ടാറ്റ ഗ്രൂപ്പ് നേതൃത്വം നല്‍കുന്ന പ്രോഗസ്സീവ് ഇലക്ട്രല്‍ ട്രസ്റ്റ് ബി.ജെ.പിക്ക് വലിയ തുക സംഭാവന നല്‍കിയതില്‍ വിമര്‍ശനവുമായി ബി.ജെ.പി രാജ്യസഭ അംഗം സുബ്രഹ്മണ്യം സ്വാമി. ട്വിറ്ററിലൂടെയാണ് വിമര്‍ശനം.
‘ടാറ്റ വലിയ തുക ബി.ജെ.പിക്ക് നല്‍കി, എയര്‍ ഇന്ത്യ അവര്‍ക്ക് ലഭിക്കാനുള്ള താല്‍പര്യമാവാം’ എന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പി നല്‍കിയ കണക്ക് പ്രകാരം രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ 472 കോടി രൂപ നല്‍കിയിട്ടുണ്ട്. അതില്‍ 356 കോടി രൂപയും ടാറ്റ നേതൃത്വം നല്‍കുന്ന പ്രോഗസ്സീവ് ഇലക്ട്രല്‍ ട്രസ്റ്റില്‍ നിന്നാണ്. ഈ കണക്കിനെ മുന്‍നിര്‍ത്തിയാണ് സുബ്രഹ്മണ്യം സ്വാമിയുടെ വിമര്‍ശനം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കോണ്‍ഗ്രസിന് നാല് ഇലക്ട്രല്‍ ട്രസ്റ്റുകളില്‍ നിന്നായി 99 കോടി രൂപയാണ് ലഭിച്ചത്. അതില്‍ 55.6 കോടി രൂപയും പ്രോഗസ്സീവ് ഇലക്ട്രല്‍ ട്രസ്റ്റ് നല്‍കിയതായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