2023 ഐ.സി.സി ലോകകപ്പില്‍ തുടര്‍ച്ചയായ 10 മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം ആയിരുന്നു ഇന്ത്യന്‍ യുവ ഓപ്പണിങ് ബാറ്റര്‍ ശുഭ്മന്‍ ഗില്‍ കാഴ്ചവെച്ചത്. 2023 അവസാനിക്കാനിരിക്കെ സീസണിലെ ഓള്‍ ഫോര്‍മാറ്റ് മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറുകയാണ് ഗില്‍. അതിനോടൊപ്പം തന്നെ 2023 ഒ.ഡി.ഐ ഫോര്‍മാറ്റിലും ഗില്‍ തന്നെയാണ് റണ്‍സ് വേട്ടയില്‍ മുന്നില്‍.
ഓള്‍ ഫോര്‍മാറ്റില്‍ ഗില്‍ 48 മത്സരങ്ങളില്‍ നിന്നും 2118 റണ്‍സ് ആണ് നേടിയിട്ടുള്ളത്. 50.42 ശരാശരിയില്‍ 105.42 ആണ് ഗില്ലിന്റെ സ്‌ട്രൈക്ക് റേറ്റ്. സീസണില്‍ 208 റണ്‍സിന്റെ മികച്ച സ്‌കോറും താരം നേടിയിട്ടുണ്ട്. 2023 ഒ.ഡി.ഐ ഫോര്‍മാറ്റില്‍ 29 മത്സരങ്ങളില്‍ നിന്നും 1584 റണ്‍സ് സ്വന്തമാക്കിയാണ് താരം ഒന്നാം സ്ഥാനത്ത് എത്തിയത്. ഒ.ഡി.ഐ ഫോര്‍മാറ്റില്‍ രണ്ടാം സ്ഥാനത്ത് 27 മത്സരങ്ങളില്‍ നിന്നും 1377 റണ്‍സ് നേടി കോഹ്‌ലിയും മൂന്നാം സ്ഥാനത്ത് 27 മത്സരങ്ങളില്‍ നിന്ന് 125 റണ്‍സ് നേടി രോഹിത് ശര്‍മയും പുറകിലുണ്ട്. എന്നാല്‍ എല്ലാ ഫോര്‍മാറ്റിലും തിളങ്ങി നില്‍ക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ ശുഭ്മന്‍ ഗില്‍.
2023 ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ രാജ്യം, പേര്, റണ്‍സ്, മത്സരം എന്നീ ക്രമത്തില്‍.
ഇന്ത്യ – ശുഭ്മന്‍ ഗില്‍ – 2118 – 48
ന്യൂസിലാന്‍ഡ് – ഡാരില്‍ മിച്ചല്‍ – 1956 -52
ഇന്ത്യ – വിരാട് കോഹ്‌ലി – 1934 -34
ഇന്ത്യ -രോഹിത് ശര്‍മ – 1795 – 37
ഓസ്‌ട്രേലിയക്ക് എതിരായ ടി ട്വന്റി ഐ പരമ്പര വിജയത്തിന് ശേഷം ഇന്ത്യ സൗത്ത് ആഫ്രിക്കയുമായുള്ള ഓള്‍ ഫോര്‍മാറ്റ് പര്യടനത്തിന് ഒരുങ്ങിയിരിക്കുകയാണ്. ആദ്യത്തെ ടി ട്വന്റി മത്സരം ഡിസംബര്‍ 10ന് ടര്‍ബനില്‍ ആരംഭിക്കേണ്ടതായിരുന്നു എന്നാല്‍ മഴമൂലം മത്സരം മാറ്റിവെക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുള്ള ടി ട്വന്റി ഐ പരമ്പരയില്‍ ഇനി രണ്ട് മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.
രണ്ടാം മത്സരം ഡിസംബര്‍ 12ന് നടക്കും. ഗില്‍ ഉള്‍പ്പെടെയുള്ള മികച്ച താരങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി കളത്തില്‍ ഇറങ്ങുന്നത്. കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവും ടീമില്‍ ചേര്‍ന്നിട്ടുണ്ട്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഓസീസിനെതിരായ ടി ട്വന്റി പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ കളിക്കളത്തിലിറങ്ങുന്നത്.
Content Highlight: Subhman Gill in record achievement in 2023