ന്യൂദല്‍ഹി: ഐ.എ.എസ്, ഐ.പി.എസ് തസ്തികകളിലേക്ക് ഈ അടുത്തായി മുസ്‌ലിം ഓഫീസര്‍മാരുടെ എണ്ണം വര്‍ധിച്ചതിന് കാരണം യു.പി.എ.സ്.സി ജിഹാദാണെന്ന വിദ്വേഷ പരാമര്‍ശവുമായി സുദര്‍ശന ന്യൂസ് ചീഫ് എഡിറ്റര്‍.
ചാനലിന്റെ ഒരു പരിപാടിയില്‍ ഈ അടുത്ത കാലത്തായി മുസ്‌ലിം ഐ.എ.എസ്, ഐ.പി.എസ് ഓഫിസര്‍മാരുടെ എണ്ണം പെട്ടെന്ന് വര്‍ധിച്ചത് എങ്ങനെയാണെന്നാണ് സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ചോദിക്കുന്നു.
ഈ തസ്തികകളിലേക്ക് മുസ്ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് കാരണം ‘യു.പി.എസ്.സി ജിഹാദാ’ണെന്ന വിദ്വേഷ പരാമര്‍ശമാണ് സുദര്‍ശന ന്യൂസ് എഡിറ്റര്‍ സുരേഷ് ചവെങ്ക നടത്തിയിരിക്കുന്നത്.
അഖിലേന്ത്യ സര്‍വ്വീസുകളായ ഐ.പി.എസ് ,ഐ.എ.എസ് തസ്തികകളില്‍ മുസ്‌ലിം സാന്നിദ്ധ്യം കൂടുതലാണ്. ഇതെങ്ങനെയാണ് സംഭവിച്ചത്? ജാമിയ ജിഹാദിലൂടെ ഇവരൊക്കെ ഇത്തരം ഉയര്‍ന്ന തസ്തികയിലെത്തിയാല്‍ രാജ്യത്തിന്റെ ഗതിയെന്താകും? – സുരേഷ് ചവെങ്ക പറഞ്ഞു.
അതേസമയം ചാനലിലെ വിദ്വേഷ പരാമര്‍ശത്തിനെതിരെ ഐ.പി.എസ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുകയാണ്.
#सावधान
लोकतंत्र के सबसे महत्वपूर्ण स्तंभ कार्यपालिका के सबसे बड़े पदों पर मुस्लिम घुसपैठ का पर्दाफ़ाश.देश को झकझोर देने वाली इस सीरीज़ का लगातार प्रसारण प्रतिदिन. शुक्रवार 28 अगस्त रात 8 बजे से सिर्फ सुदर्शन न्यूज़ पर.@narendramodi @RSSorg pic.twitter.com/B103VYjlmt
— Suresh Chavhanke “Sudarshan News” (@SureshChavhanke) August 25, 2020
അഖിലേന്ത്യ സര്‍വ്വീസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരെ പറ്റി സുദര്‍ശന ടി.വിയില്‍ ഒരു വാര്‍ത്ത വന്നിട്ടുണ്ട്. വര്‍ഗ്ഗീയത നിറഞ്ഞതും ഉത്തരാവാദിത്തമില്ലാത്ത മാധ്യമപ്രവര്‍ത്തനത്തിന് ഉദാഹരണമാണ് ഇത്- എന്നാണ് ഐ.പി.എസ് അസോസിയേഷന്‍ ട്വീറ്റ് ചെയ്തത്.
A news story targeting candidates in civil services on the basis of religion is being promoted by Sudarshan TV.
We condemn the communal and irresponsible piece of journalism.
— IPS Association (@IPS_Association) August 27, 2020
ഇതിനു പുറമേ നിരവധി പേര്‍ ചാനലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സുദര്‍ശന ചാനലിനും എഡിറ്റര്‍ക്കുമെതിരെ പരാതി നല്‍കുമെന്ന് വിവരാവകാശ പ്രവര്‍ത്തകനായ സാകേത് ഗോഖലെ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ള അങ്ങേയറ്റത്തെ വര്‍ഗീയ ഉള്ളടക്കമായിരുന്നു ചാനലിലേത്. പരാതി നല്‍കിയ ചെയ്ത ശേഷം മറ്റ് വിവരങ്ങള്‍ അറിയിക്കാമെന്നും സാകേത് ഗോഖലെ ട്വീറ്റില്‍ വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS; derogatory statements aganist muslim by sudarshana tv