| Friday, 25th August 2017, 1:41 pm

സണ്ണി ലിയോണിന്റെ ശരീരം പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കുന്നത് സംസ്‌കാരത്തിന് യോജിച്ചതല്ല: സുഭാഷ് ചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാനന്തവാടി: ബോളിവുഡ് നടി സണ്ണി ലിയോണിനെ അധിക്ഷേപിച്ച് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. സണ്ണി ലിയോണിന്റെ ശരീരം പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നാണ് സുഭാഷ് ചന്ദ്രന്‍ പറഞ്ഞത്.

സണ്ണി ലിയോണിനെ വേശ്യാനടിയെന്നാണ് സുഭാഷ് ചന്ദ്രന്‍ പ്രസംഗത്തിനിടെ പരാമര്‍ശിച്ചത്. മാനന്തവാടിയില്‍ മാതൃഭൂമി സംഘടിപ്പിച്ച പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


Also Read: മുത്തലാഖിന്റെ പേരിലുള്ള ആദ്യ അറസ്റ്റ്: ഗര്‍ഭിണിയായ ഭാര്യയെ തലാഖ് ചൊല്ലിയ 30കാരന്‍ അറസ്റ്റില്‍


അടുത്തിടെ കൊച്ചിയിലെത്തിയ സണ്ണി ലിയോണിന് മലയാളികളുടെ വന്‍ വരവേല്‍പ്പ് ലഭിച്ചിരുന്നു. സണ്ണിയെ കാണാന്‍ വന്‍ ആള്‍ക്കൂട്ടമെത്തിയത് വലിയ ചര്‍ച്ചകള്‍ക്കു വഴിവെക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സുഭാഷ് ചന്ദ്രന്റെ പരാമര്‍ശം. ഈ പരാമര്‍ശം ഒഴിവാക്കിയാണ് മാതൃഭൂമി സാംസ്‌കാരികോത്സവവുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

സാംസ്‌കാരിക കേരളത്തില്‍ പ്രതിഭയ്ക്കും സംസ്‌കാരത്തിനും പ്രാധാന്യം കുറഞ്ഞുവരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കലാസാഹിത്യ പ്രതിഭകള്‍ ഒത്തുചേരുന്ന ഇടങ്ങളില്‍പ്പോലും പ്രതിഭകള്‍ക്കും മറ്റും ലഭിക്കേണ്ട അംഗീകാരം കുപ്രസിദ്ധിയിലൂടെ നാടറിഞ്ഞവര്‍ക്കു ലഭിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മഹാരഥന്മാരുടെ ചിത്രത്തിനൊപ്പം അതിനേക്കാള്‍ വലിപ്പത്തില്‍ സ്വന്തം ചിത്രം ചേര്‍ത്തുവെച്ച് പ്രശസ്തി നേടാനാഗ്രഹിക്കുന്ന പ്രവണത ഏറി വരികയാണെന്നും സുഭാഷ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. സണ്ണി ലിയോണ്‍

We use cookies to give you the best possible experience. Learn more