| Monday, 29th August 2022, 10:56 pm

സിനിമക്കായി എന്റെ ചോര വരെ കൊടുത്തിട്ടുണ്ട്, ഒരു ഫ്രാക്ച്ചര്‍, അഞ്ചാറ് സ്റ്റിച്ച് ഇതൊക്കെ വെറും നിസാരം; വിശേഷങ്ങളുമായി സുദേവ് നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ വിനയന്റെ ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. പാന്‍ ഇന്ത്യ റിലീസായാണ് ചിത്രം ഒരുങ്ങുന്നുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന നവോത്ഥാന നായകന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.

സിജു വില്‍സണ്‍ നായകനായി എത്തുന്ന ചിത്രത്തില്‍ സുദേവ് നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പടവീടന്‍ നമ്പി എന്ന കഥാപാത്രമായിട്ടാണ് താരം സ്‌ക്രീനിലെത്തുന്നത്.

സിനിമ ഷൂട്ടിങ്ങിനിടെ സംഭവിച്ച അപകടത്തെ കുറിച്ചും ആക്ഷന്‍ സീനുകളെ കുറിച്ചും പറയുകയാണ് സുദേവ്. കോഴിക്കോട് ഗോകുലം മാളില്‍ വെച്ച് നടന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് താരം ഇക്കാര്യം പറയുന്നത്.

‘ഞങ്ങള്‍ വളരെയധികം കഷ്ടപ്പെട്ട് സിനിമ എടുത്തിരിക്കുകയാണ്. ഞാനൊക്കെ എന്റെ ചോര വരെ കൊടുത്തിട്ടുണ്ട്. നിങ്ങള്‍ ട്രെയ്‌ലറില്‍ കണ്ട് കാണും നങ്ങേലി വലിയ കാര്യത്തില്‍ ആ… എന്ന് പറഞ്ഞ് ഒരു സ്റ്റിക്ക് എടുത്ത് എറിയുന്നത്. (നെറ്റിയില്‍ ചൂണ്ടി) അത് വന്ന് കൊണ്ടത് ഇവിടെയാണ്. ആറ് സ്റ്റിച്ചും ഇടേണ്ടി വന്നു,’ സുദേവ് പറയുന്നു.

വളരെ മികച്ച സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ടെന്നും എന്റര്‍ടെയ്ന്‍മെന്റ് എക്‌സ്പീരിയന്‍സും ലാര്‍ജര്‍ ദാന്‍ ലൈഫ് കാന്‍വാസും ഒക്കെയായി തിയേറ്റിറില്‍ ചെന്ന് പടം കാണുമ്പോള്‍ നിങ്ങളെ വേറെ ഒരു ലോകത്തക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിലെ ഫൈറ്റെല്ലാം തന്നെ തനിക്ക് ഏറെ ഇഷ്ടമായിരുന്നുവെന്നും സുദേവ് പറയുന്നു.

‘ഇതൊക്കെ നമുക്ക് ഇഷ്ടമുള്ള കാര്യമല്ലേ, ഇതൊക്കെ നിസ്സാരം. ഒരു ഫ്രാക്ച്ചര്‍, അഞ്ചാറ് സ്റ്റിച്ച് ഇതൊന്നുമില്ലാതെ എന്ത് ആക്ഷന്‍, ഇതൊക്കെ വേണ്ടേ (ചിരിക്കുന്നു).

ഇതിനൊക്കെ വേണ്ടിയാണല്ലോ നമ്മള്‍ ആക്ടര്‍ ആയത്. ഇത്രയും എഫേര്‍ട്ട് എടുത്താണ് നമ്മള്‍ ഓഡിയന്‍സിന് ഒരോ കാര്യങ്ങള്‍ കൊടുക്കുന്നത്,’ താരം പറയുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വഹിചിരിക്കുന്നത്.

അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍കൃഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍, ആദിനാട് ശശി, മന്‍രാജ്, പൂജപ്പുര രാധാക്യഷ്ണന്‍, ജയകുമാര്‍, നസീര്‍ സംക്രാന്തി, ഹരീഷ് പേങ്ങന്‍, ഗോഡ്സണ്‍, ബിട്ടു തോമസ്, മധു പുന്നപ്ര,ഷിനു ചൊവ്വ, ടോംജി വര്‍ഗ്ഗീസ്, സിദ്ധ് രാജ്, ജെയ്സപ്പന്‍, കയാദു, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്‍, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാന്‍സ, ശ്രീയ ശ്രീ, സായ് കൃഷ്ണ, ബിനി, അഖില, റ്റ്വിങ്കിള്‍ ജോബി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

Content Highlight: Sudev Nair about action sequence in pathonpatham noottandu

We use cookies to give you the best possible experience. Learn more