ബി.ജെ.പിയെ കുറിച്ചുള്ള ശിവസേനയുടെ പരാതി ശരിയാണ്; പക്ഷേ ഹിന്ദുത്വത്തിന് വേണ്ടി നിങ്ങള്‍ ഒരുമിക്കണം; അഭ്യര്‍ത്ഥിച്ച് സുബ്രഹ്മണ്യന്‍ സ്വാമി
India
ബി.ജെ.പിയെ കുറിച്ചുള്ള ശിവസേനയുടെ പരാതി ശരിയാണ്; പക്ഷേ ഹിന്ദുത്വത്തിന് വേണ്ടി നിങ്ങള്‍ ഒരുമിക്കണം; അഭ്യര്‍ത്ഥിച്ച് സുബ്രഹ്മണ്യന്‍ സ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th November 2019, 2:23 pm

ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്രതിസന്ധി എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും രാജ്യസഭാ അംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമി.

ബി.ജെ.പിക്കെതിരെ ശിവസേന ഉന്നയിക്കുന്ന പരാതികള്‍ യാഥാര്‍ത്ഥ്യമാണെന്ന് സമ്മതിക്കുന്നെന്നും എന്നാല്‍ ഹിന്ദുത്വ എന്ന വലിയ ലക്ഷ്യം നേടാനായി ഇരുപാര്‍ട്ടികളും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

” മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ഒരു മാര്‍ഗം കണ്ടെത്തണമെന്ന് ഞാന്‍ ശിവസേനയോട് അഭ്യര്‍ത്ഥിക്കുകയാണ്. ബി.ജെ.പിയും ശിവസേനയും ഒരേമനസോടെ യോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്” എന്നായിരുന്നു താക്കറെ കുടുംബത്തിന്റെ സുഹൃത്തു കൂടിയായ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്.

ബി.ജെ.പി നേതൃത്വത്തെക്കുറിച്ച് ശിവസേനയ്ക്ക് പരാതികളുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഹിന്ദുത്വ ഐക്യത്തിന് വേണ്ടി നമ്മള്‍ ക്ഷമ കാണിക്കണം. അതുകൊണ്ട് ഗുണം മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് ഫലം വന്ന് 12 ദിവസങ്ങള്‍ക്ക് ശേഷവും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി- ശിവസേനാ സഖ്യത്തിനായിട്ടില്ല. ബി.ജെ.പിയെ കൂടെക്കൂട്ടിയും അല്ലാതെയും സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേന തയ്യാറാണ്. എന്നാല്‍ മറുപക്ഷത്തുള്ള എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യം ശിവസേനയുമായി അടുക്കാന്‍ തയ്യാറല്ല. തങ്ങള്‍ പ്രതിപക്ഷത്തിരിക്കുമെന്നും ബി.ജെ.പിയും ശിവസേനയും സര്‍ക്കാരുണ്ടാക്കണമെന്നും ശരദ് പവാറും വ്യക്തമാക്കിക്കഴിഞ്ഞു.