| Monday, 8th August 2016, 3:58 pm

ഗോവധം: സ്വന്തം വാക്കുകള്‍ മോദി ഇപ്പോള്‍ വിഴുങ്ങുന്നതെന്തിന്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രതീക്ഷിക്കുന്ന പ്രധാന വോട്ടിങ് ഗ്രൂപ്പായ ദളിതരെ ഗോരക്ഷകരുടെ “സംരക്ഷണം” ബാധിക്കാന്‍ തുടങ്ങിയപ്പോള്‍, ബീഫ് വിഷയം ബി.ജെ.പിയുടെ രാഷ്ട്രീയ തകര്‍ച്ചയ്ക്കു വഴിവെക്കുമെന്ന സ്ഥിതി വന്നപ്പോള്‍ മോദിയും അദ്ദേഹത്തിന്റെ ഉപദേശകരും അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ രംഗത്തുവന്നിരിക്കുകയാണ്. ബി.ജെ.പിയ്ക്കുള്ളിലെ ആഭ്യന്തര കലഹത്തിന്റെ ഫലമായിരുന്നു പട്ടേലിന്റെ രാജിയെങ്കിലും ഉന സംഭവത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ ശിക്ഷിച്ചു എന്ന് ദളിതരോടു പറയാവുന്ന രീതിയിലായിരുന്നു അതിന്റെ ടൈമിങ്.


നിങ്ങള്‍ പശുക്കളെ കശാപ്പു ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ വോട്ടര്‍മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ ധ്രൂവീകരിച്ചുകൊണ്ടിരിക്കുകയാണ്. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ആശയമാകുമ്പോള്‍ പ്ലാസ്റ്റിക്കിന്റെ അപകടത്തെക്കുറിച്ച് സംസാരിച്ചതുകൊണ്ട് യാതൊരു കാര്യവുമില്ലല്ലോ.

ഒപ്പീനിയന്‍: സിദ്ധാര്‍ത്ഥ് വരദരാജന്‍


ഗോഹത്യ ആരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം നടന്ന് ഏതാണ്ട് 11 മാസത്തിനുശേഷം മോദി ഗോരക്ഷാ പ്രവര്‍ത്തകരുടെ അക്രമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ്.

“ഗോസംരക്ഷണത്തിനെന്ന പേരില്‍ ചിലയാളുകള്‍ കട തുറന്നതു കാണുമ്പോള്‍ എനിക്കു ദേഷ്യം തോന്നുന്നു. ചിലര്‍ രാത്രി മുഴുവന്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും പകല്‍ ഗോസംരക്ഷകരായി നടിക്കുകയും ചെയ്യുന്നു.” ശനിയാഴ്ച ദല്‍ഹിയില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പില്‍ മോദി പറഞ്ഞത് ഇതാണ്.

ഏതെങ്കിലും ഒരു പ്രത്യേക സംഭവം എടുത്തു പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ ചെന്നുകൊള്ളുന്നത് ചത്ത പശുവിന്റെ തോലുരിഞ്ഞതിന്റെ പേരില്‍ ഉയര്‍ന്ന ജാതിക്കാര്‍ ക്രൂരമായി ദളിതരെ മര്‍ദ്ദിച്ച, ഗുജറാത്തിലെ ഉന സംഭവത്തിലേക്കാണ്. ഈ ക്രൂരകൃത്യത്തിന്റെ വീഡിയോ പ്രചരിക്കുകയും അത് ദളിത് രോഷത്തിനു വഴിവെക്കുകയും ചെയ്തു. ഇതോടെ വരാനിരിക്കുന്ന യു.പി, പഞ്ചാബ് തെരഞ്ഞെടുപ്പുകളില്‍ ദളിത് വോട്ടുകള്‍ പോക്കറ്റില്ലാക്കാനുള്ള ബി.ജെ.പി തന്ത്രങ്ങള്‍ക്കു തിരിച്ചടിയാവുകയും ചെയ്തു.

