സോബിന്‍കുമാര്‍
[മലയാളത്തിലെ ജനകീയ ചലച്ചിത്രകാരന്‍ ജോണ്‍ എബ്രഹം നമ്മേ വിട്ട് പിരിഞ്ഞിട്ട് 23 വര്‍ഷമായിരിക്കുന്നു. പൊള്ളുന്ന പ്രത്യയശാസ്ത്രത്തെ ചോദ്യങ്ങളുടെ കൂരമ്പാക്കിമാറ്റിയ ജോണിന് ഡൂള്‍ന്യൂസ് ആദരാജ്ഞലി അര്‍പ്പിക്കുന്നു. അമ്മ അറിയാന്‍ എന്ന ഒറ്റ സിനിമ മതി അദ്ദേഹത്തിന്റെ പ്രതിഭയെ അടയാളപ്പെടുത്താന്‍. ഇതിഹാസമായിമാറിയ ആ സിനിമയെക്കുറിച്ച് സോബിന്‍ കുമാര്‍ നടത്തിയ പഠനം.]
“ഞാന്‍ പല വസ്തുക്കളാണ്. അവയ്ക്കിടയില്‍
പൊരുത്തമുണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കാറില്ല.
ഭിന്നതകളെല്ലാം പരിഹരിച്ച് വിടവുകളെല്ലാം
അടയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളല്ല ഞാന്‍.
ഭിന്നതകളിലാണ് ഞാന്‍ ജീവിക്കുന്നത്”.
– എഡ്‌വേഡ് സെയ്ദ് –
തുടക്കങ്ങളില്‍ നിര്‍ത്തുവാനോ ഒടുക്കങ്ങളില്‍ ഒതുക്കുവാനോ പാതിയില്‍ ഇട്ടേച്ചു പോകുവാനോ ആകാത്ത ഒരപൂര്‍വ്വതയാണ് ജോണ്‍ എബ്രഹാം. അന്വേഷിക്കുന്നവന്റേയും അലയുന്നവന്റേയും പീഢിത രൂപങ്ങളുടെ പ്രതിനിധാനമായി ജോണിനെകാണാം. ജീവിതത്തിന്റെ വന്യതയെ ആഘോഷിച്ച് വസന്തങ്ങളുടെ പൂക്കാലം തെരുവിലെ ജീവിതങ്ങളിലാണെന്ന് സത്യസന്ധമായി വിശ്വസിച്ച കലാകാരനാണ് ജോണ്‍ എബ്രഹാം. തെരുവും, അഗ്രഹാരവും, പള്ളിമേടകളും, കള്ളുഷാപ്പുകളും, വില കൂടിയ റസ്റ്റോറന്റുകളും സമാന്തരമായി അളന്നത് കൊണ്ടാകാം ഇല്ലായ്മക്കാരന്റെ വരുതികളെ, വിശ്വാസങ്ങളെ, സ്‌നേഹത്തെ നെഞ്ചിലേറ്റാന്‍ ജോണ്‍ എബ്രഹാം എന്ന സിനിമാക്കാരനായത്. സിനിമയുടെ മായികതട്ടകം ഒളിപ്പിച്ചു നടത്തുന്ന വരേണ്യവും, സമ്പന്നവുമായ ചോദനകളെ റദ്ദാക്കുകയും. ജനകീയ വീക്ഷണത്തിന്റെ ബദല്‍ സിനിമാ സങ്കല്‍പ്പം മാലയാളത്തിന് പരിചയപ്പെടുത്തുകയും ചെയ്ത ജോണ്‍, സിനിമയെ തന്നെ രാഷ്ട്രീയമാക്കുകയാണ്(യായിരുന്നു) ചെയ്തത്. ജോണ്‍ എബ്രഹാം “അമ്മ അറിയാന്‍” (1986) എന്ന സിനിമയെ രാഷ്ട്രീയമാക്കുകായിരുന്നു. മൂന്നാം ലോക സിനിമയുടെ പ്രത്യയ ശാസ്ത്ര ചര്‍ച്ചയോട് ചേര്‍ത്ത് കാണാനുള്ള എളിയ ശ്രമമാണ് ഈ പഠനം.
പുത്തന്‍ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതി ലോകത്തെയാകെ റാഞ്ചിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ ജനങ്ങളുടെ ജീവിത സംസ്‌കാരത്തെപ്പറ്റി ചിന്തിക്കുന്നതും, സാംസ്‌കാരികോത്പന്നം എന്ന നിലയില്‍ “കലയില്‍” നിലനില്‍ക്കുന്നതും നിലനിര്‍ത്തുന്നതുമായ സാംസ്‌കാരിക പരിസരങ്ങളെപ്പറ്റി പുനരാലോചിക്കേണ്ടതും അത്യാവശ്യമാണ്. ജീവിതത്തെപ്പോലും എങ്ങനെ ലാഭകരമായി ഉപയോഗിക്കാം എന്ന് ചിന്തിക്കുന്ന കമ്പോള മന:സ്ഥിതിയ്ക്കകത്ത് പണം സൃഷ്ടിക്കുന്ന വിടവുകള്‍ക്കിടയില്‍ രൂപപ്പെട്ടു വരുന്ന തട്ടുകള്‍; ജനതയെ നിലനിര്‍ത്തുന്നത് തന്നെ അസമത്വങ്ങളുടെ ശ്രേണികളോടെയാണ്. ലോകത്തെയാകെ ഒറ്റമാര്‍ക്കറ്റായി കാണുന്ന ആഗോളകണ്ണുകളോടെയാണ്. മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങള്‍ വിപണികളിലേക്ക് എത്തുന്നത്. വിപണി മേല്‍ക്കോയ്മ വച്ച് പുലര്‍ത്തുന്ന ഒറ്റമേല്‍ക്കൂര സമൂഹവിഭാവനം യഥാര്‍ത്ഥത്തില്‍ മുതലാളിത്തത്തിന്റെ ലാഭബോധം മാത്രമാണ് ലോകത്തില്‍ നടപ്പിലാക്കുന്നത്. ഇതിലൂടെ എല്ലാം ചരക്കുവത്കരിക്കുകയും ലോകത്താകമാനമുള്ള മനുഷ്യന്റെ ജീവിതം തന്നെ ചരക്കായി മാറുകയും ചെയ്യുന്നു. ഇത്തരം അധിനിവേശ മന:സ്ഥിതി തിരിച്ചറിയുന്നതിലൂടെ മൂന്നാം ലോക ജനത സമരസപ്പെടാനാവാത്ത ബദല്‍ നിര്‍മ്മിതികള്‍ കണ്ടെടുക്കുകയും അവയെ പ്രയോഗ സാധ്യമാക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു തിരിച്ചറിവാണ് അക്ഷരാര്‍ത്ഥത്തില്‍ “മൂന്നാംലോക സിനിമ” എന്ന കാഴ്ചപ്പാട്.
