[]ന്യൂഡല്‍ഹി: സബ്‌സിഡി സിലണ്ടറുകളുടെ എണ്ണം 12 ആക്കി ഉയര്‍ത്തിയതായി കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി പ്രഖ്യാപിച്ചു.
എ.ഐ.സി.സി സമ്മേളനത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ ആവശ്യം ഉന്നയിച്ചതിനു തൊട്ടുപിന്നാലെയാണ് വീരപ്പമൊയ്‌ലി സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ചതായി അറിയിച്ചത്.
എ.ഐ.സി.സി സമ്മേളനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് 12 ആക്കണമെന്ന് രാഹുല്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ രാഹുലും കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയോഗവും ഇക്കാര്യം സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് പെട്രോളിയം മന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
അതേസമയം തീരുമാനത്തെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് നാടകമാണെന്ന് ബി.ജെ.പി വിമര്‍ശിച്ചു. സിലിണ്ടറുകളുടെ എണ്ണം 12 ല്‍ നിന്ന് ആറാക്കിയതും പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് ഒമ്പതാക്കിയതും ഇപ്പോള്‍ 12 ആക്കി ഉയര്‍ത്തിയതും കോണ്‍ഗ്രസ് തന്നെയാണ്. ഇത് കോണ്‍ഗ്രസ് നടത്തുന്ന നാടകമാണെന്നും ബി.ജെ.പി വ്യക്താവ് പറഞ്ഞു.