| Friday, 15th July 2022, 1:19 pm

സബ്സ്ക്രൈബേഴ്സ് കുറയുന്നു, നെറ്റ്ഫ്ലിക്സ് ഇനി മൈക്രോസോഫ്‌റ്റിനൊപ്പം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെറ്റ്ഫ്ലിക്സ് സബ്സ്ക്രൈബ് ചെയ്യുന്നവരുടെ എണ്ണം കുറയുന്നതുമായി ബന്ധപ്പെട്ട ധാരാളം വാർത്തകൾ വന്നിരുന്നു. സബ്സ്ക്രിപ്ഷൻ പ്ലാനുകൾക്ക് കൂടുതൽ പണം ഈടാക്കുന്നതാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ടുകൾ വന്നത്. അധിക പണം ഈടാക്കുന്നതിനെ തുടർന്ന് പരാതികളും ഉയർന്നിരുന്നു. ഈ പരാതികളെ കണക്കിലെടുത്ത് പുതിയ തീരുമാനത്തിലേക്കെത്തിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.

ഇതാ ഇപ്പോൾ മൈക്രോസോഫ്റ്റുമായി പങ്കാളിയാവാനാണ് നെറ്റ്ഫ്ലിക്സിന്റെ പുതിയ തീരുമാനം. സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് പൈസ കുറഞ്ഞ പ്ലാൻ നൽകുന്നതിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്.

സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് വില കുറഞ്ഞ സബ്സ്ക്രിപ്ഷൻ പ്ലാൻ ലഭിക്കുന്നതിനായി മൈക്രോസോഫ്‌റ്റിനൊപ്പം പങ്കാളിയായിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. സബ്സ്ക്രൈബ് ചെയ്തവർ പരസ്യം കാണുന്നതിലൂടെയാണ് ഈ പ്ലാൻ നടപ്പിലാകുക. നേരത്തെ ഉയർന്ന പരാതികളെ തുടർന്നാണ് ഈ തീരുമാനത്തിലേക്ക് നെറ്റ്ഫ്ലിക്സ് എത്തിയത്.

പരസ്യങ്ങൾ ലഭിക്കുന്ന തരത്തിലും വിലകുറഞ്ഞ തരത്തിലുമാണ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിക്കാൻ പോകുന്നതെന്ന് കമ്പനി മുൻപേ അറിയിച്ചിരുന്നു. വ്യത്യസ്ത ബ്ലോഗുകളിലൂടെയാണ് രണ്ടു കമ്പനികളും ഈ കാര്യം അറിയിച്ചത്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

Content Highlight: Subscribers are falling, Netflix now with Microsoft

We use cookies to give you the best possible experience. Learn more