കോഴിക്കോട്:സുധീഷ് മിന്നിയുടെ കരണം അടിച്ചു പൊട്ടിക്കുമെന്നുപറഞ്ഞ ശോഭാ സുരേന്ദ്രന് മറുപടിയുമായി സുധീഷ് മിന്നിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ കുറച്ച് ദിവസമായി ശോഭാ സുരേന്ദ്രനും സുധീഷ് മിന്നിയും തമ്മില്‍ സേഷ്യല്‍ മീഡിയയില്‍ പരസ്പരം ഏറ്റ്മുട്ടിയിരുന്നു. തന്നെ വ്യക്തി പരമായി അധിഷേപിച്ച സുധീഷ് മിന്നിക്കെതിരെ ശോഭ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.
“നന്ദി ശോഭാ സുരേന്ദ്രാ” എന്ന് പറഞ്ഞുകൊണ്ടാണ് സുധീഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്്. തന്നെ അറിയില്ലെന്നും ഒരിക്കല്‍ പോലും കണ്ടിട്ടില്ല എന്നും പറഞ്ഞപ്പോള്‍ പഴയ ഒരനുഭവം പങ്കുവെച്ചുകൊണ്ടാണ് സുധീഷിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
രണ്ട് വര്‍ഷത്തോളമായി ഞാന്‍ ഈ പ്രസ്ഥാനത്തിന്റെ ഭാഗമായ് മാറിയിട്ട്. നാട്ടില്‍ വളരെ കുറച്ചെ പോവാറുള്ളു. ജനിച്ചത് തറവാട്ടിലാണെങ്കിലും വളര്‍ന്നത് രണ്ട് വ്യത്യസ്ത വീടുകളിലായിരുന്നു. കല്ലി മുകുന്ദേട്ടന്റെ വീട്ടിലും ദാമുവേട്ടന്റെ വീട്ടിലും. രണ്ട് പേരും ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ല. രാത്രി തന്റെ വീട്ടില്‍ നിന്നതിനേക്കാള്‍ ദാമുവേട്ടന്റ വീട്ടിലായിരുന്നു നിന്നത്. അവരുടെ കുടുംബത്തിലെ ഒരംഗമായ് തന്നെയാണ് കണ്ടിരുന്നത്. അടിയുറച്ച കുടുംബം തന്നെയായിരുന്നു അത്. മക്കളും അങ്ങനെ തന്നെ.
ദാമുവേട്ടന്‍ തെങ്ങില്‍ നിന്ന് വീണ സമയം, താനേറ്റവും കരഞ്ഞതും അന്നായിരുന്നു. ആശുപത്രിയില്‍ അവസാന നാള്‍വരെ താനുണ്ടായിരുന്നു.. മൂത്ത മകന്‍ ദിനേശേട്ടനും ബില്‍ഡിംഗില്‍ നിന്ന് വീണ സമയം ആശുപത്രിയില്‍ എന്നും താന്‍ നില്‍ക്കും. ഒരു ജേഷ്ഠന്റെ സ്ഥാനം അദ്ദേഹത്തിന് താന്‍ നല്കിയിട്ടുണ്ട്.
പാര്‍ട്ടി വിട്ട സമയം ആരും തന്നോട് മിണ്ടാറില്ല. വല്ലാത്തൊരാത്മ സംഘര്‍ഷത്തിലാണിപ്പോഴും താനുള്ളതെന്ന് സുധീഷ് കുറിച്ചു. നാട്ടിലൊരു കല്യാണത്തിന് ബ്രാഞ്ച് സെക്രട്ടറി ബിജുവും അവിടത്തെ സഖാക്കളുടെ കൂടെയാണ് താന്‍ പോയത്. ഗ്രാമമായതുകൊണ്ട് എന്തേലും തുക എല്ലാരും കൊടുക്കും. അതാരെങ്കിലും രജിസ്റ്ററില്‍ എഴുതി വയ്ക്കുകയും ചെയ്യും. ആ വീട്ടില്‍ അന്ന് തുക വാങ്ങിക്കാനിരുന്നത് ദിനേശേട്ടനായിരുന്നു. വളരെ കാലം സ്നേഹ ബന്ധത്തോടെ ജീവിച്ച ഓര്‍മ്മകളില്‍ താന്‍ സന്തോഷത്തോടെ അദ്ദേഹത്തിന്റെ അടുത്തു ചെന്നു.
പൈസ കൊടുത്തപ്പോള്‍ എന്റെ പേരെന്തണെന്നായിരുന്നു തിരിച്ചു ചോദിച്ചത്. ബ്രാഞ്ച് സെക്രട്ടറി സുധീഷ് മിന്നി എന്ന് പറഞ്ഞ് എഴുതി. അത് വളരെയധികം സങ്കടമുണ്ടാക്കുന്ന സംഭവമായിരുന്നു. ഈ സംഭവത്തില്‍ ശോഭാ സുരേന്ദ്രനുള്ള മറുപടിയുണ്ടെന്ന് സുധീഷ് മിന്നി പറഞ്ഞു.
