സച്ചിന് ഭാരത രത്‌ന നല്‍കാമെങ്കില്‍ സെവാഗിനും ധോണിക്കും വി.വി.എസ് ലക്ഷമണിനും വിരാട് കോഹ്‌ലിക്കും നല്‍കണമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Besides Virat Kohli
— Subramanian Swamy (@Swamy39) December 15, 2021
ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയാണ് ഭാരത രത്‌ന. ഭാരത രത്‌ന ലഭിച്ച ഏക കായിക താരവും സച്ചിനാണ്.
2014ലായിരുന്നു സച്ചിന് ഭാരത രത്‌ന ലഭിച്ചത്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയായിരുന്നു അദ്ദേഹത്തിന് ഭാരത രത്‌ന സമ്മാനിച്ചത്.
1954ലായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ ഭാരത രത്‌ന അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. സി. രാജഗോപാലാചാരിയായിരുന്നു ആദ്യത്തെ പുരസ്‌കാരജേതാവ്.
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ പകരം വെക്കാനാവാത്ത പേരാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെത്. ക്രിക്കറ്റില്‍ സെഞ്ച്വറിയില്‍ സെഞ്ച്വറിയടിച്ച ഏക താരവും അദ്ദേഹം തന്നെ.
ടെസ്റ്റില്‍ 51 സെഞ്ച്വറിയാണ് താരം നേടിയത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ 49 സെഞ്ച്വറിയുമാണ് സച്ചിന്റെ പേരിലുള്ളത്.
200 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 54.04 ആവറേജില്‍ 15,921 റണ്‍സും 463 ഏകദിനത്തില്‍ നിന്നുമായി 44.83 ആവറേജില്‍ 18,426 റണ്‍സുമാണ് താരത്തിന്റെ സംഭാവന.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Subramanyan Swami demands Bharat Ratna for Sehwag, Dhoni and Laxman