| Monday, 7th September 2020, 7:17 pm

ബി.ജെ.പി ഐ.ടി സെല്ല് കാട്ടിക്കൂട്ടുന്നത് തെമ്മാടിത്തം; അമിത് മാളവിയക്കെതിരെ സുബ്രഹ്‌മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി ഐ.ടി സെല്ലിനെതിരെ ബി.ജെ.പി രാജ്യസഭാ എം.പി സുബ്രഹ്‌മണ്യന്‍ സ്വാമി. വ്യാജ ട്വീറ്റുകള്‍ ഉപയോഗിച്ച് തനിക്കെതിരെ ബി.ജെ.പി ഐ.ടി സെല്ലിന്റെ തലവന്‍ അമിത് മാളവിയ ക്യാംപെയില്‍ നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ബി.ജെ.പി ഐ.ടി സെല്‍ തെമ്മാടിത്തമാണ് കാണിക്കുന്നതെന്നും ഐ.ടി സെല്ലിലെ ചില അംഗങ്ങള്‍ വ്യാജ ഐഡി ഉപയോഗിച്ച് തന്നെ വ്യക്തിപരമായി ആക്രമിക്കുകയാണെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിച്ചു.

തനിക്കെതിരെ നടത്തുന്ന ആക്രമണത്തില്‍ പ്രകോപിതരായി തന്റെ അനുയായികള്‍ തിരിച്ചും ഇതേ രീതിയില്‍ വ്യക്തിപരമായി ആക്രമണം നടത്തുകയാണെങ്കില്‍ ബി.ജെ.പി ഐ.ടി സെല്ലിന്റെ തെമ്മാടിത്തത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കാത്തതുപോലെ താനും ഏറ്റെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ അവഗണിച്ചു കളയണമെന്നും അത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിലൂടെ വിലപ്പെട്ട സമയമാണ് പാഴാക്കുന്നതെന്നും അഭിപ്രായപ്പെട്ട ഒരു ട്വിറ്റര്‍ ഉപയോക്താവിനോട് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചവരെ ബി.ജെ.പി പിരിച്ചുവിടണമെന്നാണ് സുബ്രഹ്‌മണ്യന്‍ സ്വാമി പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Subramanian Swamy attacks Amit Subramanian Swamy attacks Amit Malviya, calls for sacking of BJP IT cell members, calls for sacking of BJP IT cell membnational news

We use cookies to give you the best possible experience. Learn more