| Saturday, 24th December 2016, 12:02 pm

മോദിയ്ക്ക് കോഴ നല്‍കിയെന്ന രേഖകളുടെ ആധികാരികത ശരിവെച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തുന്ന രേഖകളുടെ ആധികാരികത പരോക്ഷമായി ശരിവെച്ച് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍സ്വാമി. മോദിയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ ഉയര്‍ത്തിക്കാട്ടിയ ഐ.ടി റെയ്ഡിന്റെ രേഖകളുടെ ആധികാരികതയാണ് സുബ്രഹ്മണ്യന്‍ സ്വാമി ശരിവെച്ചിരിക്കുന്നത്.

ട്വിറ്ററിലൂടെ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞകാര്യങ്ങളാണ് ഈ രേഖകള്‍ ആധികാരികമാണെന്ന സൂചന നല്‍കുന്നത്. ഇത്രയും രഹസ്യമായ രേഖകള്‍ എങ്ങനെ ചോര്‍ന്നു എന്നതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ അരുണ്‍ ജെയ്റ്റ്‌ലി ഉത്തരവിടണമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെടുന്നത്.


Must Read:ഭീകരവാദികള്‍ക്കൊപ്പം ചേരണമെന്ന നിര്‍ദേശം അനുസരിക്കാത്തതിന് പൊലീസ് ഭീകരവാദികളാക്കി തടവിലിട്ടവരെ കോടതി വെറുതെ വിട്ടു


“ബുദ്ദുവിന് (രാഹുല്‍ഗാന്ധിയെ പരാമര്‍ശിക്കാന്‍ സുബ്രഹ്മണ്യന്‍ സ്വാമി ഉപയോഗിക്കുന്ന വാക്ക്) എങ്ങനെയാണ് മന്ത്രാലയത്തിന്റെ രഹസ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഐ.ടി റെയ്ഡ് രേഖകള്‍ ലഭിച്ചത് എന്നതുസംബന്ധിച്ച് ജെയ്റ്റ്‌ലി അന്വേഷണത്തിന് ഉത്തരവിടണം. ആരാണ് ബുദ്ദുവിന് ഇത് നല്‍കിയതെന്ന് നമ്മള്‍ അറിയേണ്ടതുണ്ട്” എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്.

നവംബര്‍ 19നാണ് മോദിയ്‌ക്കെതിരെ അഴിമതി ആരോപണം ഉയര്‍ത്തുന്ന ഈ രേഖകള്‍ ഇ.പി.ഡബ്ല്യു പുറത്തുവിട്ടത്. സുപ്രീം കോടതിയില്‍ പ്രശാന്ത് ഭൂഷണ്‍ വഴി മോദിക്കെതിരെ ഹര്‍ജി നല്‍കിയ കോമണ്‍ കോസ് എന്ന എന്‍.ജി.ഒയിലെ അംഗമാണ് വാര്‍ത്ത പുറത്തുവിട്ട പരന്‍ജോയ് ഗുഹ തകുര്‍ത.


Must Read:മാവോയിസ്‌റ്റെന്നു പറഞ്ഞ് നക്‌സല്‍ വിരുദ്ധ സേന ആദിവാസി ബാലനെ മരത്തില്‍ കെട്ടിയിട്ടശേഷം മര്‍ദ്ദിച്ചു കൊന്നു



[1″മോദിക്കും പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും വന്‍തുക നല്‍കിയിട്ടുണ്ടെന്നാണ് ഐ.ടി റെയ്ഡില്‍ നിന്നും കിട്ടിയ രേഖകള്‍ വ്യക്തമാക്കുന്നത്” എന്നായിരുന്നു തകുര്‍ത റിപ്പോര്‍ട്ടു ചെയ്തത്.

സാമ്പത്തിക ക്രമക്കേട് കേസില്‍ ജയിലില്‍ കഴിയുന്ന സുബ്രതാ റോയിയുടെ സഹാറ ഗ്രൂപ്പില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി 40 കോടി രൂപ കൈപ്പറ്റിയതിന്റെ രേഖകളാണ് പുറത്തായത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് എട്ട് തവണയായി സഹാറ ഗ്രൂപ്പ് മോദിക്ക് 40 കോടി കൈമാറിയെന്നായിരുന്നു രേഖകളില്‍ പറയുന്നത്.



സഹാറ ഗ്രൂപ്പിന്റെ ദല്‍ഹിയിലെയും നോയ്ഡയിലെയും ഓഫീസുകളില്‍  2014 നവംബര്‍ 22ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് മോദിക്ക് കോഴ നല്‍കിയതിന്റെ രേഖകള്‍ പിടിച്ചെടുത്തത്. ഈ വസ്തുതകളെയാണ് പരോക്ഷമായി സുബ്രഹ്ണ്യന്‍ സ്വാമി ശരിവെച്ചിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more