| Friday, 25th February 2022, 6:41 pm

ഗാനഭൂഷണം നെയ്യാറ്റിന്‍കര ഗോപന്റെ ഉള്ളില്‍ സംഗീത ചക്രവര്‍ത്തി ത്യാഗരാജ സ്വാമികളുമുണ്ട്, ഫൈറ്റ്മാസ്റ്റര്‍ ത്യാഗരാജനുമുണ്ട്; ആറാട്ടിന്റെ സക്‌സസ് ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരിടവേളക്ക് ശേഷം പുറത്ത് വന്ന മോഹന്‍ലാലിന്റെ മാസ് മസാല ചിത്രം ‘ആറാട്ട്’ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയിലുടനീളം എനര്‍ജെറ്റിക് പെര്‍ഫോമന്‍സ് പുറത്തെടുത്ത മോഹന്‍ലാല്‍ തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.

സിനിമയുടെ സക്‌സസ് ട്രെയ്‌ലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാലിന്റെ മാസ് ഡയലോഗും, ഫൈറ്റും, പാട്ടുമെല്ലാം ഉള്‍ക്കൊള്ളിച്ചാണ് സക്‌സസ് ട്രെയ്‌ലര്‍ പുറത്ത് വിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഒന്നാം കണ്ടം എന്ന പാട്ടിന്റെ ഷൂട്ടിംഗ് വീഡിയോ ശ്രദ്ധ നേടിയിരുന്നു.

ഗാനത്തിന്റെ അവസാന ഭാഗത്തുള്ള ഡാന്‍സ് പരിശീലിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് പുറത്തുവന്നത്. ബാക്ക്ഗ്രൗണ്ട് നര്‍ത്തകര്‍ക്കൊപ്പം പ്രാക്ടീസ് ചെയ്യുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. ഡാന്‍സിനൊടുവില്‍ ചുറ്റും നിന്നവര്‍ നിറഞ്ഞ കയ്യടികളോടെ താരത്തെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. കെ.ജി.എഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു, ഇന്ത്യന്‍ സംഗീത മാന്ത്രീകന്‍ എ.ആര്‍. റഹ്മാന്‍ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.

നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ലോകമാകമാനം 2700 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.


Content Highlight: success trailer of aarattu

We use cookies to give you the best possible experience. Learn more