| Thursday, 29th October 2015, 11:11 am

'എന്റെ ജനലരികിലിന്ന്...'; ജയസൂര്യയുടെ സു...സു...സുധി വാത്മീകത്തിലെ ആദ്യ സോങ്ങ് വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്


രഞ്ജിത്ത് ശങ്കര്‍ തിരകഥയും സംവിധാനവും നിര്‍വഹിച്ച്  ജയസൂര്യ നായകനായി അഭിനയിക്കുന്ന “സു.. സു.. സുധി വാത്മീകം”ത്തിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. “എന്റെ ജനലരികിലിന്ന്” എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് പി. ജയചന്ദ്രനാണ്.

സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ബിജിബാല്‍. മ്യൂസിക് 247 ആണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

ശിവദ നായര്‍ നായികയാകുന്ന ചിത്രത്തില്‍ മുകേഷ്, അജു വര്‍ഗ്ഗീസ്, കെ പി എ സി ലളിത, സ്വാതി നാരായണന്‍, സുനില്‍ സുഖദ തുടങ്ങിയവരും അഭിനയിക്കുന്നു. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും  ജയസൂര്യയുമാണ്  “സു.. സു.. സുധി വാത്മീകം” നിര്‍മ്മിച്ചിട്ടുള്ളത്. നവംബര്‍ 20നു റിലീസാവുന്ന ഈ ചിത്രം സെന്‍ട്രല്‍ പിക്‌ചേഴ്‌സ് പ്രദര്‍ശത്തിനെത്തിക്കുന്നു.

ജയസൂര്യയും രഞ്ജിത് ശങ്കറും ഇതിനുമുമ്പ് ഒന്നിച്ച “പുണ്യാളന്‍ അര്‍ബത്തീസ്” സൂപ്പര്‍ഹിറ്റായിരുന്നു. വീഡിയോ കാണാം:

We use cookies to give you the best possible experience. Learn more