ന്യൂദല്‍ഹി: ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. സ്ത്രീപ്രവേശനം അനുവദിച്ച വിധി കോടതി വീണ്ടും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
“സുപ്രീം കോടതിക്ക് വിശ്വാസികളുടെ വികാരം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്തെ ഹിന്ദുക്കള്‍ ഭിന്നിക്കപ്പെട്ട സാഹചര്യത്തില്‍ വിഷയത്തില്‍ രമ്യമായ പരിഹാരം കണ്ടെത്തണം.”
ALSO READ: ലൈംഗികപീഡനം; ഉമ്മന്‍ ചാണ്ടിക്കും കെ.സി വേണുഗോപാലനുമെതിരെ കേസെടുത്തു
നേരത്തെ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ കേന്ദ്രസേനയെ വിളിക്കണം എന്ന് അഭിപ്രായപ്പെട്ടിരുന്ന സുബ്രഹ്മണ്യം സ്വാമി, വിഷയത്തില്‍ ആര്‍.എസ്.എസ് നിലപാട് മാറ്റിയതോടെയാണ് വിധിക്കെതിരായി രംഗത്തെത്തിയത്.
സ്ത്രീകളുടെ ജൈവ ഘടന പരിഗണിച്ചാണ് സ്ത്രീ പ്രവേശനം ആചാരപ്രകാരം വിലക്കിയതെന്ന് സ്വയം ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഈ ആചാരം സ്ത്രീകളുടെ തന്നെ ഗുണത്തിനായിട്ടുളളതാണ്. വിധി അനുകൂലമാണെങ്കിലും സ്ത്രീകള്‍ സ്വയം മാറി നില്‍ക്കുകയാണ് പ്രശ്‌നത്തിന് പരിഹാരം.
നക്‌സലേറ്റുകളും കമ്മ്യുണിസ്റ്റുകളുമാണ് ശബരിമലയില്‍ പ്രശ്‌നം ഉണ്ടാക്കുന്നതെന്നും സര്‍ക്കാര്‍ ഇവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തു പല വിധികളും വിശ്വാസികളുടെ എതിര്‍പ്പ് കൊണ്ട് നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യം മുന്‍പ് ഉണ്ടായിട്ടുണ്ടെന്നും സുബ്രഹ്മണ്യം സ്വാമി ഓര്‍മിപ്പിച്ചു.
ALSO READ: മതവികാരം വ്രണപ്പെടുത്തി: രഹ്‌ന ഫാത്തിമക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു
നേരത്തെ പ്രതിഷേധങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമെങ്കില്‍ കേരളത്തില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം നടപ്പാക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി അഭിപ്രായപ്പെട്ടിരുന്നു.
മുഖ്യമന്ത്രി യോഗം വിളിച്ചു സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ബാധ്യസ്ഥനാണെന്ന് പ്രതിഷേധക്കാരെ അറിയിക്കണം. പുനഃപരിശോധന ഹര്‍ജി നല്‍കിയാല്‍ കോടതിയില്‍ നിന്ന് കനത്ത പ്രഹരമേല്‍ക്കും. കോടതി അവരെ കര്‍ശനമായി നേരിടും. ഇത് ആധുനിക കാലത്തിന്റെ കാഴ്ചപ്പാടാണ്. അത് നടപ്പാക്കുകയാണ് വേണ്ടത്.- ഇതായിരുന്നു സുബ്രഹ്മണ്യം സ്വാമി നേരത്തെ പറഞ്ഞിരുന്നത്.
WATCH THIS VIDEO: