| Friday, 27th April 2018, 9:21 pm

സുഡാനി ഫ്രം നൈജീരിയ കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മനുഷ്യരുടെ കഥ പറഞ്ഞ സൂപ്പര്‍ ഹിറ്റ് ചിത്രം “സുഡാനി ഫ്രം നൈജീരിയ” കാന്‍ ചലചിത്രമേളയിലേക്ക്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 2018 മെയ് 14നാണ് ചിത്രം കാനില്‍ പ്രദര്‍ശിപ്പിക്കുന്നത്.

മലബാറിലേക്ക് ഫുട്‌ബോള്‍ കളിക്കാനെത്തുന്ന നൈജീരിയക്കാരന്റെ കഥ പറഞ്ഞ ചിത്രം നവാഗതനായ സക്കരിയ്യയായിരുന്നു സംവിധാനം ചെയ്തത്. സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിര്‍മിച്ചത്. റിലീസ് ചെയ്തതിന് ശേഷം ചിത്രത്തിന് മികച്ച പിന്തുണയാണ് തിയേറ്ററില്‍ നിന്നും ലഭിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more