അടുത്തപേജില്‍ തുടരുന്നു
മൂന്നാംസിനിമ : വറുതിയുടേയും വിശപ്പിന്റേയും സൗന്ദര്യ ശാസ്ത്രം
മുഖ്യധാര സിനിമകളുടെ ആശയസംഹിതകളോട് കലഹിച്ചും അവിശ്വാസം രേഖപ്പെടുത്തിയുമാണ് മൂന്നാം സിനിമ എന്ന സങ്കല്‍പം നിലവില്‍ വരുന്നത്. ഫെര്‍നാന്റോ സെലാനസ് / ഒക്‌റ്റെവ്യോ ജെനിറ്റി എന്നിവരാണ് മൂന്നാം സിനിമയെന്ന സംവര്‍ഗത്തിന് സിനിമയിലൂടെയും ചര്‍ച്ചയിലൂടെയും പ്രചാരം നല്‍കിയത്. അമേരിക്കയുള്‍പ്പെട്ട മുതലാളിത്ത രാജ്യങ്ങളുടേയും സോവിയറ്റ് യൂണിയനും മറ്റും ചേര്‍ന്ന സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടേയും വമ്പന്‍ സാന്നിധ്യം എക്കാലത്തും തമസ്‌കരിച്ച് പോന്നിട്ടുള്ള മൂന്നാം ലോകത്തിന്റെ പ്രതിനിധാനങ്ങള്‍ എന്ന നിലയ്ക്കാണ് മൂന്നാം സിനിമ ഇന്ന് അറിയപ്പെടുന്നത്. ദേശീയമായും രാഷ്ട്രീയമായും ചരിത്രപരമായും നിരന്തരം പുറന്തള്ളപ്പെടുകയും ന്യൂനീകരിക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ സ്വത്വപരമായ ധര്‍മ്മസങ്കടങ്ങളുടെ സൂചകമെന്ന നിലയ്ക്കാണ് ഇങ്ങനെയൊരു സങ്കല്‍പ്പം ഉരുത്തിരിഞ്ഞത്. (ഡോ. പി.എസ്. രാധാകൃഷ്ണന്‍,2003) യഥാര്‍ത്ഥത്തില്‍ ആശയവിനിമയത്തിന്റെ പുതിയ വര്‍ത്തമാനമായിരുന്നു മൂന്നാം സിനിമ.
വിശപ്പിന്റെസൗന്ദര്യശാസ്ത്രം(Aesthetics & Hunger,1965)എന്ന പ്രബന്ധത്തിലൂടെ ഗ്ലോബര്‍ റോഷോ ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളുടെ മൗലികത നിര്‍ണ്ണയിക്കുന്നത് അതിലടങ്ങിയ വിശപ്പാണെന്ന് വാദിച്ചു. വിശപ്പിന്റെ ഏറ്റവും ശ്രേഷ്ഠമായ സാംസ്‌കാരിക പ്രത്യക്ഷം അക്രമമാണെന്ന വിശ്വാസമായിരുന്നു ഇതിന് പിന്നില്‍. “കയ്യിലൊരു ക്യാമറയും തലയിലൊരു ആശയവും മാത്രമേ ഇതിനാവശ്യമുള്ളൂ. ഇതിനായി സംവിധായകര്‍ അസംബന്ധതമുറ്റിയ സൗന്ദര്യ പക്ഷവാദിയോ, കാല്‍പ്പനിക ദേശീയവാദിയോ ഒന്നുമാവേണ്ടതില്ല. അയാള്‍ ആദ്യാവസാനം ഒരു കലാപകാരിയായാല്‍മതി. സാങ്കേതികമായ അപൂര്‍ണ്ണത, നാടകീയമായ അപസ്വരത, കാവ്യാത്മകമായ വിപ്ലവപരത, സാമൂഹ്യശാസ്ത്രപരമായ അകൃത്യത – ഇവയായിരുന്നു റോഷോയുടെ സിനിമാ സങ്കല്‍പ്പനത്തിലെ സമവാക്യങ്ങള്‍(ഡോ. പി.എസ്. രാധാകൃഷ്ണന്‍, 2003). റോഷോയുടെ ദര്‍ശനങ്ങളെ പ്രതിനിധാനം ചെയ്യുന്ന സിനിമകള്‍ ആണ് സൊളാസ്/ജെറ്റിനി ദ്വയം നിര്‍മ്മിച്ചെടുത്തത്. ഇത്തരം മൂന്നാം സിനിമകളുടെ തുടര്‍ച്ചകള്‍ ബൂര്‍ഷ്വാസംസ്‌കാരം രൂപപ്പെടുത്തിയ സാമ്രാജ്യത്വ സിനിമാ മാതൃകകളെ ചുട്ടെരിക്കുന്നുണ്ട്. കമ്പോളങ്ങളെ മാത്രം കേന്ദ്രീകരിച്ചു കൊണ്ട് നിര്‍മ്മിക്കുന്ന മുതലാളിത്ത സിനിമകളില്‍ നിന്ന് വിപ്ലവ സിനിമകള്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും സിനിമയുടെ എല്ലാ മേഖലകളിലും ജനപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. യാഥാര്‍ത്ഥ്യങ്ങളുമായുള്ള സിനിമയുടെ ബന്ധം ജനങ്ങളില്‍ സിനിമ തങ്ങളുടെ ദൈനംദിനസമരങ്ങളുടെ ഭാഗമാണെന്ന ബോധം ജനിപ്പിക്കുന്നു.