ഇനി ഒരുതവണ കൂടി താനും ശോഭാ സുരേന്ദ്രനും ചാനലില്‍ മുഖാമുഖം വന്നാല്‍ മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ് ആ ചാനലില്‍ നടത്തുമെന്നാണ് സുധീഷ് മിന്നി ഒടുവില്‍ പറയുന്നത്. കേരളത്തില്‍ കുറച്ച് വിഡ്ഢികളേയുള്ളൂവെന്നും കൂടുതലും ബുദ്ധിയുള്ളവരാണെന്നും സുധീഷ് പറയുന്നു.
തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ച സി.പി.ഐ.എം നേതാവ് സുധീഷ് മിന്നിയെ അടിച്ചു കരണം പൊട്ടിക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
“എന്നെ പൊതുസമൂഹമധ്യത്തില്‍ അവഹേളിച്ചുകൊണ്ട് മുന്നോട്ടുവരുന്നവരെ അടിച്ചുകരണം പൊട്ടിക്കുമെന്നു മാത്രമല്ല, കിട്ടിയാല്‍ ഞാന്‍ അടിച്ചിരിക്കും. കേസ് ഞാന്‍ നടത്തും. സുധീഷ് മിന്നിയെ എന്റെ മുന്നില്‍കിട്ടിയാല്‍ ഞാന്‍ പറയാത്തതും ചെയ്യാത്തതുമായ കാര്യങ്ങള്‍, എന്റെ ഈ ശരീരത്തെ ഉപയോഗിച്ചുകൊണ്ടുള്‍പ്പെടെ, തന്റേടത്തോടുകൂടി അങ്ങനെ പച്ചക്കള്ളം പറയാന്‍ ഒരുത്തന്‍ തയ്യാറെടുപ്പു നടത്തി മുന്നോട്ടു വന്നിട്ടുണ്ടെങ്കില്‍ അടിച്ചു ഞാനവന്റെ കരണം പൊട്ടിക്കുമെന്ന് വീണ്ടും ഞാന്‍ ആവര്‍ത്തിക്കുകയാണ്” എന്നായിരുന്നു ശോഭ പറഞ്ഞത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
നന്ദി… ശോഭാ സുരേന്ദ്രാ..
നിങ്ങളുടെ സത്യങ്ങള്‍ നിങ്ങളുടെ സത്യങ്ങള്‍ നിങ്ങളുടെ മാത്രം മായി തീരട്ടെ.. എന്നെ നിങ്ങള്‍
അറിയില്ലയെന്നും ഒരിക്കല്‍ പോലും കണ്ടിട്ടില്ല
എന്ന് നിങ്ങള്‍ ചാനലില്‍ പറഞ്ഞപ്പോള്‍ എന്റെ ഒര
നുഭവം പങ്കുവയ്ക്കാമെന്ന് കരുതി.. രണ്ട് വര്‍ഷത്തോളമായി ഞാനീ പ്രസ്ഥാനത്തിന്റെ ഭാഗ
മായ് മാറിയിട്ട്.. നാട്ടില്‍ വളരെ കുറച്ചെ പോവാറു
ള്ളു.. ഞാന്‍ ജനിച്ചത് തറവാട്ടിലാണേലും വളര്‍ന്ന
ത് രണ്ട് വ്യത്യസ്ഥ വീടുകളിലാണെന്ന് പറയാം. കല്ലി
മുകുന്ദേട്ടന്റെ വീട്ടിലും ദാമുവേട്ടന്റെ വീട്ടിലും.. രണ്ട്
പേരും ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ല. രാത്രി എന്റെ വീട്ടില്‍ നിന്നതിനേക്കാള്‍ ദാമുവേട്ടന്റ വീട്ടിലായിരു
ന്നു നിന്നത്.. അവരുടെ കുടുംബത്തിലെ ഒരംഗമാ
യ് തന്നെയാണ് കണ്ടിരുന്നത്.. അടിയൊറച്ച സംഘ കുടുംബം തന്നെയായിരുന്നു അത്…മക്കളും അങ്ങനെ തന്നെ.. ദാമുവേട്ടന്‍ തെങ്ങില്‍ നിന്ന് വീണ സമയം ഞാനേറ്റവും കരഞ്ഞതും അന്നായിരുന്നു.. ആശുപത്രിയില്‍
