി. സുധാകരന്‍ ആരോപിച്ചു.
അതേസമയം രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. വ്യാഴാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. അഞ്ചിന് സൂക്ഷ്മ പരിശോധന. എട്ടാം തിയതി വരെ പത്രിക പിന്‍വലിക്കാം.
ഒരാഴ്ചയിലധികം നീണ്ടുനിന്ന് അനിശ്ചിതത്വങ്ങള്‍ക്കൊടുവിലായിരുന്നു രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. യു.പിയിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുന്നത്.