ഈ സംരക്ഷകര്‍ക്കെതിരെ കേസെടുക്കുകയും ഗോസംരക്ഷകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതിനു പകരം ഇവരെ വിചാരണ ചെയ്യണമെന്നും ശിക്ഷിക്കണമെന്നും പറഞ്ഞ് മോദി അവസാനിപ്പിക്കുകയാണ് ചെയ്തത്. “”70% മുതല്‍ 80% ത്തോളം ആളുകള്‍  സമൂഹത്തിനു നിരക്കാത്ത ഇത്തരം ദുഷ് പ്രവൃത്തിക്കളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രവൃത്തിക്കള്‍ക്ക് മറപിടിക്കാന്‍ അവര്‍ ഗോസംരക്ഷകരുടെ വേഷമണിയുന്നു.” മോദി പറഞ്ഞു.


മാംസത്തിനായി കശാപ്പു ചെയ്യപ്പെടുന്നതാണ് ഇന്ത്യയില്‍ പശുക്കള്‍ നേരിടുന്ന പ്രധാന ഭീഷണിയെന്ന് 2014നുശേഷമുള്ള ഒട്ടേറെ തീപ്പൊരി പ്രസംഗങ്ങളില്‍ മോദി പരാമര്‍ശിച്ചിട്ടുണ്ട്. ഗോവധത്തെക്കുറിച്ച്  2015ല്‍ ബീഹാറിലെ തെരഞ്ഞെടുപ്പു പ്രചരണ വേളയിലും മോദി ബീഫ് വിഷയം പ്രയോഗിച്ചു. കശാപ്പുകാരില്‍ നിന്നും പശുക്കളെ രക്ഷിക്കണമെന്ന് നിങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തങ്ങളെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് വോട്ടെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പി പത്രപ്പരസ്യം നല്‍കുകയും ചെയ്തിരുന്നു.


വളണ്ടിയര്‍ ഓര്‍ഗനൈസേഷന്‍ വളണ്ടിയര്‍മാരെ സ്വയം സേവക് എന്നാണ് വിളിക്കുന്നത്. അതിനര്‍ത്ഥം ആളുകളെ മര്‍ദ്ദിക്കുക അല്ലെങ്കില്‍ ആക്രമിക്കുക എന്നല്ല. പകരം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയെന്നതാണ്. അറുക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ പശുക്കള്‍ മരിക്കുന്നത് പ്ലാസ്റ്റിക് കഴിച്ചാണ്. അതിനാല്‍ പശുവിനെ സംരക്ഷിക്കണമെന്നാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് പ്ലാസ്റ്റിക് കഴിച്ച് പശുക്കള്‍ മരിക്കുന്നത് ഇല്ലാതാക്കാനാണെന്നും അദ്ദേഹം പറയുന്നു.

അദ്ദേഹം ചൂണ്ടിക്കാണിച്ച ഈ പോയിന്റെ് വളരെ പ്രധാനപ്പെട്ടതാണ്. എന്തുകൊണ്ട് അദ്ദേഹം മുമ്പൊന്നും ഇതു പറഞ്ഞില്ല എന്ന് നമ്മളെ അത്ഭുതപ്പെടുത്തുന്നത്ര പ്രധാനപ്പെട്ടത്.

പ്ലാസ്റ്റിക് രാഷ്ട്രീയം

കൗരാന സൊസൈറ്റി ഫോര്‍ ആനിമല്‍സ് ആന്റ് നാച്വറിനുവേണ്ടി കുനാല്‍ വൊഹ്‌റ 2012ല്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയാണ് “പ്ലാസ്റ്റിക് കൗ” . ഇന്ത്യയിലെ പശുക്കളുടെ ഭീകരമായ വിധിയുടെ ഗ്രാഫിക് വിശാദംശങ്ങള്‍ പകര്‍ത്തിയ ഡോക്യുമെന്ററിയാണിത്.