ജനകീയതയുടേയും വിപ്ലവാത്മകതകളുടേയും ഭാഷ്യം പുറത്ത് വിടുന്ന മൂന്നാം സിനിമയുടെ അവതരണം/പ്രത്യയ ശാസ്ത്രം സൊളാനസ്/ജെറ്റിനി ദ്വയം “ദ അവര്‍ ഓഫ് ഫര്‍ണസസ്” (1968) – തീച്ചൂളകളുടെകാലം – എന്ന ചിത്രത്തിലൂടെ സാക്ഷാത്കൃതമാക്കുകയായിരുന്നു. സിനിമയുടെ പ്രദര്‍ശനവും അതേ തുടര്‍ന്ന് ചര്‍ച്ചകളും കേള്‍ക്കുന്നതുകൊണ്ടാണ് തങ്ങളുടെ സംരഭത്തില്‍ അവര്‍ ജനപങ്കാളിത്തം ഉറപ്പാക്കിയത്. സിനിമയുടെ കാഴ്ച തന്നെ ചരിത്രപരമായ ഒരു ഏറ്റുമുട്ടലാണെന്നായിരുന്നു സൊളാനസ്/ജെറ്റിനിമാരുടെ വിചാരം. ബഹുജനമധ്യത്തില്‍ വെച്ച് വിമോചിതമാകുന്ന ചലചിത്രങ്ങള്‍ക്കേ പ്രസക്തിയുള്ളൂവെന്ന് ഇവര്‍ വാദിച്ചു. അതിലൂടെ അന്തമില്ലാത്തതോ തുറന്ന അന്ത്യത്തോട് കൂടിയതോ ആയ “ഫിലിം ആക്ട്” എന്ന സങ്കല്‍പ്പത്തിലാണവര്‍ എത്തിച്ചേര്‍ന്നത്. ചലചിത്ര പ്രദര്‍ശനങ്ങളിലൂടെ രാഷ്ട്രീയവത്ക്കരിക്കപ്പെടുന്ന പ്രേക്ഷകര്‍ തങ്ങളുടെ പ്രതികരണങ്ങള്‍ തുറന്നു പ്രകടിപ്പിക്കുക വഴി സ്വയം അഭിനേതാക്കളായി രൂപന്തരപ്പെടുന്നു എന്ന ആശയമായിരുന്നു “ഫിലിം ആക്ടിലൂടെ” വെളിച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചത്.
വ്യവസ്ഥാപിത സൗന്ദര്യ മീമാംസകരുടേയും നിരൂപകവരേണ്യരുടേയും വിലയിരുത്തലുകള്‍ക്ക് ഇരുന്നു കൊടുക്കാന്‍ പറ്റാത്ത തരത്തിലുള്ള സിനിമകളാണ് മൂന്നാം ലോകത്തിലേത്. തങ്ങളുടെ സൃഷ്ടികളെ നിലനില്‍പ്പിന്റെ ഭാഗമായി കരുതുന്ന ഒരു ജനത തങ്ങളെ ഉറ്റുനോക്കുന്നുണ്ടെന്ന ബോധം മൂന്നാം സിനിമയുടെ ചലചിത്രകാരനെ ക്യാമറ തോക്കായി ഉപയോഗിക്കാന്‍ പ്രേരണ നല്‍കുന്നു. ഗറില്ല സമരതന്ത്രങ്ങളിലൂന്നിയ കാഴ്ചപ്പാടുകളും ചടുലമായ പ്രവര്‍ത്തനങ്ങളും അയാളില്‍ നിക്ഷിപ്തമായിരിക്കും. ദൃശ്യങ്ങളാകുന്ന ആയുധങ്ങളുപയോഗിച്ച് ക്ഷീണമറിയാതെ പൊരുതുന്ന പോരാളിയാണ് അയാളുടെ പ്രൊജക്ടര്‍. ഇങ്ങനെ സിനിമയുടെ ഓരോ മേഖലയിലും സൂക്ഷ്മവും അതീവ ജാഗ്രതാപരവുമായ പ്രതികരണങ്ങളാണ് മൂന്നാം സിനിമ മുന്നോട്ട് വയ്ക്കുന്നത്.
