കൊച്ചി: ബാലുശ്ശേി മണ്ഡലത്തില്‍ നിന്ന് യു.ഡി.എഫ് ടിക്കറ്റില്‍ ജനവിധി തേടുന്ന നടനും മിമിക്രി താരവുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പ്രചാരണത്തിനായി സിനിമാമേഖലയിലെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ധര്‍മ്മജനോടൊപ്പം തുടക്കകാലം മുതല്‍ മിമിക്രി വേദിയുണ്ടായിരുന്ന സുബി സുരേഷിനെ പ്രചാരണവേദികളില്‍ കണ്ടിരുന്നില്ല. ഇക്കാര്യത്തില്‍ തന്റെ നിലപാട് തുറന്നുപറയുകയാണ് സുബി സുരേഷ്. മനോരമ ന്യൂസിനോടായിരുന്നു സുബിയുടെ പ്രതികരണം.
‘രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അറിയാത്തയാളാണ് ഞാന്‍. എന്തെങ്കിലും പറഞ്ഞാല്‍ അത് വിഡ്ഢിത്തരമായി പോകണ്ടയെന്ന് കരുതിയാണ് ആ മേഖലയില്‍ കൈ വെയ്ക്കാത്തത്. ധര്‍മ്മജന്‍ എന്നെ വിളിച്ചിരുന്നു. വീട്ടിലേക്ക് ക്യാമറയുമായി വരുന്നുണ്ട്. ഒരു ആശംസ പറയണമെന്ന് പറഞ്ഞു. ഞാന്‍ പറയാമെന്ന് പറയുകയും ചെയ്തു. കാരണം നമ്മുടെ കൂടെ നില്‍ക്കുന്നയാള്‍ എം.എല്‍.എയാകാന്‍ പോകുന്നുവെന്നത് ഞങ്ങള്‍ കലാകാരന്‍മാകെ സംബന്ധിച്ച് വളരെ അഭിമാനം നിറഞ്ഞ കാര്യമാണ്’, സുബി പറഞ്ഞു.
പ്രചാരണത്തിന് ഇറങ്ങാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ഒന്നാമത്തെ കാര്യം പ്രചാരണത്തിനായി എന്നെ വിളിച്ചിട്ടില്ല. ധര്‍മ്മനും പിഷാരടിയും തമ്മില്‍ അങ്ങനെ സംസാരിക്കുന്നുണ്ടാകാം. ധര്‍മ്മജന്‍ രാഷ്ട്രീയത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന് എനിക്കറിയാമായിരുന്നുവെന്നും സുബി പറഞ്ഞു.
ബാലുശ്ശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ്. ധര്‍മ്മജനായി രമേഷ് പിഷാരടിയടക്കമുള്ള താരങ്ങള്‍ പ്രചാരണത്തിനെത്തിയതും വാര്‍ത്തയായിരുന്നു.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ബാലുശ്ശേരിയില്‍ ധര്‍മജന് വോട്ട് തേടി ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
ബാലുശ്ശേരിയില്‍ ധര്‍മജന് എതിരെ മത്സരിക്കുന്നത് സി.പി.ഐ.എം നേതാവും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായ സച്ചിന്‍ ദേവ് ആണ്. സി.പി.ഐ.എം നേതാവ് പുരുഷന്‍ കടലുണ്ടിയുടെ സിറ്റിംഗ് സീറ്റാണ് ബാലുശ്ശേരി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Subi Suresh About Dharmajan Bolgatty’s Election Campaign