” ഗോ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ചാനല്‍ ചര്‍ച്ചകളിലും പത്രങ്ങളിലും രാഷ്ട്രീയക്കാരും മറ്റും നടത്തുന്ന പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്കു അവരുടെ കാപട്യത്തെ പരിഹസിക്കാനാണ് തോന്നുന്നത്. ഈ ചര്‍ച്ചകള്‍ക്ക് ഒരു പാവം മൃഗമാണ് ഇരയാക്കപ്പെട്ടിരിക്കുന്നത്. ആ മൃഗത്തിനാണ് ഈ വിഷയത്തില്‍ ഏറ്റവുമധികം നഷ്ടവും. അത് ആരും ശ്രദ്ധിക്കുന്നില്ല.” പ്ലാസ്റ്റിക് കൗ    വിനെക്കുറിച്ച് സംഗീത ബരൂ പിഷാരടി തയ്യാറാക്കി കഴിഞ്ഞവര്‍ഷം വയര്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ഡോക്യുമെന്ററിയുമായി സഹകരിച്ച രുഗ്മിണി ശേഖര്‍ ഇങ്ങനെയാണ് പറയുന്നത്.

അടുത്തപേജില്‍ തുടരുന്നു


ബി.ജെ.പി കേന്ദ്രത്തിലും മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും അധികാരത്തിലെത്തിയശേഷം അവരുടെ കീഴിലുള്ള സര്‍ക്കാര്‍ ഗോഹത്യയ്‌ക്കെതിരായ നിയമങ്ങള്‍ കര്‍ശനമാക്കുകയും മുതിര്‍ന്ന നേതാക്കള്‍ ഇടയ്ക്കിടെ ബീഫ് വിഷയം വൈകാരിക രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെയൊന്നും പ്രധാനമന്ത്രി ഒരിക്കല്‍ പോലും എതിര്‍ത്തിട്ടുമില്ല


മാംസത്തിനായി കശാപ്പു ചെയ്യപ്പെടുന്നതാണ് ഇന്ത്യയില്‍ പശുക്കള്‍ നേരിടുന്ന പ്രധാന ഭീഷണിയെന്ന് 2014നുശേഷമുള്ള ഒട്ടേറെ തീപ്പൊരി പ്രസംഗങ്ങളില്‍ മോദി പരാമര്‍ശിച്ചിട്ടുണ്ട്. ഗോവധത്തെക്കുറിച്ച്  ഇന്ത്യയില്‍ “പിങ്ക് റവല്യൂഷന്‍” തുടങ്ങിയെന്ന് പറഞ്ഞു ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചരണ വേളയില്‍ മോദി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചിരുന്നു.

2015ല്‍ ബീഹാറിലെ തെരഞ്ഞെടുപ്പു പ്രചരണ വേളയിലും മോദി ബീഫ് വിഷയം പ്രയോഗിച്ചു. കശാപ്പുകാരില്‍ നിന്നും പശുക്കളെ രക്ഷിക്കണമെന്ന് നിങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തങ്ങളെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് വോട്ടെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പി പത്രപ്പരസ്യം നല്‍കുകയും ചെയ്തിരുന്നു.

പശുക്കള്‍ക്ക് പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന ഭീഷണിയെക്കുറിച്ച് ആ പ്രസംഗങ്ങളിലൊന്നും മോദി പറഞ്ഞതായി ഞാനോര്‍ക്കുന്നില്ല. പ്ലാസ്റ്റിക്കില്‍ നിന്നും പളുക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശനിയാഴ്ച ടൗണ്‍ഹാളില്‍ പറഞ്ഞതിനു മുമ്പ് മോദി എവിടെയെങ്കിലും പറഞ്ഞതായി എനിക്കു ഗൂഗിള്‍ സര്‍ച്ചില്‍ കാണാനും കഴിഞ്ഞിട്ടില്ല.