അടുത്തപേജില്‍ തുടരുന്നു
ബഹുജനവും സിനിമയും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്ന ഒരപൂര്‍ണ്ണ സിനിമയാണ് മൂന്നാം ലോകം ആഹ്വാനം ചെയ്തത്. ബഹുജനമുന്നേറ്റം സിനിമയുടെ എല്ലായിടത്തും കാണാനാവും. സിനിമയുടെ നിര്‍മ്മാണം, വിതരണം, പ്രദര്‍ശനം എന്നിടത്തെല്ലാം ജനകീയമായ ഈ കൂട്ടായ്മ കാണാനാവും. ജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന പണമുപയോഗിച്ച് നിര്‍വഹിച്ച ചിത്രങ്ങള്‍ ജനങ്ങളുടെ ഇടയില്‍ കാണിക്കുന്ന ശൈലിയാണ് മൂന്നാം സിനിമയുടേത്. നാട്ടിന്‍പുറങ്ങള്‍, സാംസ്‌കാരിക
അമ്മ അറിയാന്‍ : മൂന്നാം സിനിമയുടെ ലാവണ്യഭൂമിക
മൂന്നാം സിനിമയുടെ ലാവണ്യ ശാസ്ത്ര പാഠങ്ങള്‍ ഉള്‍ക്കൊണ്ട ചിത്രമാണ് അമ്മ അറിയാന്‍. സാമൂഹ്യ രാഷ്ട്രീയാവസ്ഥകളെ മൂടുപടമില്ലാതെ തുറന്ന് കാട്ടുന്ന ഈ ചിത്രം ജനകീയ സിനിമകളുടെ മാനിഫെസ്റ്റോ ആയി ഇന്ത്യയില്‍ തന്നെ എടുത്ത് കാണിക്കാവുന്നതാണ്. സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളിലൂടെ ക്യാമറ തോക്കായി ചലിപ്പിക്കുന്ന മൂന്നാം സിനിമയുടെ ചിത്രീകരണ രീതിയാണ് ജോണ്‍ ഇതില്‍ പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്. വീടിറങ്ങിപ്പോകുന്ന മകന്‍ അമ്മക്കെഴുതുന്ന കത്തുകളാണ് സിനിമയുടെ ഉള്ളടക്കം. കത്തിലൂടെ മകന്‍ കണ്ട സാമൂഹ്യാവസ്ഥകള്‍ ചിത്രത്തില്‍ വന്നുചേരുമ്പോള്‍ നിയതമായ കഥയുടെ ചട്ടക്കൂടുകളെ സിനിമ തകര്‍ത്തെറിയുകയും സിനിമ ജനകീയ സ്വഭാവം കൈവരിക്കുകയും ചെയ്യുന്നു. സിനിമയുടെ നിര്‍മ്മാണം, വിതരണം, പ്രദര്‍ശനം എന്നിവ പരിശോധിക്കുമ്പോഴും മൂന്നാം ലോക സിനിമയുമായി “അമ്മ അറിയാന്‍” തുല്യതപ്പെടുന്നത് കാണാം. സിനിമ ജനകീയ കലയാണെന്ന ജോണിന്റെ ചിന്താഗതി “അമ്മ അറിയാനില്‍” ദൃശ്യമാണ്.
അടുത്തപേജില്‍ തുടരുന്നു
നിര്‍മ്മാണ പ്രവര്‍ത്തനത്തെ ഓര്‍മ്മപ്പെടുത്തുന്ന വിധമായിരുന്നു ജോണ്‍ “അമ്മ അറിയാന്‍” എന്ന ചിത്രം നിര്‍മ്മിച്ചത്. 101 രൂപ 25 പൈസ വീതം ഓഹരി പിരിച്ച് സിനിമ പൂര്‍ത്തിയാക്കി. 16 എം. എം പ്രിന്റുകള്‍ എടുത്ത് പ്രെജക്റ്ററുകളും സ്‌ക്രീനുമായി ഓരോ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും സ്വന്തം സിനിമയുമായി കടന്ന് ചെല്ലുകയും ജനങ്ങളുടെ പ്രതികരണം അറിയുകയും ചെയ്തു ജോണ്‍. കേരളത്തിലെ എല്ലാ സ്ഥലങ്ങിലുമുള്ള ജനങ്ങള്‍ ഈ പ്രവര്‍ത്തനത്തോട് പങ്ക് ചേര്‍ന്നു.
വൈകാരികമായി ഉത്തേജിപ്പിക്കുന്ന ഒരു സ്വഭാവമല്ല “അമ്മ അറിയാന്‍” എന്ന സിനിമക്കുള്ളത്. വൈകാരികതയെ പരമാവധി ചൂഷണം ചെയ്യാവുന്ന തീമാണിത്. കച്ചവട സിനിമയുടെ ഫ്രെയിമുകളില്‍ നിന്നും തികഞ്ഞ വ്യത്യസ്തത പുലര്‍ത്തുന്ന ഇതിലെ ഫ്രെയിമുകള്‍ സിനിമയുടെ അച്ചടക്കത്തെ ലംഘിക്കുന്നു. മാധ്യമത്തിന്റെ അതിരുകള്‍ ലംഘിച്ചു വളര്‍ന്ന ഒരു കലാസൃഷ്ടിയാണ് അമ്മ അറിയാന്‍. അച്ചടക്കമില്ലാത്ത ഫ്രെയിമുകളിലൂടെ ജനകീയ രാഷ്ട്രീയത്തിന്റെ പ്രത്യയ ശാസ്ത്രം മുന്നോട്ട് വെക്കുന്ന അമ്മ അറിയാന്‍ തുടങ്ങുന്നത് ഇങ്ങനെയാണ്:
“”പകല്‍. കുളത്തില്‍ മുങ്ങി കുളിക്കുന്ന പുരുഷന്‍ കുളി കഴിഞ്ഞ് തല തോര്‍ത്തി, പുരുഷന്‍ കുളപ്പടവുകള്‍ കയറി വീട്ടിലേക്ക് വരുന്നു…….
വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പോകുന്ന പുരുഷനോട് അമ്മ പറയുന്നത് “”മോനേ നീ എവിടെ പോയാലും കത്തെഴുതണം. കാലം കെട്ടകാലാണ്…….”” എന്നാണ്.
ഇവിടെ അമ്മയുടെ വ്യസനം ആ കാലത്തിന്റേതാവുകയാണ്. പ്രക്ഷുബ ്ധമായ യൗവ്വനങ്ങള്‍ പടിയിറങ്ങി പോകുന്ന കാലത്തെ ജോണ്‍ ഇവിടെ അടയാളപ്പെടുത്തുകയാണ്. പുരുഷന്‍ നടന്ന് പോകുമ്പോള്‍ കാണുന്ന കാഴ്ചകള്‍ ജോണിന്റെ സാമൂഹ്യ വീക്ഷണങ്ങളാണ്.
