അവനെ ഒരിക്കലും ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ എടുക്കരുത്: മുൻ ഇന്ത്യൻ താരം
Cricket
അവനെ ഒരിക്കലും ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ എടുക്കരുത്: മുൻ ഇന്ത്യൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th April 2024, 10:49 am

വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഏതെല്ലാം താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടുമെന്ന് ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. റിഷബ് പന്ത്, റിങ്കു സിങ്, സഞ്ജു സാംസണ്‍, ഇഷന്‍ കിഷന്‍, കെ.എല്‍ രാഹുല്‍, ജിതേഷ് ശര്‍മ തുടങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരാണ് ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്നായി മത്സരിക്കുന്നത്.

ഇവരോടൊപ്പം തന്നെ 38 വയസ്സിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യം നടത്തുന്ന ദിനേശ് കാര്‍ത്തിക്കും ഇന്ത്യന്‍ ടീമില്‍ ഇടം നേടുമെന്ന ചര്‍ച്ചകള്‍ ധാരാളമായി നടക്കുന്നുണ്ട്. ഇപ്പോഴിതാ ദിനേശ് കാര്‍ത്തിക്കിനെ ടി-20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുബ്രഹ്‌മണ്യം ബദരീനാഥ്.

വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ദിനേശ് കാര്‍ത്തിക്കിനേക്കാള്‍ കൂടുതല്‍ മുന്‍ഗണന യുവതാരങ്ങള്‍ക്ക് നല്‍കണമെന്നാണ് ബദരിനാഥ് പറഞ്ഞത്.

‘ദിനേശ് കാര്‍ത്തിക്കിനെ ഇന്ത്യന്‍ ടീമില്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ അദ്ദേഹം എല്ലാ മത്സരങ്ങളും കളിക്കണം വെറുതെ ബെഞ്ചില്‍ ഇരിക്കരുത്. എന്നാണിപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രായം അനുസരിച്ച് യുവ താരങ്ങളെക്കാള്‍ കൂടുതല്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിന് സ്ഥാനമുണ്ടോ? യുവതാരങ്ങളില്‍ വളര്‍ന്നുവരുന്ന ഒരു ഫിനിഷറെ പ്രമോട്ട് ചെയ്യുവാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്. പ്ലെയിന്‍ ഇലവനില്‍ ഇന്ത്യന്‍ ടീം ആഗ്രഹിക്കുന്ന ഒരു ഫിനിഷറായി കാര്‍ത്തിക്കിനെ അവര്‍ കാണുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വളരെ ന്യായമായാണ് ഞാന്‍ കാണുന്നത്,’ ബദരീനാഥ് പറഞ്ഞു.

ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വാറ്റത്ത് മിന്നും പ്രകടനമാണ് ദിനേശ് കാര്‍ത്തിക് നടത്തുന്നത്. ഫല മത്സരങ്ങളിലും റോയല്‍ ചലഞ്ചേഴ്‌സിന്റെ ടോപ്പ് ഓര്‍ഡര്‍ പരാജയപ്പെടുമ്പോള്‍ അവസാന ഓവറുകളില്‍ വന്ന് തകര്‍ത്തടിക്കാനുള്ള കാര്‍ത്തിക്കിന്റെ മികച്ച കഴിവാണ് ഇന്നും ഇന്ത്യന്‍ ടീമിന്റെ വാതിലുകള്‍ കാര്‍ത്തിക്കിന് മുന്നില്‍ തുറന്നു കിടക്കാനുള്ള സാധ്യതകള്‍ നിലനിര്‍ത്തുന്നത്.

അജിത്ത് അഗാര്‍ക്കറിന്റെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി മെയ് ഒന്നിനാണ് വരാനിരിക്കുന്ന കുട്ടി ക്രിക്കറ്റിന്റെ പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. ഏതു താരമായിരിക്കും ഇന്ത്യയുടെ വിക്കറ്റിന് പിന്നില്‍ ഉണ്ടാവുക എന്ന ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlight: Subramaniam Badrinath talks about Dinesh Karthik