| Tuesday, 24th December 2019, 7:48 am

ദേശീയ പുരസ്‌കാരച്ചടങ്ങ് ബഹിഷ്‌കരിച്ച് സുഡാനി ടീം; പ്രതിഷേധത്തില്‍ താന്‍ നാട്ടുകാര്‍ക്കൊപ്പമെന്ന് ജോജു ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാരച്ചടങ്ങ് ബഹിഷ്‌കരിച്ച് സുഡാനി ഫ്രം നൈജീരിയയുടെ പ്രവര്‍ത്തകര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ താന്‍ നാട്ടുകാര്‍ക്കൊപ്പമാണെന്ന് നടന്‍ ജോജു അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. ദേശീയ അവാര്‍ഡ് തന്റെ സ്വപ്‌നമാണെന്നും ജോജു ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സഖറിയ മുഹമ്മദ് ഈ മാസം 16 ന് ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു. ചിത്രത്തിലെ അഭിനയത്തിന് നടി സാവിത്രി ശ്രീധരന്‍ പ്രത്യേക പരാമര്‍ശം നേടിയിരുന്നു. എന്നാല്‍ അവരും ചടങ്ങ് ബഹിഷ്‌കരിച്ചു.

ചലച്ചിത്ര നിരൂപകന്‍ വിജയകൃഷ്ണന്‍, സംവിധായകന്‍ മേജര്‍ രവി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം നടന്ന ചടങ്ങില്‍ ചില വിജയികള്‍ക്കുള്ള പുരസ്‌കാരം മാത്രമാണ് രാഷ്ട്രപതി സമ്മാനിക്കുകയെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഫഹദ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ വര്‍ഷം ദേശീയ പുരസ്‌കാരദാന ചടങ്ങില്‍ നിന്ന് വിട്ടുനിന്നതില്‍ പശ്ചാത്താപമില്ലെന്ന് നടന്‍ ഫഹദ് ഫാസില്‍ നേരത്തേ പറഞ്ഞിരുന്നു. അഭിനയിക്കുന്നത് പുരസ്‌കാരത്തിന് വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

We use cookies to give you the best possible experience. Learn more