നിയതമായ തിരക്കഥയ്ക്ക് അകത്ത് നിന്ന് ചിത്രീകരിച്ച ചിത്രമല്ല അമ്മ അറിയാന്‍. തെരുവുകളിലൂടെ നടന്ന് നീങ്ങുന്ന ജോണിന്റെ മനോഘടനതന്നെയാണ് സിനിമയക്കും. പുരുഷന്‍ കണ്ട മരണം, മരണപ്പെട്ടത് ആരാണെന്ന ജോണിന്റെ അന്വേഷണം , മരിച്ചയാളിന്റെ അമ്മയെ മരണവാര്‍ത്ത അറിയിക്കാനുള്ള പുരുഷന്റെ സഞ്ചാരം, സഞ്ചാരത്തിലൂടെ വന്ന് ചോരുന്ന കൂട്ടം, ഈ കൂട്ടം കാണുന്ന സാമൂഹ്യാവസ്ഥകള്‍, ഇങ്ങനെയാണ് സിനിമ വികസിക്കുന്നത്. പുരുഷന്റെ സഞ്ചാരത്തിനിടയില്‍ കാണപ്പെടുന്ന മെഡിക്കല്‍ കോളേജ് സമരം ഇന്നത്തെ ഭരണകൂട വ്യവസ്ഥിതിയെ പോലും ചോദ്യം ചെയ്യാന്‍ പര്യാപ്തമാണ്. സിനിമയിലെ സമരരംഗം; സാമ്രാജ്യത്വത്തിനെതിരെയും വിദ്യാഭ്യാസം കച്ചവചവത്ക്കരിക്കുന്നതിനെതിരെയും പ്രതികരിക്കുന്ന ജനതയുടേതാണ്. സിനിമയില്‍ തെളിയുന്ന സമര പ്രസംഗങ്ങള്‍, പോസ്റ്ററുകള്‍ എന്നിവയെല്ലാം വിപ്ലവ സിനിമയുടെ മുഖം കാട്ടിത്തരുന്നുണ്ട്. ഒരു പോസ്റ്റര്‍ ഇങ്ങനെ:
നിയമവും ന്യായക്കോടതിയും
നേര് മറച്ചു വയ്ക്കുമ്പോള്‍
നാം നേര് കണ്ട് ശബ്ദിക്കുക.”
ഇവിടെ ഈ കാഴ്ച കാട്ടിത്തരുന്നതിലൂടെ ജോണ്‍ യഥാര്‍ത്ഥത്തില്‍ വിപ്ലവത്തിലേക്ക് ജനതയെ ക്ഷണിക്കുകയാണ്.
അക്ഷരാര്‍ത്ഥത്തില്‍ സിനിമയിലെ പുരുഷന്റേയും, പുരുഷനിലൂടെ സംഘടിയ്ക്കപ്പെടുന്ന ജനക്കൂട്ടത്തിന്റേയും യാത്ര ജോണ്‍ എബ്രഹാമിന്റേയും, വിപ്ലവത്തെപ്പറ്റി ചിന്തിക്കുന്ന ജനതയുടേയും യാത്രയാണ്… ഏത് കാലത്തായാലും നിലനില്‍ക്കുന്ന പ്രത്യയശാസ്ത്രം ജനതയെ തിരസ്‌ക്കരിക്കുകയാണെങ്കില്‍ ആ പ്രത്യയശാസ്ത്രത്തെ “നാക്കു കടിച്ചിനി ചോദ്യം ചെയ്യാന്‍” (അലിയാര്‍. കെ) അതേ കാലത്ത് ജനങ്ങള്‍ സംഘടിയ്ക്കുക തന്നെ ചെയ്യും. ചെറു സംഘങ്ങളായ്… പുരുഷനില്‍ നിന്ന് ജനങ്ങളുടെ വിശാലതയിലേക്ക് സംഘം ചേരുന്ന കൂട്ടായ്മകള്‍ അങ്ങനെ വികസിക്കും… “അമ്മ അറിയാന്‍” എന്ന ജോണ്‍ ചിത്രം ഇത്തരത്തിലൊരു കാഴ്ചകൂടി നല്‍കുന്നുണ്ട്. മൂന്നാം ലോക സിനിമയുടെ പ്രത്യയ ശാസ്ത്ര വിശകലനം “അമ്മ അറിയാന്‍” എന്ന ചിത്രത്തില്‍ കണ്ടെത്തുന്നതിനെ ഇങ്ങനെ ക്രോഡീകരിക്കട്ടെ.
(i)രാഷ്ട്രീയ സിനിമയ്ക്ക് അതേവരെ അപരിചിതമായിരുന്ന പാഠാന്തരം സാധ്യമാക്കിയ ചലചിത്രകാരനാണ് ജോണ്‍ എബ്രഹാം.
(ii)മൂന്നാം ലോക സിനിമയുടെ രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രത്തിനും പ്രാദേശികമായ ഭാഷ്യം ചമച്ച ചിത്രമാണ് “അമ്മ അറിയാന്‍”
(iii)മലയാളത്തിന്റെ രാഷ്ട്രീയ സിനിമയ്ക്ക് അസാധാരണമായ ഭാവുകത്വ വ്യതിയാനം സാധ്യമാക്കിയ ചിത്രമാണ് “അമ്മ അറിയാന്‍”
(iv)ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ നിര്‍മ്മിച്ച ജനങ്ങളുടെ സിനിമ എന്ന ജനകീയ മുദ്രാവാക്യം (ഇന്ത്യയില്‍ തന്നെ) ആദ്യമായി വിളംബരപ്പെടുത്തിയ ചിത്രമായിരുന്നു “അമ്മ അറിയാന്‍”
ഗ്രന്ഥ സൂചി
1) ഇന്ദു ശേഖരന്‍. വി(എഡി.), 1981, “സമാന്തര സിനിമ” ഇരിങ്ങാലക്കുട, സംസാര പബ്ലിഷേഴ്‌സ്
2) ഗോപിനാഥന്‍. ആര്‍, 2000, “ജോണ്‍ എബ്രഹാം – അമ്മയെത്തേടി” – തിരുവനന്തപുരം, പ്രഭാത് ബുക്ക് ഹൗസ്
3) ജോണ്‍ എബ്രഹാം, 2000, “ജോണ്‍ എബ്രഹാം കഥകള്‍” പ്രസക്തി പബ്ലിഷിംഗ് പീപ്പിള്‍സ്
4) ജോസഫ്. വി.കെ, 1997, “സിനിമയും പ്രത്യയ ശാസ്ത്രവും” കേരള സര്‍ക്കാര്‍ സാംസ്‌ക്കാരിക പ്രസിദ്ധീകരണ വകുപ്പ്
5) വിജയകൃഷ്ണന്‍, 2007, “മലയാള സിനിമയുടെ കഥ” കോഴിക്കാട് മാതൃഭൂമി ബുക്‌സ്
6) Pranjali Ban-dhu, 1992, Cinema in focus TVM, Odyssey.
