| Friday, 8th October 2021, 10:40 am

ബി.ജെ.പി ഔട്ട്; ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയതോടെ ട്വിറ്റര്‍ ബയോയില്‍ നിന്ന് ബി.ജെ.പി എടുത്തുമാറ്റി സുബ്രഹ്മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ട്വിറ്റര്‍ ബയോയില്‍ നിന്ന് ബി.ജെ.പി എടുത്തുമാറ്റി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി എം.പി.

രാജ്യസഭാ എം.പി, മുന്‍ കേന്ദ്ര മന്ത്രി, ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ എക്കണമോണിക്സില്‍ പി.എച്ച്.ഡി, പ്രൊഫസര്‍ തുടങ്ങിയ വിശേഷണങ്ങള്‍ അദ്ദേഹം തന്റെ ബയോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ബി.ജെ.പി എന്നത് എവിടേയും ഇല്ല.

വ്യാഴാഴ്ചയാണ് ദേശീയ നിര്‍വാഹക സമിതി പുനസംഘടിപ്പിച്ചത്. മനേകാ ഗാന്ധി, വരുണ്‍ ഗാന്ധി തുടങ്ങി പാര്‍ട്ടിയ്‌ക്കെതിരെ പരസ്യവിമര്‍ശനം നടത്തിയ പല നേതാക്കളേയും ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക നയങ്ങളില്‍ കടുത്ത വിമര്‍ശനകനാണ് സുബ്രഹ്മണ്യന്‍ സ്വാമി.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും മകനും പ്രതിക്കൂട്ടിലായ ലഖിംപുര്‍ ഖേരി സംഭവത്തില്‍ വിമര്‍ശനമുന്നയിച്ചതിനാണ് വരുണ്‍ ഗാന്ധിയെ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Subramanian Swamy changes Twitter bio after being dropped from top BJP body

We use cookies to give you the best possible experience. Learn more