| Sunday, 28th January 2024, 8:30 am

ലിജോ സാർ ബിഗ് ബോസ് കാണുന്ന ഒരാളാണ്; സാറിന്റെ അടുത്ത പടത്തിലേക്ക് ഒരാളെ നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്: സുചിത്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീരിയലിലൂടെയും ബിഗ് ബോസിലൂടെയും മലയാളികൾക്കിടയിൽ സുപരിചിതയാണ് സുചിത്ര. മോഹൻലാൽ നായകനായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബനിൽ സുചിത്ര അഭിനയിച്ചിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി ബിഗ് കാണുന്ന ഒരാളാണെന്ന് സുചിത്ര പറഞ്ഞു.

അതുപോലെ ബിഗ് ബോസിൽ നിന്നും വേറൊരാളെ ലിജോ ജോസ് അദ്ദേഹത്തിന്റെ അടുത്ത പടത്തിലേക്ക് നോട്ട് ചെയ്ത് വെച്ചിട്ടുണ്ടെന്ന് ടിനു പാപ്പച്ചൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നെന്നും സുചിത്ര പറഞ്ഞു. അതിൽ നിന്നും ലിജോ ബിഗ് ബോസ് കാണുന്ന ഒരാളാണെന്ന് മനസിലാവുമെന്നും സുചിത്ര കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ലിജോ സാർ ബിഗ് ബോസ് കാണുന്ന ഒരാളാണ്. ടിനു ചേട്ടൻ ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ടായിരുന്നു, നമ്മുടെ സീസൺ തന്നെയാണോ എന്നെനിക്കറിയില്ല, ആരെയോ ഒരാളുടെ പേര് സാർ നോട്ട് ചെയ്തു വെച്ചിട്ടുണ്ട്, അയാൾ അടുത്ത് പടത്തിൽ ഉണ്ടാകും എന്നൊക്കെ പറയുന്നുണ്ടായിരുന്നു. അതിൽ നിന്നും മനസ്സിലാക്കാം, ലിജോ സാർ എല്ലാ സീസണും കാണുന്ന ഒരാൾ ആണെന്ന്. എന്ന് വെച്ച് എപ്പിസോഡ് മുഴുവൻ കാണാറുണ്ടെന്നല്ല എന്നാലും എല്ലാ സീസണും ഫോളോ ചെയ്യുന്ന ഒരാളാണ്,’ സുചിത്ര പറഞ്ഞു.

മലൈക്കോട്ടൈ വാലിബനിലേക്ക് തന്നെ വിളിച്ചപ്പോഴുള്ള അനുഭവവും സുചിത്ര അഭിമുഖത്തിൽ പറയുന്നുണ്ട്. ‘എന്നെ ആദ്യം പ്രൊഡക്ഷൻ കൺട്രോളർ ശ്യാം ലാജ് ചേട്ടനാണ് വിളിച്ചത്. ചേട്ടൻ വിളിച്ചിട്ട് ആദ്യം എന്നോട് ചോദിച്ചത് ‘സുചിത്ര ഒരു സിനിമയുടെ ആവശ്യത്തിനാണ്, ഡേറ്റ് ഒക്കെ ഉണ്ടോ’ എന്നാണ്. ഞാനൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല എന്ന് പറഞ്ഞപ്പോഴേക്കും ‘ലിജോ സാറിന്റെ ഒരു മൂവി വരുന്നുണ്ട്.

https://youtube.com/shorts/eJM5SRkM2Ec?si=iaTNXUv0AIskQu7e

‘അതിൽ നല്ലൊരു ക്യാരക്ടർ ഉണ്ട്. ചെയ്താൽ സുചിത്രക്ക് നല്ലതായിരിക്കും, ഡേറ്റ് ഒന്നും പ്രശ്നമില്ലെങ്കിൽ പറയൂ’ എന്ന് പറഞ്ഞു. എന്നോട് ആദ്യം തന്നെ പറഞ്ഞത് ലിജോ സാറിന്റെ പേരാണ്. രണ്ടാമതാണ് എന്നോട് പറഞ്ഞത് ലാലേട്ടൻ ആണ് എന്ന് ഇത് രണ്ടും കൂടി കേട്ടപ്പോഴത്തേക്കും ഞാൻ സെറ്റായി,’ സുചിത്ര പറഞ്ഞു.

Content Highlight: Suchitra said that Lijo Jose Pellissery is following Bigg Boss

Latest Stories

We use cookies to give you the best possible experience. Learn more