Advertisement
Kerala News
പൊലീസുകാരനെ ഡ്യൂട്ടിയ്ക്ക് പറഞ്ഞയച്ച് ഭാര്യയോട് അപമര്യാദയായി പെരുമാറി; എസ്.ഐയ്‌ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 28, 03:30 am
Thursday, 28th October 2021, 9:00 am

ആലപ്പുഴ: പൊലീസുദ്യോഗസ്ഥന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ എസ്.ഐയ്‌ക്കെതിരെ കേസ്. ആലപ്പുഴ പൊലീസ് ടെലി കമ്യൂണിക്കേഷന്‍സ് വിഭാഗം എസ്.ഐ എന്‍.ആര്‍. സന്തോഷിനെതിരെയാണ് നോര്‍ത്ത് പൊലീസ് കേസ് എടുത്തത്.

പൊലീസുകാരന്‍ ഡ്യൂട്ടിയിലാണെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തെ അന്വേഷിച്ച് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ എസ്.ഐ, ഭാര്യയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

കഴിഞ്ഞ 18ന് രാത്രി 8.30ന് ആണ് സംഭവം. പൊലീസ് ആസ്ഥാനത്തു നിന്നു വയര്‍ലെസ് സെറ്റ് വാങ്ങാനായി പൊലീസുകാരനെ ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് അയച്ചു.

അന്ന് രാത്രി എസ്.ഐ ഇതേ പൊലീസുകാരന്റെ ക്വാര്‍ട്ടേഴ്‌സില്‍ എത്തി. വാതില്‍ തുറന്ന ഭാര്യയോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് അപമര്യാദയായി സംസാരിക്കുകയും ബലപ്രയോഗത്തിനു ശ്രമിക്കുകയും ചെയ്തതായാണ് പരാതി.

പ്രതിയായ എസ്.ഐ ഒളിവിലാണെന്ന് നോര്‍ത്ത് പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sub Inspector abuse police officers wife