[] ഖാര്‍ത്തും: മതം മാറിയന്നെ പേരില്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട യുവതിയുടെ ശിക്ഷ സുഡാനിലെ കോടതി റദ്ദാക്കി. 27കാരിയായ മെറിയം ഇബ്രാഹിം എന്ന യുവതിയുടെ വധശിക്ഷയാണ് സുഡാന്‍ റദ്ദാക്കിയത്.
ഇസ്‌ലാം മതത്തില്‍ നിന്ന് ക്രിസ്്തുമതത്തിലേക്ക് മാറിയതിന് മെയ് 15നായിരുന്നു മെറിയത്തെ വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷയ്‌ക്കൊപ്പം നൂറ് അടിയും ശിക്ഷ വിധിച്ചിരുന്നു. ഇത് രാജ്യത്തിനകത്തും പുറത്തും വന്‍ പ്രതിഷേധമാണ് ഉണ്ടാക്കിയത്. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇവരെ മോചിപ്പിക്കാന്‍ സുഡാന്‍ സര്‍ക്കാര്‍ ശ്രമിയ്ക്കുന്നുണ്ടെന്ന് മെയ് 31ന് അധികൃതര്‍ അറിയിച്ചിരുന്നു.
ഡാനിയല്‍ വാനി എന്ന അമേരിക്കന്‍ ക്രസിത്യാനിയെയാണ് മെരിയം വിവാഹം ചെയ്തത്. ഇതിനെ തുടര്‍ന്ന് 2013 സെപ്റ്റംബറിലാണ് ഇവര്‍ അറസ്്റ്റ് ചെയ്യപ്പെട്ടത്. ഇവരുടെ മകനും മെറിയത്തിനൊപ്പം ജയിലില്‍ കഴിയേണ്ടി വന്നു. അതിനിടെ മെയ് 23ന് മെറിയയുടെ മകള്‍ ജനിച്ചതും ജയിലില്‍ വെച്ചായിരുന്നു.
മെറിയയത്തിനൊപ്പം ഉടന്‍ തന്നെ അമേരിക്കയിലേക്ക് പോകുമെന്ന് ഭര്‍ത്താവ് ഡാനിയേല്‍ വാനി പറഞ്ഞു.