| Sunday, 28th November 2021, 11:26 am

ആ സീന്‍ കണ്ടിരുന്നപ്പോള്‍ എന്റെ അപ്പുവിന് എന്നെ എത്രമാത്രം ഇഷ്ടമാണെന്ന് എനിക്ക് ഒരിക്കല്‍ക്കൂടി ബോധ്യമായി; പ്രണവിനെക്കുറിച്ച് സുചിത്ര മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ ഡിസംബര്‍ 2 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തില്‍ കുഞ്ഞുകുഞ്ഞാലിയായി പ്രണവ് മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്.

ഇപ്പോള്‍ പ്രണവിന്റെ അഭിനയത്തെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് അമ്മ സുചിത്ര മോഹന്‍ലാല്‍. മരക്കാറിലെ ഒരു രംഗത്തെക്കുറിച്ചാണ് സുചിത്ര പറയുന്നത്.

മരക്കാറില്‍ കുഞ്ഞുകുഞ്ഞാലിയുടെ അമ്മ മരിക്കുന്ന രംഗത്തില്‍ പ്രണവ് അഭിനയിക്കുന്നത് കണ്ടപ്പോള്‍ പ്രണവിന് തന്നെ എത്രമാത്രം ഇഷ്ടമാണെന്ന് ഒരിക്കല്‍ക്കൂടി ബോധ്യമായി സുചിത്ര പറയുന്നു.

ആ രംഗത്തില്‍ പ്രണവ് ഏറ്റവും മനോഹരമായി ചെയ്തിരിക്കുന്നുവെന്നാണ് സുചിത്ര പറയുന്നത്.

”സിനിമയില്‍ ആ സീന്‍ കണ്ടിരുന്നപ്പോള്‍ എന്റെ അപ്പുവിന് എന്നെ എത്രമാത്രം ഇഷ്ടമാണെന്ന് എനിക്ക് ഒരിക്കല്‍ക്കൂടി ബോധ്യമായി. അവന്റെ ചിരിയും കണ്ണീരുമെല്ലാം എനിക്കുവേണ്ടിക്കൂടിയുള്ളതാണല്ലോ,” ഗൃഹലക്ഷ്മിയില്‍ എഴുതിയ കുറിപ്പില്‍ സുചിത്ര പറയുന്നു.

തന്റെ മകനിപ്പോള്‍ കൂടുതല്‍ പക്വതയുള്ള ഒരു നടനായിരിക്കുന്നെന്നും മരക്കാര്‍ അവനെ ഉയരങ്ങളിലെത്തിക്കുമായിരിക്കുമെന്നും സുചിത്ര പറയുന്നു.

നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ടനിര തന്നെയാണ് മരയ്ക്കാറിലുള്ളത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

ആദ്യം ഒ.ട.ടിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.

കേരളത്തില്‍ മാത്രം 850ലധികം ഫാന്‍സ് ഷോയാണ് മരയ്ക്കാറിന് ചാര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Suchithra Mohan lal about pranav Mohanlal’s actin In Marakkar

We use cookies to give you the best possible experience. Learn more