പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണം; ഗോ സംരക്ഷണ ബില്ലുമായി സുബ്രഹ്മണ്യന്‍ സ്വാമി
India
പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണം; ഗോ സംരക്ഷണ ബില്ലുമായി സുബ്രഹ്മണ്യന്‍ സ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th March 2017, 10:22 pm

 

ന്യൂദല്‍ഹി: പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ബി.ജെ.പി എം. പി സുബ്രഹ്മണ്യന്‍ സ്വാമി. ഗോക്കളുടെ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി പശുക്കളെ കൊല്ലുന്നവര്‍ക്ക വധശിക്ഷ നല്‍കണമെന്നത് ഉള്‍പ്പെടുയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ ബില്ല് സുബ്രഹ്മണ്യം സ്വാമി രാജ്യസഭയില്‍ അവതരിപ്പിച്ചു.


Also read അവരെന്റെ വസ്ത്രങ്ങള്‍ അഴിച്ചെടുത്ത് മര്‍ദിച്ചു; മയങ്ങനാുള്ള കുത്തിവെപ്പുകള്‍ നടത്തി; പാക് സൈന്യത്തിന്റെ ക്രൂരത വിവരിച്ച് 22കാരനായ ഇന്ത്യന്‍ സൈനികന്‍


“ഗോ സംരക്ഷണ ബില്‍ 2017” എന്ന പേരിലുള്ള ബില്ലാണ് സുബ്രഹ്മണ്യം സ്വാമി അവതരിപ്പിച്ചിരിക്കുന്നത്. പശുവിനെക്കൊല്ലുന്നവര്‍ക്ക് വധശിക്ഷ എന്നതിന് പുറമേ പശുക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി ഒരു പ്രത്യേക സംവിധാനം രൂപീകരിക്കണമെന്നും സ്വാമി സഭയില്‍ പറഞ്ഞു.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 37, 48 ന്റെ പരിരക്ഷ ഉറപ്പുവരുത്തണം. ഇതിനായി അനിമല്‍ ഹസ്ബന്ററി സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കണം പശു സംരക്ഷണത്തിനുള്ള പ്രത്യേക വിഭാഗം രൂപീകരിക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകണം കമ്മിറ്റിയെന്നും സ്വാമി അവതരിപ്പിച്ച ബില്ലില്‍ പറയുന്നുണ്ട്.


Dont miss ആവശ്യങ്ങള്‍ പറഞ്ഞ് യോഗി ആദിത്യനാഥിനെ ബുദ്ധിമുട്ടിക്കരുത്: എം.പിമാരോട് മോദി


ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷ വിധിക്കുന്നതിനുള്ള പ്രത്യേക അനുവാദം സമിതിക്ക് നല്‍കണമെന്നും പശുസംരക്ഷണവും അതിന്റെ ആവശ്യകതയും പഠിപ്പിക്കുന്നതിന് ബോധവത്കരണ ക്ലാസുകള്‍ നടത്തണമെന്നും ബില്‍ ശുപാര്‍ശ ചെയ്യുന്നു.