തുടക്കങ്ങളില്‍ നിര്‍ത്തുവാനോ ഒടുക്കങ്ങളില്‍ ഒതുക്കുവാനോ പാതിയില്‍ ഇട്ടേച്ചു പോകുവാനോ ആകാത്ത ഒരപൂര്‍വ്വതയാണ് ജോണ്‍ എബ്രഹാം. അന്വേഷിക്കുന്നവന്റേയും അലയുന്നവന്റേയും പീഢിത രൂപങ്ങളുടെ പ്രതിനിധാനമായി ജോണിനെകാണാം. ജീവിതത്തിന്റെ വന്യതയെ ആഘോഷിച്ച് വസന്തങ്ങളുടെ പൂക്കാലം തെരുവിലെ ജീവിതങ്ങളിലാണെന്ന് സത്യസന്ധമായി വിശ്വസിച്ച കലാകാരനാണ് ജോണ്‍ എബ്രഹാം. തെരുവും, അഗ്രഹാരവും, പള്ളിമേടകളും, കള്ളുഷാപ്പുകളും, വില കൂടിയ റസ്റ്റോറന്റുകളും സമാന്തരമായി അളന്നത് കൊണ്ടാകാം ഇല്ലായ്മക്കാരന്റെ വരുതികളെ, വിശ്വാസങ്ങളെ, സ്‌നേഹത്തെ നെഞ്ചിലേറ്റാന്‍ ജോണ്‍ എബ്രഹാം എന്ന സിനിമാക്കാരനായത്. സിനിമയുടെ മായികതട്ടകം ഒളിപ്പിച്ചു നടത്തുന്ന വരേണ്യവും, സമ്പന്നവുമായ ചോദനകളെ റദ്ദാക്കുകയും. ജനകീയ വീക്ഷണത്തിന്റെ ബദല്‍ സിനിമാ സങ്കല്‍പ്പം മാലയാളത്തിന് പരിചയപ്പെടുത്തുകയും ചെയ്ത ജോണ്‍, സിനിമയെ തന്നെ രാഷ്ട്രീയമാക്കുകയാണ്(യായിരുന്നു) ചെയ്തത്. ജോണ്‍ എബ്രഹാം “അമ്മ അറിയാന്‍” (1986) എന്ന സിനിമയെ രാഷ്ട്രീയമാക്കുകായിരുന്നു. മൂന്നാം ലോക സിനിമയുടെ പ്രത്യയ ശാസ്ത്ര ചര്‍ച്ചയോട് ചേര്‍ത്ത് കാണാനുള്ള എളിയ ശ്രമമാണ് ഈ പഠനം.
ആന്തരിക/ബാഹ്യ വൈകാരികതയെ തൃപ്തിപ്പെടുത്തുന്ന കാലാരൂപം എന്ന നിലയില്‍ നിന്നും സിനിമ, രാഷ്ട്രീയ വിവക്ഷകളും ബൗദ്ധികതയും ചേര്‍ന്ന് കനം വയ്ക്കുന്ന കലാപമാധ്യമമായി പരിവര്‍ത്തനം ചെയ്തിട്ട് നാളേറെയായിരിക്കുന്നു. സ്വപ്നം/യാഥാര്‍ത്ഥ്യം, നേര്/നുണ, ശാന്തം/ അശാന്തം, സുന്ദരം/വിരൂപം തുടങ്ങി ദ്വന്ദാത്മകമായ കാഴ്ചയുടെ അറിവിടങ്ങളായി സിനിമ വര്‍ത്തിക്കുകയും ജ്ഞാനോത്പാദനത്തിന്റെ പുതുഭൂമികയായി തീരുകയും ചെയ്യുന്നു. അറിവ് ദൃശ്യാനുഭങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്നു. അങ്ങനെസിനിമ കാഴ്ചയുടെ പാഠങ്ങളായി പരിണമിക്കുകയും ഓരോ സിനിമയും ലോകത്തെ കാണാനുള്ള കണ്ണായി മാറുകയും ചെയ്യുന്നു. അതായത് ലോകത്തെ അറിയണമെങ്കില്‍ സിനിമ കാണണം എന്ന നില. ഇരുപതാം നൂറ്റാണ്ടിന്റെ കലയെന്ന് ലെനിന്‍ വിശേഷിപ്പിച്ച സിനിമ വളരെ പെട്ടെന്ന് ലോകത്താകെ പടരുകയും ജനവികാരമായി മാറുകയും ചെയ്തു. ഇന്ന് സിനിമയ്ക്ക് ജനങ്ങളിലുള്ള സ്വാധീനം വളരെ നിര്‍ണ്ണായകരമായിരിക്കുന്നു. കേവലം ഒരു സൗന്ദര്യ വസ്തു, ഒരു വിനോദോപാധി എന്ന നിലയിലുള്ള സമീപനം സിനിമയെ സംബന്ധിച്ചിടത്തോളം അപര്യാപ്തമാണ്. ഇതിവൃത്തത്തിന് ചുരുളഴിയാനുള്ള നിര്‍ദോഷമായ ഒരു ഇടം അല്ല സെല്ലുലോയ്ഡ് എന്നര്‍ത്ഥം.
