ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സുദേവ് നായര്‍. മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ താരം വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു.
സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലി എന്ന ചിത്രത്തിലൂടെയാണ് സുദേവ് പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.
അമല്‍ മീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ഭീഷ്മ പര്‍വ്വമാണ് താരത്തിന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന സുദേവ് ചിത്രം.
ഇപ്പോഴിതാ മോണ്‍സ്റ്ററുമായി ബന്ധപ്പെട്ട് സുദേവ് പറഞ്ഞ വാക്കുകളാണ് മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പഴയ ലാലേട്ടനെ മോണ്‍സ്റ്ററില്‍ കാണാന്‍ സാധിക്കുമെന്നാണ് സുദേവ് പറയുന്നത്. ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് താരം സിനിമയെ കുറിച്ച് സംസാരിക്കുന്നത്.
മോണ്‍സ്റ്ററിയില്‍ പ്രേക്ഷകര്‍ കാണാന്‍ പോകുന്നത് പഴയ ലാലേട്ടനെയാണെന്നാണ് സുദേവ് പറയുന്നത്.
”മോണ്‍സ്റ്റര്‍ ഒരു ഫാമിലി എന്റര്ടെയ്നറായിരിക്കും. ആക്ഷനും കോമഡിയും എല്ലാമുണ്ടതില്‍. പഴയ ലാലേട്ടന് പുതിയ ലാലേട്ടന് അങ്ങനെയൊന്നുമില്ല. നല്ലതെന്ന് തോന്നുന്ന കഥകള്‍ അദ്ദേഹം ചെയ്യുന്നു. തീര്‍ച്ചയായും മോണ്‍സ്റ്ററില്‍ നമുക്ക് പഴയ ലാലേട്ടനെ കാണാം,’ താരം പറയുന്നു.
മോഹന്‍ലാലിനെ കണ്ടാണ് അഭിനയം പഠിക്കുന്നതെന്നും അദ്ദേഹത്തിന്റെ അഭിനയം കണ്ട് എല്ലാം മറന്നുപോയിട്ടുണ്ടെന്നും സുദേവ് പറഞ്ഞു.