പശുക്കള്‍ക്കുവേണ്ടി താന്‍ ചെയ്ത സേവനങ്ങളെക്കുറിച്ച് പറയുന്നതിനിടെ കന്നുകാലി സംരക്ഷണത്തിന്റെ ഭാഗമായുള്ള ഒരു ക്യാമ്പില്‍ “ഒരു പശുവില്‍ നിന്നും കുറഞ്ഞത് രണ്ടു ബക്കറ്റ് നിറയെ പ്ലാസ്റ്റിക്കെങ്കിലും നീക്കം ചെയ്തു” എന്ന് മോദി അവകാശപ്പെട്ടിട്ടുണ്ട്.

എപ്പോള്‍ എവിടെവെച്ച് സംഘടിപ്പിച്ച ക്യാമ്പ് എന്നൊന്നും മോദി പറഞ്ഞിട്ടില്ലെങ്കിലും പ്ലാസ്റ്റിക് പുറത്തെടുത്തത് മോദി വിവരിച്ചത് കേള്‍ക്കുമ്പോള്‍ പ്ലാസ്റ്റിക് കൗ എന്ന ഡോക്യുമെന്ററിയില്‍ കാണിച്ച സര്‍ജറിയിലേതിനു സമാനമായി തോന്നുന്നു.


മോദിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ഗോഹത്യയ്‌ക്കെതിരെ പാസാക്കിയ നിയമങ്ങളും ഗോസംരക്ഷകര്‍ക്ക് വഴികാട്ടുന്നു. പ്ലാസ്റ്റിക്കില്‍ നിന്നും പശുക്കളെ സംരക്ഷിക്കാന്‍ സഹായകരമായ ഒരു നിയമവും ബി.ജെ.പിയുടെയോ മോദിയുടെയോ പരിഗണനയിലല്‍ പോലും വന്നിട്ടില്ല.


അതെന്തിങ്കിലുമാകട്ടെ. ഗോസംരക്ഷകര്‍ പ്ലാസ്റ്റിക്കില്‍ നിന്നും പശുക്കളെ സംരക്ഷിക്കുന്നില്ല എന്നതാണ് മോദിയെ ഇന്ന് അസ്വസ്ഥനാക്കുന്ന കാര്യമെങ്കില്‍ അതിന് അദ്ദേഹം കുറ്റംപറയേണ്ടത് അദ്ദേഹത്തിന്റെ തന്നെ വാക്കുകളെയാണ്.

മോദിയുടെ പ്രസംഗം ഓണ്‍ലൈനില്‍ നോക്കൂ. നിങ്ങള്‍ക്കു കാണാം അദ്ദേഹം “പിങ്ക് റവല്യൂഷനെ” പറ്റി സംസാരിക്കുന്നത്. പ്ലാസ്റ്റിക്കിനെപ്പറ്റി ഒരു കാര്യം പോലും പറയുന്നില്ല. കാരണം വ്യക്തമാണ്. നിങ്ങള്‍ പശുക്കളെ കശാാപ്പു ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ വോട്ടര്‍മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ ധ്രൂവീകരിച്ചുകൊണ്ടിരിക്കുകയാണ്. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ആശയമാകുമ്പോള്‍ പ്ലാസ്റ്റിക്കിന്റെ അപകടത്തെക്കുറിച്ച് സംസാരിച്ചതുകൊണ്ട് യാതൊരു കാര്യവുമില്ലല്ലോ.

ബി.ജെ.പിയുടെ പ്രാമുഖ്യം എന്താണ്.

മോദിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ഗോഹത്യയ്‌ക്കെതിരെ പാസാക്കിയ നിയമങ്ങളും ഗോസംരക്ഷകര്‍ക്ക് വഴികാട്ടുന്നു. പ്ലാസ്റ്റിക്കില്‍ നിന്നും പശുക്കളെ സംരക്ഷിക്കാന്‍ സഹായകരമായ ഒരു നിയമവും ബി.ജെ.പിയുടെയോ മോദിയുടെയോ പരിഗണനയിലല്‍ പോലും വന്നിട്ടില്ല.

