നായകനായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പൃഥ്വിരാജ് ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമായിരുന്നു ലൂസിഫര്‍. ഒരു പുതുമുഖസംവിധായകന്റെ ചിത്രമാണെന്ന് തോന്നിപ്പിക്കാത്ത തരത്തില്‍ ഗ്രാന്‍ഡ് മേക്കിങ്ങായിരുന്നു ലൂസിഫറിന്റേത്. തന്റെ ഇഷ്ടനടനെ താന്‍ കാണാനാഗ്രഹിച്ച തരത്തില്‍ പൃഥ്വിരാജ് എന്ന സംവിധായകന്‍ അവതരിപ്പിച്ചപ്പോള്‍ ലഭിച്ചത് പ്രേക്ഷകര്‍ക്ക് എക്കാലവും ആഘോഷിക്കാന്‍ കഴിയുന്ന സിനിമയായിരുന്നു.
ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത് സ്റ്റണ്ട് സില്‍വയായിരുന്നു. തമിഴിലും മലയാളത്തിലും മികച്ച സിനിമകളുടെ ഭാഗമായ സില്‍വ ക്യാമറക്ക് മുന്നിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ലൂസിഫറിന്റെ എന്‍ഡ് ക്രെഡിറ്റ് സീനിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സ്റ്റണ്ട് സില്‍വ. റഷ്യയിലെ സീക്വന്‍സ് ഷൂട്ട് ചെയ്യാന്‍ ക്രൂവിലെ എല്ലാവര്‍ക്കും ഹോട്ടല്‍ റൂമടക്കം സകലതും ആദ്യമേ ഏര്‍പ്പാടാക്കിയിരുന്നെന്ന് സില്‍വ പറഞ്ഞു.
എന്നാല്‍ അവസാനനിമിഷം ക്യാമറമാന്‍ സുജിത് വാസുദേവിന്റെ വിസ ക്യാന്‍സലായെന്നും അദ്ദേഹത്തിന് വരാന്‍ പറ്റാത്ത അവസ്ഥയായെന്നും സില്‍വ കൂട്ടിച്ചേര്‍ത്തു. പുതിയ ഒരാളെ എടുക്കാനോ, അയാള്‍ക്കുള്ള അറേഞ്ച്‌മെന്റ് ചെയ്യാനോ സമയമുണ്ടായിരുന്നില്ലെന്ന് സില്‍വ പറഞ്ഞു. ഒടുവില്‍ ആ സീക്വന്‍സ് പൃഥ്വി ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞെന്ന് സില്‍വ കൂട്ടിച്ചേര്‍ത്തു.
സുജിത് വാസുദേവിനോട് ക്യാമറയെക്കുറിച്ചും ലെന്‍സിനെക്കുറിച്ചും ചോദിച്ച് മനസിലാക്കിയ ശേഷം പൃഥ്വി ആ സീന്‍ ഷൂട്ട് ചെയ്‌തെന്ന് സില്‍വ പറഞ്ഞു. സംവിധാനത്തിന്റെ പ്രഷറുമായി നില്‍ക്കുന്ന സമയത്തും സിനിമക്ക് ആവശ്യമുള്ളതുകൊണ്ട് ഛായാഗ്രഹണവും പഠിക്കാന്‍ പൃഥ്വി കാണിച്ച കമ്മിറ്റ്‌മെന്റ് തന്നെ അത്ഭുതപ്പെടുത്തിയെന്നും സില്‍വ കൂട്ടിച്ചേര്‍ത്തു.
ലൂസിഫറിന്റെ ക്ലൈമാക്‌സ് റഷ്യയിലായിരുന്നു ഷൂട്ട് ചെയ്തത്. അതിന് വേണ്ടി ക്രൂവിലുള്ള എല്ലാവരുടെയും ട്രാവല്‍ അറേഞ്ച്‌മെന്റ് ആദ്യമേ ചെയ്തുവെച്ചു. ഹോട്ടല്‍ റൂം ബുക്ക് ചെയ്തത് മുതല്‍ ട്രാവലിനുള്ള കാര്യങ്ങള്‍ വരെ ഏര്‍പ്പാടാക്കി. പക്ഷേ, ലാസ്റ്റ് മിനിറ്റില്‍ ക്യാമറമാന്‍ സുജിത് വാസുദേവിന്റെ വിസ റിജക്ടായി. പുതിയ ആളെ വിളിക്കാനുള്ള സമയമില്ലായിരുന്നു.
ഒടുവില്‍ പൃഥ്വി ആ സീക്വന്‍സ് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. അദ്ദേഹം സുജിത്തിനോട് സംസാരിച്ച് ഓരോ ഷോട്ടിനും ഏത് ലെന്‍സ് ഉപയോഗിക്കണമെന്നുള്ള കാര്യങ്ങള്‍ ചോദിച്ചു പഠിച്ചു. എല്ലാം നോട്ട് ചെയ്ത് വെച്ചിട്ട് റഷ്യന്‍ സീക്വന്‍സ് അദ്ദേഹം തന്നെ ഷൂട്ട് ചെയ്തു. സംവിധായകന്‍ എന്ന പ്രഷര്‍ ഉള്ളപ്പോഴും പുതിയ കാര്യം പഠിച്ച് അത് ചെയ്യാന്‍ പൃഥ്വി കാണിച്ച കമ്മിറ്റ്‌മെന്റ് എന്നെ അത്ഭുതപ്പെടുത്തി,’ സ്റ്റണ്ട് സില്‍വ പറയുന്നു.
Content Highlight: Stunt Silva says that Lucifer climax was shot by Prithviraj