പുത്തന്‍ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതി ലോകത്തെയാകെ റാഞ്ചിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ ജനങ്ങളുടെ ജീവിത സംസ്‌കാരത്തെപ്പറ്റി ചിന്തിക്കുന്നതും, സാംസ്‌കാരികോത്പന്നം എന്ന നിലയില്‍ “കലയില്‍” നിലനില്‍ക്കുന്നതും നിലനിര്‍ത്തുന്നതുമായ സാംസ്‌കാരിക പരിസരങ്ങളെപ്പറ്റി പുനരാലോചിക്കേണ്ടതും അത്യാവശ്യമാണ്. ജീവിതത്തെപ്പോലും എങ്ങനെ ലാഭകരമായി ഉപയോഗിക്കാം എന്ന് ചിന്തിക്കുന്ന കമ്പോള മന:സ്ഥിതിയ്ക്കകത്ത് പണം സൃഷ്ടിക്കുന്ന വിടവുകള്‍ക്കിടയില്‍ രൂപപ്പെട്ടു വരുന്ന തട്ടുകള്‍; ജനതയെ നിലനിര്‍ത്തുന്നത് തന്നെ അസമത്വങ്ങളുടെ ശ്രേണികളോടെയാണ്. ലോകത്തെയാകെ ഒറ്റമാര്‍ക്കറ്റായി കാണുന്ന ആഗോളകണ്ണുകളോടെയാണ്. മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങള്‍ വിപണികളിലേക്ക് എത്തുന്നത്. വിപണി മേല്‍ക്കോയ്മ വച്ച് പുലര്‍ത്തുന്ന ഒറ്റമേല്‍ക്കൂര സമൂഹവിഭാവനം യഥാര്‍ത്ഥത്തില്‍ മുതലാളിത്തത്തിന്റെ ലാഭബോധം മാത്രമാണ് ലോകത്തില്‍ നടപ്പിലാക്കുന്നത്. ഇതിലൂടെ എല്ലാം ചരക്കുവത്കരിക്കുകയും ലോകത്താകമാനമുള്ള മനുഷ്യന്റെ ജീവിതം തന്നെ ചരക്കായി മാറുകയും ചെയ്യുന്നു. ഇത്തരം അധിനിവേശ മന:സ്ഥിതി തിരിച്ചറിയുന്നതിലൂടെ മൂന്നാം ലോക ജനത സമരസപ്പെടാനാവാത്ത ബദല്‍ നിര്‍മ്മിതികള്‍ കണ്ടെടുക്കുകയും അവയെ പ്രയോഗ സാധ്യമാക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു തിരിച്ചറിവാണ് അക്ഷരാര്‍ത്ഥത്തില്‍ “മൂന്നാംലോക സിനിമ” എന്ന കാഴ്ചപ്പാട്.
മാറിമാറി വരുന്ന ദൃശ്യസംസ്‌കാരം സിനിമയുടെ സങ്കേതങ്ങളിലും ആശയ സങ്കല്‍പ്പങ്ങളിലും വ്യത്യസ്തമായ വീക്ഷണങ്ങളാണ് കൊണ്ടുവരുന്നത്. ലവിസ്‌ട്രോസ്സിന്റെ ഘടകാത്മക നരവംശ ശാസ്ത്രം, ലകാന്റെ മനോവിശ്ലേഷണ രചനകള്‍, മിഷേല്‍ ഫുക്കോയുടേയും റൊളാങ് ബാര്‍തിന്റെയും രാഷ്ട്രീയ-സാംസ്‌കാരിക ചരിത്ര വിജ്ഞാനം, ഗ്രാംഷിയുടെയും അല്‍ത്തൂസറുടെയും പ്രത്യയ ശാസ്ത്ര ചര്‍ച്ചകള്‍, ഫ്രാന്‍സ് ഫാനന്റെ വംശീയ പഠനങ്ങള്‍ തുടങ്ങി വ്യത്യസ്ഥമായ ദര്‍ശന/പ്രത്യയ ശാസ്ത്രങ്ങള്‍ സിനിമയുടെ കാഴ്ചപ്പാടിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതില്‍ ഫ്രാന്‍സ് ഫാനന്റെ വംശീയ പഠനങ്ങളുടെ പാഠഭേദങ്ങളാണ് മൂന്നാം ലോക സിനിമയുടെ രാഷ്ട്രീയ ഭൂമിക ചിട്ടപ്പെടുത്തിയത്. മുഖ്യധാര സിനിമകളുടെ ആശയ സംഹിതകളോട് പൊരുതി നില്‍ക്കുന്ന മൂന്നാം സിനിമ പ്രത്യയ ശാസ്ത്രപരമായി വറുതിയുടെയും വിശപ്പിന്റേയും കലാപങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. സൊളാനസ്/ജെറ്റിനി എന്നിവരിലൂടെ (ഇവരാണ് മൂന്നാം സിനിമയുടെ മാനിഫെസ്റ്റോ എന്ന് കരുതുന്ന ദ അവര്‍ ഓഫ് ഫര്‍ണസ് (1968) നിര്‍മ്മിച്ചത്.) ദൃശ്യവത്കൃതമായ മൂന്നാം സിനിമയുടെ രാഷ്ട്രീയ പരിവര്‍ത്തനങ്ങളുടെ തുടര്‍ച്ച കാണാവുന്ന സിനിമയാണ് ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍
മൂന്നാംസിനിമ : വറുതിയുടേയും വിശപ്പിന്റേയും സൗന്ദര്യ ശാസ്ത്രം
മുഖ്യധാര സിനിമകളുടെ ആശയസംഹിതകളോട് കലഹിച്ചും അവിശ്വാസം രേഖപ്പെടുത്തിയുമാണ് മൂന്നാം സിനിമ എന്ന സങ്കല്‍പം നിലവില്‍ വരുന്നത്. ഫെര്‍നാന്റോ സെലാനസ് / ഒക്‌റ്റെവ്യോ ജെനിറ്റി എന്നിവരാണ് മൂന്നാം സിനിമയെന്ന സംവര്‍ഗത്തിന് സിനിമയിലൂടെയും ചര്‍ച്ചയിലൂടെയും പ്രചാരം നല്‍കിയത്. അമേരിക്കയുള്‍പ്പെട്ട മുതലാളിത്ത രാജ്യങ്ങളുടേയും സോവിയറ്റ് യൂണിയനും മറ്റും ചേര്‍ന്ന സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടേയും വമ്പന്‍ സാന്നിധ്യം എക്കാലത്തും തമസ്‌കരിച്ച് പോന്നിട്ടുള്ള മൂന്നാം ലോകത്തിന്റെ പ്രതിനിധാനങ്ങള്‍ എന്ന നിലയ്ക്കാണ് മൂന്നാം സിനിമ ഇന്ന് അറിയപ്പെടുന്നത്. ദേശീയമായും രാഷ്ട്രീയമായും ചരിത്രപരമായും നിരന്തരം പുറന്തള്ളപ്പെടുകയും ന്യൂനീകരിക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ സ്വത്വപരമായ ധര്‍മ്മസങ്കടങ്ങളുടെ സൂചകമെന്ന നിലയ്ക്കാണ് ഇങ്ങനെയൊരു സങ്കല്‍പ്പം ഉരുത്തിരിഞ്ഞത്. (ഡോ. പി.എസ്. രാധാകൃഷ്ണന്‍,2003) യഥാര്‍ത്ഥത്തില്‍ ആശയവിനിമയത്തിന്റെ പുതിയ വര്‍ത്തമാനമായിരുന്നു മൂന്നാം സിനിമ.
