അവസാന സീസണിലും അവാര്‍ഡുകളുടെ പെരുമഴ, എമ്മിയിലും തിളങ്ങി പ്രേക്ഷരുടെ ഇഷ്ട സീരീസ്
Entertainment
അവസാന സീസണിലും അവാര്‍ഡുകളുടെ പെരുമഴ, എമ്മിയിലും തിളങ്ങി പ്രേക്ഷരുടെ ഇഷ്ട സീരീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th January 2024, 2:17 pm

2019ല്‍ ആരംഭിച്ച ഇംഗ്ലീഷ് ഡ്രാമാ സീരീസാണ് സക്‌സഷന്‍. നാല് സീസണുകളുള്ള സീരീസിന്റെ അവസാന സീസണ്‍ പോയ വര്‍ഷം റിലീസായിരുന്നു. 2024 എമ്മി അവാര്‍ഡ് നിശയില്‍ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ നേടിയതും ഈ സീരീസ് തന്നെ. നാല് അവാര്‍ഡുകള്‍ നേടി. തുടര്‍ച്ചയായി നാലാം തവണയും ഔട്‌സ്റ്റാന്‍ഡിങ് ഡ്രാമാ സീരീസിനുള്ള അവാര്‍ഡ് സക്‌സഷന് ലഭിച്ചു.

ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്, കിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ് വേദികളിലും സക്‌സഷന്റെ ആധിപത്യമാണ് കണ്ടത്. ഗോള്‍ഡന്‍ ഗ്ലോബില്‍ നാലും ക്രിട്ടിക്‌സ് ചോയ്‌സില്‍ മൂന്നും അവാര്‍ഡുകളാണ് സീരീസ് നേടിയത്.

അതേസമയം കോമഡി സീരീസ് വിഭാഗത്തില്‍ ദ ബെയര്‍ നാലും ലിമിറ്റഡ് സീരീസ് വിഭാഗത്തില്‍ ദ ബീഫ് മൂന്നും അവാര്‍ഡുകള്‍ നേടി.

ഒരു ഗ്ലോബല്‍ മീഡിയ കോണ്‍ഗ്ലോമറേറ്റിന്റെ തലപ്പത്തേക്ക് വരാന്‍ കുടുംബത്തിലെ അംഗങ്ങള്‍ തമ്മില്‍ മത്സരിക്കുന്നതാണ് സക്‌സഷന്റെ കഥ. നാല് സീസണുകളിലായി 39 എപ്പിസോഡുകളാണ് സീരീസിന്റെ കഥ. ആദ്യ സീസണ്‍ മുതല്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ സീരീസിന് സാധിച്ചു. വിവിധ അവാര്‍ഡ് വേദികളില്‍ നിന്ന് 80ലധികം അവാര്‍ഡുകളാണ് സക്‌സഷന്‍ നേടിയത്.

Content Highlight: Succession won four awards in Primetime Emmy