മലയാളസിനിമക്ക് എന്നും മികച്ച സിനിമകള്‍ മാത്രം സമ്മാനിച്ച കോമ്പോയാണ് മോഹന്‍ലാല്‍-ശ്രീനിവാസന് എന്നിവരുടേത്. 80കളിലും 90കളിലും ഇരുവരും ഒന്നിച്ച സിനിമകള്‍ എല്ലാം മലയാളികളോട് ചേര്‍ന്ന് നില്ക്കുന്നവയാണ്. നാടോടിക്കാറ്റ്, സന്മനസ്സുള്ളവര്ക്ക് സമാധാനം, മിഥുനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു തുടങ്ങിയ സിനിമകള്‍ ഇന്നും മലയാളികള്‍ ഹൃദയത്തില്‍ ചേര്‍ത്തു വെക്കുന്നവയാണ്. എന്നാല്‍ ഒരുപാട് കാലമായി ഇരുവരും ഒന്നിക്കുന്ന സിനിമ മലയാളികള്‍ക്ക് ലഭിച്ചിട്ടില്ല.
മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര മൂവി വേള്‍ഡ് മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ ഈ കോമ്പോ ഒരിക്കല്‍ കൂടി ഒന്നിക്കണമെന്ന ആഗ്രഹം പങ്കുവെച്ചു. രണ്ട് പേരും ഒന്നിച്ച സിനിമകള്‍ എല്ലാം തനിക്ക് പ്രിയപ്പെട്ടവയാണെന്നും ആ കോമ്പോ ഒന്നിക്കണമെന്ന് തനിക്കും ആഗ്രഹമുണ്ടെന്ന് സുചിത്ര പറഞ്ഞു. എന്നാല്‍ ശ്രീനിവാസന്റെ ആരോഗ്യം ശരിയായിട്ട് മാത്രമേ അതിനെപ്പറ്റി ആലോചിക്കാന്‍ കഴിയൂവെന്നും സുചിത്ര പറഞ്ഞു.
‘ചേട്ടനും ശ്രീനിവാസനും ഒന്നിച്ച സിനിമകള്‍ എല്ലാം ഒന്നിനൊന്ന് ഗംഭീരമാണല്ലോ. എല്ലാ മലയാളികള്‍ക്കും ഇഷ്ടമുള്ളതുപോലെ ആ സിനിമകള്‍ എനിക്കും ഇഷ്ടമാണ്. രണ്ടുപേരും വീണ്ടും ഒന്നിക്കണമെന്നും സിനിമ ചെയ്യണമെന്നും ആഗ്രഹമുണ്ട്. പക്ഷേ ശ്രീനിയേട്ടന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി അതിന് അനുവദിക്കില്ല.
ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞാല്‍ രണ്ടുപോരും ഒന്നിക്കുന്ന സിനിമയുണ്ടകും എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. രണ്ടുപേരുടെയും സൗഹൃദം പണ്ടുമുതലേ കാണുന്ന നമുക്ക് അത് വീണ്ടും കാണാന്‍ പറ്റുകയെന്ന് പറഞ്ഞാല്‍ സന്തോഷം തരുന്ന കാര്യമാണ്. എന്തായാലും കാര്യങ്ങളൊക്കെ വരുന്നതുപോലെ വരട്ടെ എന്ന് തന്നെ ആഗ്രഹിക്കാം,’ സുചിത്ര പറഞ്ഞു.
Content Highlight: Suchithra Mohanlal saying she wish to see Mohanlal and Sreenivasan again on screen