മിസ്റ്റർ ബൈജു രവീന്ദ്രൻ, 28,800 കോടിയുടെ ആസ്തിയുള്ള താങ്കൾ കേരളത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാൾ ആണ് എന്ന് മറക്കരുത്. നിങ്ങളുടെ ആസ്തിയിൽ നിന്ന് വളരെ ചെറിയ തുക മതിയാകും പിരിച്ചു വിടുന്ന തൊഴിലാളികൾക്കു മാന്യമായ നഷ്ടപരിഹാരം നൽകാൻ.
അത് കൊടുക്കാതിരിക്കാൻ ‘കരാർ, ഭീമമായ നഷ്ടം’ തുടങ്ങിയ ന്യായങ്ങൾ പറയുന്ന നിങ്ങൾ തന്നെ ‘ഹൃദയം തകർക്കുന്നു’ എന്നൊക്കെ വെറും വാക്ക് പറയുന്നത് ചുരുങ്ങിയ പക്ഷം അശ്ലീലമാണ്.
‘ലാഭത്തിലെത്താന്‍ വലിയ വില നല്‍കേണ്ടിവരും’ എന്ന ഫിലോസഫി നിങ്ങൾ പറയുന്നത്, ബൈജു രവീന്ദ്രൻ എന്ന മനുഷ്യനെ ഫോബ്‌സ് ലിസ്റ്റിൽ വരെ എത്തിക്കാൻ ഇതുവരെ കഠിനാധ്വാനം ചെയ്ത കുറച്ചു മനുഷ്യരോടാണ് എന്ന് ഒരു നിമിഷം ഓർത്തുനോക്കൂ.
നിങ്ങളുടെ ഭാവിയിലെ ലാഭത്തിന് വേണ്ടി കൊടുത്ത വിലയാണ് ആ തൊഴിലാളികൾ!
ഇനി ഈ തീരുമാനം ശരിക്കും നിങ്ങളുടെ ‘ഹൃദയം തകർക്കുന്നുവെങ്കിൽ’, കുറച്ചെങ്കിലും ആത്മാർത്ഥത നിങ്ങൾക്ക് ഉണ്ടെങ്കിൽ പിരിച്ചുവിടുന്ന തൊഴിലാളികൾക്ക് ന്യായമായ നഷ്ടപരിഹാരം കൊടുക്കൂ.