അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശിന് തകര്‍പ്പന്‍ വിജയം. സൂപ്പര്‍ സിക്‌സില്‍ നേപ്പാളിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്.
മത്സരം തോറ്റെങ്കിലും നേപ്പാള്‍ താരം സുഭാഷ് ഭണ്ഡാരി ഒരു ചരിത്രനേട്ടം സ്വന്തം പേരിലാക്കി മാറ്റി. നേപ്പാള്‍ ബൗളിങ് നിരയില്‍ അഞ്ച് വിക്കറ്റുകള്‍ മികച്ച പ്രകടനമാണ് സുഭാഷ് നടത്തിയത്. എട്ട് ഓവറില്‍ 44 റണ്‍സ് നല്‍കിക്കൊണ്ടായിരുന്നു താരം അഞ്ച് വിക്കറ്റുകള്‍ നേടിയത്.
ഈ മിന്നും പ്രകടനത്തിന് പിന്നാലെ ഒരു ചരിത്രനേട്ടവും സുഭാഷിനെ തേടിയെത്തി. അണ്ടര്‍ 19 വേള്‍ഡ് കപ്പിന്റെ ചരിത്രത്തില്‍ നേപ്പാളിനായി അഞ്ച് വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലേക്കാണ് സുഭാഷ് നടന്നുകയറിയത്.
ഈ ലോകകപ്പില്‍ തന്നെ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ആകാശ് ചന്ദും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ 34 റണ്‍സ് വിട്ടുനല്‍കി കൊണ്ടാണ് താരം അഞ്ച് വിക്കറ്റ് നേടിയത്.
മംഗൗങ് കോവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നേപ്പാള്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 49.5 ഓവറില്‍ 169 റണ്‍സിന് പുറത്താവുകയായിരുന്നു.
ബംഗ്ലാദേശ് ബൗളിങ് നിരയില്‍ രോഹനാത് ദൗള്ളാ ബോര്‍സോണ്‍ നാല് വിക്കറ്റും പര്‍വേസ് റഹ്‌മാന്‍ ജിബ്‌ഡോണ്‍ മൂന്ന് വിക്കറ്റും നടത്തിയപ്പോള്‍ നേപ്പാള്‍ ബാറ്റിങ് 169 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
നേപ്പാള്‍ ബാറ്റിങ് നിരയില്‍ ബിശാല്‍ വിക്രം 100 പന്തില്‍ 48 റണ്‍സും ദേവ് ഖനാല്‍ 50 പന്തില്‍ 35 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 25 പോയിന്റ് രണ്ട് ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. ബംഗ്ലാദേശ് ബാറ്റിങ് നിരയില്‍ ആരിഫ് ഇസ്ലാം 38 പന്തില്‍ 59 റണ്‍സും ജിഷാന്‍ ആലം 43 പന്തില്‍ 55 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ബംഗ്ലാദേശ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
നേപ്പാള്‍ ബൗളിങ്ങില്‍ സുഭാഷിന്റെ അഞ്ച് വിക്കറ്റ് നേടികൊണ്ടുള്ള മിന്നും പ്രകടനംപോലും നേപ്പാളിനെ വിജയത്തിന് എത്തിച്ചില്ല.
ഫെബ്രുവരി രണ്ടിന് ഇന്ത്യക്കെതിരെയാണ് നേപ്പാളിന്റെ അടുത്ത മത്സരം. മംഗൗങ് ഓവലാണ് വേദി. അതേസമയം ഫെബ്രുവരി മൂന്നിന് സഹാറ പാര്‍ക്ക് വില്ലോമൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് ബംഗ്ലാദേശിന്റെ എതിരാളികള്‍.
Content Highlight: Subash Bhandari create a new history in Nepal cricket.