മോഹന്‍ലാലിന്റെ പഴയകാല സിനിമകള്‍ കണ്ട അനുഭവം പങ്കുവെക്കുകയാണ് പങ്കാളിയായ സുചിത്ര മോഹന്‍ലാല്‍. പണ്ടുകാലത്ത് കോഴിക്കോട് ബന്ധുവീട്ടില്‍ പോകുന്ന സമയത്താണ് മോഹന്‍ലാലിന്റെ പല സിനിമകളും കണ്ടിരുന്നതെന്ന് സുചിത്ര പറഞ്ഞു. മോഹന്‍ലാലിന്റെ സിനിമകള്‍ കാണാന്‍ വേണ്ടി മാത്രം തിയേറ്ററില്‍ പോകുമായിരുന്നെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു. നാട്ടിലെത്തിയാലും ചില സിനിമകള്‍ കാണാറുണ്ടെന്നും സുചിത്ര പറഞ്ഞു.
തന്റെ പിതാവ് നിര്‍മാതാവായിരുന്നെന്നും പലതും റീമേക്കായിരുന്നെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു. ഏത് സിനിമയാണ് റീമേക്ക് ചെയ്യാന്‍ നല്ലതെന്ന് അറിയാന്‍ തങ്ങളെയും കൊണ്ടുപോകാറുണ്ടെന്നും തങ്ങളുടെ അഭിപ്രായം കേട്ടിട്ടാണ് റീമേക്ക് ചെയ്യാന്‍ തീരുമാനിക്കാറെന്നും സുചിത്ര പറഞ്ഞു. വി.എച്ച്.എസ് കാസറ്റുകളുടെ കാലത്ത് മോഹന്‍ലാലിന്റെ സിനിമകള്‍ ഒപ്പിച്ച് കാണുമായിരുന്നെന്നും എല്ലാ സിനിമകളും കണ്ടിരുന്നെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ എല്ലാ സിനിമകളും ഒന്നുവിടാതെ കണ്ടിട്ടുണ്ടായിരുന്നെന്നും സുചിത്ര പറഞ്ഞു. ആ സിനിമയിലെ കഥാപാത്രം തനിക്ക് തീരെ ഇഷ്ടമല്ലെന്നും ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ വിജയമായിരുന്നു അതെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു. രേഖ മേനോനുമായുള്ള അഭിമുഖത്തിലാണ് സുചിത്ര ഇക്കാര്യം പറഞ്ഞത്.
‘ചേട്ടന്റെ സിനിമകള്‍ മിക്കതും കണ്ടിട്ടുണ്ട്. പണ്ടുകാലത്തെ സിനിമകളെല്ലാം തിയേറ്ററില്‍ നിന്നാണ് കണ്ടിരുന്നത്. കോഴിക്കോട് എന്റെ ബന്ധുക്കളുടെ വീടുണ്ട്. അവധിക്കാലത്ത് അങ്ങോട്ട് പോകുമ്പോഴാണ് പല സിനിമകളും കണ്ടിരുന്നത്. അവിടന്ന് ഏതേലും പടം കാണണമെങ്കില്‍ ചേട്ടന്റെ പടമായിരിക്കും കാണുക. തിരുവനന്തപുരത്തെത്തിയാലും ചിലപ്പോഴൊക്കെ ചേട്ടന്റെ സിനിമകള്‍ കാണാറുണ്ടായിരുന്നു. അച്ഛന്‍ പ്രൊഡ്യൂസറായിരുന്നു. പുള്ളി കൂടുതലും ചെയ്തിട്ടുള്ളത് റീമേക്ക് പടങ്ങളായിരുന്നു.
മലയാളം, തെലുങ്ക്, ഹിന്ദി ഭാഷയില്‍ ഏതേലും നല്ല പടമിറങ്ങിയാല്‍ ഞങ്ങളെയും കൊണ്ട് പോകും. ഞങ്ങളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം അത് റീമേക്ക് ചെയ്യാന്‍ തീരുമാനിക്കും. പിന്നെ വി.എച്ച്.എസ് കാസറ്റുകളുടെ കാലത്ത് ചേട്ടന്റെ എല്ലാ സിനിമയും വീട്ടിലേക്ക് വരുത്തി കാണുമായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ എല്ലാ സിനിമയും കണ്ടിട്ടുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ക്യാരക്ടര്‍ എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. ഒരു ആക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വിജയമാണ് അത്,’ സുചിത്ര മോഹന്‍ലാല്‍ പറയുന്നു.
Content Highlight: Suchitra Mohanlal says she didn’t like Mohanlal’s character in Manjil Virinja Pookkal