ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് ഈദ് ദിനത്തില്‍ സ്റ്റഡി ടൂര്‍ നടത്തി
Pravasi
ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് ഈദ് ദിനത്തില്‍ സ്റ്റഡി ടൂര്‍ നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th October 2012, 1:56 pm

മനാമ: ഈദ് ആഘോഷത്തിനിടെ തങ്ങളുടെ പോറ്റമ്മയായ രാജ്യത്തിന്റെ ചരിത്രവും നേര്‍കാഴ്ചകളും തേടി ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ഈദ് സ്റ്റഡി ടൂര്‍ പുത്തനനുഭവമായി.[]

വിവിധ മേഖലകളില്‍ തൊഴിലിനൊപ്പം പഠനവും തുടരുന്ന ചരിത്ര കുതുകികളടങ്ങുന്ന ഒരു സംഘമാണ് ഈദ് ദിനത്തില്‍ ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫിന്റെ ബാനറില്‍ പുറപ്പെട്ട സ്റ്റഡി ടൂറില്‍ പങ്കാളികളായത്.

ഈദ് നിസ്‌കാരത്തിന്റെയും മുലാഖാത്തിന്റെയും ശേഷം സിയാറത്തോടെ ആരംഭിച്ച യാത്ര ആദ്യമായി ചെന്നെത്തിയത് മനാമ ഫോര്‍ട്ടിലായിരുന്നു. തലസ്ഥാനത്തിന്റെ പേരില്‍ തന്നെയുള്ള ഈ ഫോര്‍ട്ടിനൊപ്പം ഇതര ഫോര്‍ട്ടുകളെ കുറിച്ചുമുള്ള വിവരണം എസ്.കെ.എസ്.എസ്.എഫ് ട്രന്റ് അസി. ചെയര്‍മാനും ടൂര്‍ ഗൈഡുമായ മുഹമ്മദ് മാസ്റ്റര്‍ നല്‍കിയപ്പോള്‍ സന്ദര്‍ശകര്‍ക്കത് പുത്തനനുഭവമായി.

വിജ്ഞാനവും വിനോദവും പകര്‍ന്ന യാത്രക്കിടയില്‍ ആത്മീയാനുഭൂതി പകര്‍ന്ന് മഖ്ബറ സിയാറത്തുകളും ഉണ്ടായിരുന്നു.
അതാതു പ്രദേശങ്ങളെ കുറിച്ചറിയുന്ന വിവിധ ഏരിയാ പ്രതിനിധികളുടെയും ഗൈഡുകളുടെയും നിര്‍ദേശങ്ങളോടെ ബഹ്‌റൈന്റെ ചരിത്ര പ്രസിദ്ധമായ നിരവധി കേന്ദ്രങ്ങളിലൂടെ യാത്ര തുടര്‍ന്ന സംഘം രാത്രി ഏറെ വൈകിയാണ് മനാമയില്‍ തിരിച്ചത്തിയത്.

ബഹ്‌റൈന്‍ സമസ്ത കേരള സുന്നി ജമാഅത്ത് കോ ഓര്‍ഡിനേറ്ററും ഇബാദ് ചെയര്‍മാനുമായ അബ്ദു റസാഖ് നദ്‌വി അമീര്‍ (യാത്രാ നായകന്‍) ആയിരുന്നു.

വിവിധ ഏരിയാ പ്രതിനിധികള്‍ക്കൊപ്പം സംഘടനാ സാരഥികളായ കെ.എം.എസ് മൌലവി, കളത്തില്‍ മുസ്ഥഫ, ശഹീര്‍ കാട്ടാമ്പള്ളി, ഉബൈദുല്ലാ റഹ് മാനി, മുഹമ്മദ് മാസ്റ്റര്‍ കൊട്ടാരത്ത്, മജീദ് ചോലക്കോട്, ബഷീര്‍ സാഹിബ്, മൌസല്‍ മൂപ്പന്‍ തിരൂര്‍, ശജീര്‍ പന്തക്കല്‍, മുഹമ്മദ്, നവാസ് കൊല്ലം, അഫ്‌സല്‍ മേലാറ്റൂര്‍ എന്നിവരും നേതൃത്വം നല്‍കി.