| Wednesday, 15th January 2020, 6:52 pm

ലക്ഷ്മി ദേവിയുടെ ചിത്രം നോട്ടുകളില്‍ ഉണ്ടെങ്കില്‍ രൂപയുടെ വില ചിലപ്പോള്‍ മാറിയേക്കാമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; വിശ്വാസത്തില്‍ അഭയം തേടി ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: രാജ്യത്തെ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില ചിലപ്പോള്‍ മാറിയേക്കാമെന്ന് ബി.ജെ.പി നേതാവും രാജ്യസഭ എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. മധ്യപ്രദേശിലെ കണ്ട്‌വയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്തോനേഷ്യയിലെ കറന്‍സി നോട്ടുകളില്‍ ഗണേശ ഭഗവാന്റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു . പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ചോദ്യത്തിന് മറുപടി പറയേണ്ടത്. ഞാനത് ഇഷ്ടപ്പെടുന്നു. ഗണേശ ഭഗവാന്‍ തടസ്സങ്ങള്‍ നീക്കുന്നു. രാജ്യത്തെ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില ചിലപ്പോള്‍ മാറിയേക്കാം. അതാരും മോശമായി കാണേണ്ട കാര്യമില്ലെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ മറുപടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സത്യം പറയാത്ത മന്ത്രിമാരെയും ചില സുഹൃത്തുക്കളെയുമാണ് സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വസിക്കുന്നതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെ പറഞ്ഞിരുന്നു. പ്രതിസന്ധി തരണം ചെയ്യേണ്ടത് എങ്ങനെയാണെന്നതിനെപ്പറ്റി അവരൊന്നും പറയില്ലെന്നും സ്വാമി പറഞ്ഞു.

‘റീസെറ്റ്: റീഗെയിനിങ് ഇന്ത്യാസ് എക്കണോമിക് ലെഗസി’ എന്ന പുസ്തകത്തിലാണ് ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് സ്വാമി വിവരിക്കുന്നത്.

നിലവിലെ പ്രതിസന്ധി സമ്പദ്വ്യവസ്ഥയെ അപ്പാടെ കൂപ്പുകുത്തിക്കുന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ടുനിരോധനമെന്ന വിഡ്ഢിത്തവും ബാലിശമായ ജി.എസ്.ടിയുമാണ് സമ്പദ്വ്യവസ്ഥയെ മൂക്കുകുത്തിച്ചതെന്നും സ്വാമി ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more