| Tuesday, 7th November 2017, 10:48 pm

'ഒരു പന്തും ഒരു വിക്കറ്റും, പക്ഷെ ക്യാച്ചെടുത്തത് രണ്ടു പേര്‍'; മനീഷ് പാണ്ഡയെ ബൗണ്ടറിക്കരികില്‍ 'പറന്നും എറിഞ്ഞും' പിടിച്ച് കിവികളുടെ അസമാന്യ ഫീല്‍ഡിംഗ്, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലാന്‍ അവസാന ട്വന്റി-20യില്‍ പോരാട്ടം കനക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 67 റണ്‍സില്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചപ്പോള്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ കിവീസ് വിജയത്തിനായി പെരുതുകയാണ്.

അതിനിടെ കിവികളുടെ അസാമാന്യ ഫീല്‍ഡിംഗിനും കാര്യവട്ടം സാക്ഷിയായി. ഇന്ത്യന്‍ താരം മനീഷ് പാണ്ഡയെ പുറത്താക്കാനായിരുന്നു ന്യൂസിലാന്റ് താരങ്ങളുടെ തകര്‍പ്പന്‍ ഫീല്‍ഡിംഗ്.

ബൗണ്ടറി ലക്ഷ്യമാക്കി പാണ്ഡ്യ അടിച്ച ഷോട്ട് ബൗണ്ടറി ലൈനിന് അരികില്‍ നിന്നും പറന്ന് പിടിയിലൊതുക്കിയ സാന്റനര്‍ നിലത്തു വീഴും മുമ്പ് പന്ത് അടുത്തുണ്ടായ കോളിന്‍ ഗ്രാന്റ്‌ഹോമിന് എറിഞ്ഞു കൊടുക്കുകയായിരുന്നു. ഗ്യാലറിയില്‍ ഉണ്ടായ ഇന്ത്യന്‍ ആരാധകര്‍ പോലും ആ ക്യാച്ച് കണ്ട് കൈയ്യടിച്ചു പോയി.

ഇന്ത്യ-ന്യൂസിലാന്‍ഡ് മൂന്നാം ടി-20 കാര്യവട്ടത്ത് തകര്‍ക്കുകയാണ്. രണ്ട് ടി-20 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് സമനിലയിലാണ്.


Also Read: ‘നിങ്ങള്‍ക്ക് വിരാടിന്റെ സ്റ്റാന്‍ഡേര്‍ഡ് എന്താണെന്നറിയുമോ?’; ബാബര്‍ അസമിനെ കോഹ്‌ലിയുമായി താരതമ്യം ചെയ്ത പാനലിസ്റ്റിന്റെ വായടപ്പിച്ച് പാക് അവതാരക, വീഡിയോ


ഫൈനലിന്റെ പ്രതീതിയാണ് കാര്യവട്ടത്തെ മത്സരത്തില്‍. ഏറെ കാലത്തിനുശേഷമാണ് അനന്തപുരിയിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് വിരുന്നെത്തുന്നത്. കാര്യവട്ടം അന്താരാഷ്ട്ര മത്സരത്തിന് തെരഞ്ഞെടുത്തത് മുതല്‍ ആരാധകരും ആവേശത്തിലാണ്.

നേരത്തെ താരങ്ങള്‍ മഴ മാറിയ ശേഷം ഗ്രൗണ്ടിലേക്കിറങ്ങിയപ്പോള്‍ ആരാധകര്‍ നിറഞ്ഞ കൈയടിയോടെയാണ് എതിരേറ്റത്. താരങ്ങളെ നേരില്‍ക്കണ്ടതോടെ ചിത്രം പകര്‍ത്തുന്ന തിരക്കിലായിരുന്നു കാണികള്‍.

അതേസമയം ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എട്ടോവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുത്തു. മഴമൂലം പുനര്‍നിശ്ചയിച്ച മത്സരം എട്ടോവറാക്കി ചുരുക്കിയിരുന്നു.

We use cookies to give you the best possible experience. Learn more