നാലുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. വെള്ളമാരുതി കാറിലെത്തിയ ഇവര്‍ പോലീസ് സ്‌റ്റേഷനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പാറാവുകാരനായ പോലീസുകാരനാണ് കൊല്ലപ്പെട്ടത്.
പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുന്നതിനു മുമ്പ് പുലര്‍ച്ചെ 5.45ന് തീവ്രവാദികള്‍ ഒരു ബസിനുനേരെയും ആക്രമണം നടത്തി. ആക്രമണത്തില്‍ ഏഴുപേര്‍ക്കു പരുക്കേറ്റു.
ഡിനാനഗര്‍ പോലീസ് സ്‌റ്റേഷനു സമീപത്തുള്ള റെയില്‍വേ ട്രാക്കില്‍ നിന്നും അഞ്ചു ബോംബുകള്‍ കണ്ടെടുത്തു. ഇതേത്തുടര്‍ന്ന് ഡിനാനഗറിനും പതന്‍കോട്ടിനും ഇടയിലുള്ള റെയില്‍ഗതാഗതം നിര്‍ത്തിവെച്ചു.
ഇന്ത്യയിലെത്തിയശേഷം തീവ്രവാദികള്‍ മാരുതി 800 കാര്‍ പിടിച്ചെടുക്കുകയും പോലീസ് സ്‌റ്റേഷനിലേക്ക് പോയി വെടിവെപ്പു നടത്തുകയുമായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സൈനികരും സ്ഥലത്തെത്തിയിട്ടുണ്ട്.