അവസാന നാള്‍വരെ ഞാനുണ്ടായിരുന്നു.. മുത്ത
മകന്‍ ദിനേശേട്ടനും ബില്‍ഡിംഗില്‍ നിന്ന് വീണ സ
മയം ആശുപത്രിയില്‍ എന്നും ഞാന്‍ നില്ക്കും ഒരു ജേഷ്ഠന്റെ സ്ഥാനം അദ്ദേഹത്തിന് ഞാന്‍ നല്കിയിട്ടുണ്ട്.. അന്നും… ഇന്നും ഇനിയുമങ്ങോട്ടും
അങ്ങനെ തന്നെ യായിരിക്കും.. ഞാനാ പാര്‍ട്ടി വിട്ട
സമയം ആരും എന്നോട് മിണ്ടാറില്ല.. വല്ലാത്തൊരാ
ത്മ സംഘര്‍ഷത്തിലാണിപ്പോഴും ഞാനുള്ളത്…
നാട്ടിലൊരു കല്യാണത്തിന് ബ്രാഞ്ച് സെക്രട്ടറി
ബിജുവും അവിടത്തെ സഖാക്കളുടെ കൂടെയാണ്
ഞാന്‍ പോയ്യത്…. ഗ്രാമമായതുകൊണ്ട് എന്തേലും
തുക എല്ലാരും കൊടുക്കും അതാരെങ്കിലും രജി
സ്റ്ററില്‍ പേരും തുകയുമെഴുതി വയ്ക്കുകയും ചെ
യ്യും.. ആ വീട്ടില്‍ അന്ന് തുക വാങ്ങിക്കാനിരുന്നത്
ദിനേശേട്ടനായിരുന്നു.. നമ്മളെത്ര കാലം സ്നേഹ
ബന്ധത്തോടെ ജീവിച്ച ഓര്‍മ്മകളില്‍ ഞാന്‍ സന്തോഷത്തോടെ അദ്ദേഹത്തിന്റെ അടുത്തു
ചെന്നു…. പൈസ കൊടുത്തു.. എന്റെ പേരെഴുതാ
ന്‍ പറഞ്ഞു… തിരിച്ചു ചോദിച്ചു “എന്താ തന്റെ പേ
ര് ” ഇത് കേട്ട സമയം വല്ലാത്ത ദു:ഖമുണ്ടായി..
വീണ്ടും വീണ്ടും എന്നോട് ചോദിച്ചു കൊണ്ടേ യിരു
ന്നു ഒടുവില്‍ ബ്രാഞ്ച് സെക്രട്ടറി സുധീഷ് മിന്നി
എന്ന് പറഞ്ഞു അതെഴുതി.. ആ ദിവസം ഞാനുറ
ങ്ങിയില്ല.. ഇത്രയും മാറുമോ…ഈ അനുഭവത്തി
ല്‍ നിന്ന് നിങ്ങള്‍ക്കുള്ള ഉത്തരം ഉണ്ട്..
ഇനി പ്രചാരകനായി എന്നതിന് തെളിവ്… നിലവി
ലുള്ള പ്രചാരകന്‍മാര്‍ക്ക് എന്ത് തെളിവാണുള്ളത്
കൂത്തുപറമ്പില്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് കുറച്ച്
സ്വയം സേവകരെ പോലീസ് പിടിച്ചു… എല്ലാരെയും
പേരെഴുതി… സംശയം തോന്നി ഒരാളോട് ഐ ഡി
കാണിക്കാന്‍ പറഞ്ഞു.. നോക്കിയപ്പോള്‍ പറഞ്ഞ
പേരിലല്ല സ്വന്തം പേരുള്ളത്.. നാടോ തി രു വ ന ന്ത
പു രം ബലരാമപുരവും…. അതൊരു പ്രചാരകനായിരുന്നു.. സ്വന്തം പേരു പോലും വ്യജ
മായി കൊണ്ടു നടക്കുന്ന പ്രചാരകന്‍മാര്‍ക്ക് നില
വിലൊരു തെളിവും കൊടുക്കാനില്ലാത്തപ്പോള്‍
ഞാനെന്തു തെളിവാണ് ഹാജരാക്കേണ്ടത്..
പിന്നെ ഒരു തവണ കൂടി ഞാനും നിങ്ങളും ചാനലി
ല്‍ മുഖാമുഖം വന്നാല്‍ അന്ന് മഞ്ഞള്‍ കൃഷിയുടെ
വിളവെടുപ്പ ഞാനാ ചാനലില്‍ നടത്തും.. ഓര്‍ത്തോ… ഭര്‍ത്താവിന് ബിസിനസ്സ് പോലും
ഇതൊക്കെയാരോടാ പറയുന്നത്.. കേരളം കുറച്ച്
വിണ്ഡികളേയുള്ളു… കൂടുതലും ബുദ്ധിയുള്ളവരാ
ഓര്‍ക്കുക….