പശുക്കളെ രക്ഷിക്കാന്‍ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കണമെന്നാവശ്യപപ്പെട്ട് 2012ല്‍ കൗരാന സൊസൈറ്റി നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയില്‍ കഴിഞ്ഞമാസമാണ് സുപ്രീം കോടതി വിധി പറഞ്ഞത്. സ്ഥിതി വളരെ “ആശങ്കാകരമാണെന്ന്” അംഗീകരിച്ച സുപ്രീം കോടതി പ്ലാസ്റ്റിക് ബാഗുകളുടെ വില്പനയും ഉപയോഗവും നിരോധിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിക്കുകയാണ് ചെയ്തത്. ഇതുവരെ മോദി സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ യാതൊരു നീക്കുപോക്കും ഉണ്ടായിട്ടില്ല.

ബി.ജെ.പി കേന്ദ്രത്തിലും മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും അധികാരത്തിലെത്തിയശേഷം അവരുടെ കീഴിലുള്ള സര്‍ക്കാര്‍ ഗോഹത്യയ്‌ക്കെതിരായ നിയമങ്ങള്‍ കര്‍ശനമാക്കുകയും മുതിര്‍ന്ന നേതാക്കള്‍ ഇടയ്ക്കിടെ ബീഫ് വിഷയം വൈകാരിക രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെയൊന്നും പ്രധാനമന്ത്രി ഒരിക്കല്‍ പോലും എതിര്‍ത്തിട്ടുമില്ല.

അടുത്തപേജില്‍ തുടരുന്നു


ഗോസംരക്ഷകര്‍ പ്ലാസ്റ്റിക്കില്‍ നിന്നും പശുക്കളെ സംരക്ഷിക്കുന്നില്ല എന്നതാണ് മോദിയെ ഇന്ന് അസ്വസ്ഥനാക്കുന്ന കാര്യമെങ്കില്‍ അതിന് അദ്ദേഹം കുറ്റംപറയേണ്ടത് അദ്ദേഹത്തിന്റെ തന്നെ വാക്കുകളെയാണ്.


അഖ്‌ലാഖിനു പുറമേ ഗോസംരക്ഷകരാല്‍ നിരവധി മുസ്‌ലീങ്ങള്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ നിന്നും ഒരു കുട്ടിയുള്‍പ്പെടെ രണ്ടുപേര്‍, ഉദ്ധംപൂരില്‍ കശ്മീരില്‍ ട്രക്ക് ഡ്രൈവര്‍ എന്നിവരുള്‍പ്പെടെ.

ഈ സമയത്തൊന്നും ഈ അക്രമങ്ങളെ അപലപിച്ച് മോദി ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല. മോദി മാത്രമല്ല ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ, ജാര്‍ഖണ്ഡ്, ഹരിയാന മുഖ്യമന്ത്രിമാര്‍, തുടങ്ങിയവരെല്ലാം ഈ കുറ്റകൃത്യങ്ങളെ ലഘൂകരിക്കുകയോ മുടന്തന്‍ ന്യായങ്ങള്‍ നിരത്തുകയോ മാത്രമാണ് ചെയ്തത്.

എന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രതീക്ഷിക്കുന്ന പ്രധാന വോട്ടിങ് ഗ്രൂപ്പായ ദളിതരെ ഗോരക്ഷകരുടെ “സംരക്ഷണം” ബാധിക്കാന്‍ തുടങ്ങിയപ്പോള്‍, ബീഫ് വിഷയം ബി.ജെ.പിയുടെ രാഷ്ട്രീയ തകര്‍ച്ചയ്ക്കു വഴിവെക്കുമെന്ന സ്ഥിതി വന്നപ്പോള്‍ മോദിയും അദ്ദേഹത്തിന്റെ ഉപദേശകരും അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ രംഗത്തുവന്നിരിക്കുകയാണ്.


അറുക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ പശുക്കള്‍ മരിക്കുന്നത് പ്ലാസ്റ്റിക് കഴിച്ചാണ്. അതിനാല്‍ പശുവിനെ സംരക്ഷിക്കണമെന്നാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് പ്ലാസ്റ്റിക് കഴിച്ച് പശുക്കള്‍ മരിക്കുന്നത് ഇല്ലാതാക്കാനാണെന്നും അദ്ദേഹം പറയുന്നു.


തകര്‍ച്ച മറികടക്കുന്നതിന്റെ ആദ്യ സൂചനയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ആനന്ദിബെന്‍ പട്ടേലിനെ നീക്കിയത്. ബി.ജെ.പിയ്ക്കുള്ളിലെ ആഭ്യന്തര കലഹത്തിന്റെ ഫലമായിരുന്നു പട്ടേലിന്റെ രാജിയെങ്കിലും ഉന സംഭവത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ ശിക്ഷിച്ചു എന്ന് ദളിതരോടു പറയാവുന്ന രീതിയിലായിരുന്നു അതിന്റെ ടൈമിങ്.

ദളിതരെ ശാന്തരാക്കാനും ശ്രമമായിരുന്നു മോദിയുടെ രോഷപ്രകടനം. അതുപോലെ തന്നെ നിങ്ങള്‍ കാര്യങ്ങള്‍ ശ്രദ്ധിച്ചു ചെയ്തില്ലെങ്കില്‍ അത് ബി.ജെ.പിക്ക് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന് ഗോ സംരക്ഷകര്‍ക്കുള്ള സന്ദേശവും.

ടൗണ്‍ഹാളിലെ പരിപാടിക്കുശേഷം മോദി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. “പശുക്കളെ ആരാധിക്കുക, പശുക്കളെ സേവിക്കുന്നതില്‍ ആനന്ദിക്കുക എന്നീ പവിത്രമായ ആചാരങ്ങളെ ഗോ രക്ഷകര്‍ എന്നു പറയുന്ന ചില അധമന്മാര്‍ ദുരുപയോഗം ചെയ്തു കൂടാ. ആരെങ്കിലും നിയമം കൈയിലെടുത്ത് ഐക്യവും കെട്ടുറപ്പും തകര്‍ക്കേണ്ട യാതൊരു ആവശ്യവും ഇവിടെയില്ല. ”

ജൂണില്‍ മോദിയുടെ മന്ത്രിസഭയില്‍ അംഗമായ ബാലിയാന്‍, ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്, ബി.ജെ.പി എം.എല്‍.എ സംഗീത് സോം എന്നിവര്‍ അഖ്‌ലാഖിന്റെ കൊലയാളികള്‍ക്കുവേണ്ടി രംഗത്തുവരികയും ബീഫ് “തിന്ന” അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.

“ഒരു പശു ഒരിക്കലും 150 കിലോയില്‍ കുറയില്ല. അതിനെ ഒരാള്‍ക്ക് ഒറ്റയ്ക്കു കഴിക്കാനുമാകില്ല. എന്താണ് സംഭവിച്ചത്, ഇതിനു പിന്നില്‍ ആരൊക്കെ എന്നതുസംബന്ധിച്ച് ഒരു അന്വേഷണം നടക്കണം.” എന്നാണ് ബാലിയന്‍ പറഞ്ഞത്.

ഗോസംരക്ഷണത്തിന് അംഗീകാരം നല്‍കിയ ഇവരെക്കുറിച്ച് പ്രധാനമന്ത്രി എന്തെങ്കിലും പറയുകയോ അവര്‍ പറഞ്ഞതിനെ അപലപിക്കുകയോ ചെയ്തിട്ടില്ല. ഇന്ന് ദളിതരെ ആക്രമിക്കുന്നവര്‍ക്കുള്ള ഭയം കൂടിവന്നാല്‍ ഒരു കേസില്‍ പെടും എന്നതാണ്. പശുവിന്റെ പേരില്‍ മുസ്‌ലീങ്ങളെ ആക്രമിക്കുന്നവര്‍ക്ക് ഈയൊരു ഭയം പോലും വേണ്ടിവരുമെന്ന് എനിക്കു തോന്നുന്നില്ല.

കടപ്പാട്: ദ വയര്‍

We use cookies to give you the best possible experience. Learn more