വിശപ്പിന്റെസൗന്ദര്യശാസ്ത്രം(Aesthetics & Hunger,1965)എന്ന പ്രബന്ധത്തിലൂടെ ഗ്ലോബര്‍ റോഷോ ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളുടെ മൗലികത നിര്‍ണ്ണയിക്കുന്നത് അതിലടങ്ങിയ വിശപ്പാണെന്ന് വാദിച്ചു. വിശപ്പിന്റെ ഏറ്റവും ശ്രേഷ്ഠമായ സാംസ്‌കാരിക പ്രത്യക്ഷം അക്രമമാണെന്ന വിശ്വാസമായിരുന്നു ഇതിന് പിന്നില്‍. “കയ്യിലൊരു ക്യാമറയും തലയിലൊരു ആശയവും മാത്രമേ ഇതിനാവശ്യമുള്ളൂ. ഇതിനായി സംവിധായകര്‍ അസംബന്ധതമുറ്റിയ സൗന്ദര്യ പക്ഷവാദിയോ, കാല്‍പ്പനിക ദേശീയവാദിയോ ഒന്നുമാവേണ്ടതില്ല. അയാള്‍ ആദ്യാവസാനം ഒരു കലാപകാരിയായാല്‍മതി. സാങ്കേതികമായ അപൂര്‍ണ്ണത, നാടകീയമായ അപസ്വരത, കാവ്യാത്മകമായ വിപ്ലവപരത, സാമൂഹ്യശാസ്ത്രപരമായ അകൃത്യത – ഇവയായിരുന്നു റോഷോയുടെ സിനിമാ സങ്കല്‍പ്പനത്തിലെ സമവാക്യങ്ങള്‍(ഡോ. പി.എസ്. രാധാകൃഷ്ണന്‍, 2003). റോഷോയുടെ ദര്‍ശനങ്ങളെ പ്രതിനിധാനം ചെയ്യുന്ന സിനിമകള്‍ ആണ് സൊളാസ്/ജെറ്റിനി ദ്വയം നിര്‍മ്മിച്ചെടുത്തത്. ഇത്തരം മൂന്നാം സിനിമകളുടെ തുടര്‍ച്ചകള്‍ ബൂര്‍ഷ്വാസംസ്‌കാരം രൂപപ്പെടുത്തിയ സാമ്രാജ്യത്വ സിനിമാ മാതൃകകളെ ചുട്ടെരിക്കുന്നുണ്ട്. കമ്പോളങ്ങളെ മാത്രം കേന്ദ്രീകരിച്ചു കൊണ്ട് നിര്‍മ്മിക്കുന്ന മുതലാളിത്ത സിനിമകളില്‍ നിന്ന് വിപ്ലവ സിനിമകള്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും സിനിമയുടെ എല്ലാ മേഖലകളിലും ജനപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. യാഥാര്‍ത്ഥ്യങ്ങളുമായുള്ള സിനിമയുടെ ബന്ധം ജനങ്ങളില്‍ സിനിമ തങ്ങളുടെ ദൈനംദിനസമരങ്ങളുടെ ഭാഗമാണെന്ന ബോധം ജനിപ്പിക്കുന്നു.
ജനകീയതയുടേയും വിപ്ലവാത്മകതകളുടേയും ഭാഷ്യം പുറത്ത് വിടുന്ന മൂന്നാം സിനിമയുടെ അവതരണം/പ്രത്യയ ശാസ്ത്രം സൊളാനസ്/ജെറ്റിനി ദ്വയം “ദ അവര്‍ ഓഫ് ഫര്‍ണസസ്” (1968) – തീച്ചൂളകളുടെകാലം – എന്ന ചിത്രത്തിലൂടെ സാക്ഷാത്കൃതമാക്കുകയായിരുന്നു. സിനിമയുടെ പ്രദര്‍ശനവും അതേ തുടര്‍ന്ന് ചര്‍ച്ചകളും കേള്‍ക്കുന്നതുകൊണ്ടാണ് തങ്ങളുടെ സംരഭത്തില്‍ അവര്‍ ജനപങ്കാളിത്തം ഉറപ്പാക്കിയത്. സിനിമയുടെ കാഴ്ച തന്നെ ചരിത്രപരമായ ഒരു ഏറ്റുമുട്ടലാണെന്നായിരുന്നു സൊളാനസ്/ജെറ്റിനിമാരുടെ വിചാരം. ബഹുജനമധ്യത്തില്‍ വെച്ച് വിമോചിതമാകുന്ന ചലചിത്രങ്ങള്‍ക്കേ പ്രസക്തിയുള്ളൂവെന്ന് ഇവര്‍ വാദിച്ചു. അതിലൂടെ അന്തമില്ലാത്തതോ തുറന്ന അന്ത്യത്തോട് കൂടിയതോ ആയ “ഫിലിം ആക്ട്” എന്ന സങ്കല്‍പ്പത്തിലാണവര്‍ എത്തിച്ചേര്‍ന്നത്. ചലചിത്ര പ്രദര്‍ശനങ്ങളിലൂടെ രാഷ്ട്രീയവത്ക്കരിക്കപ്പെടുന്ന പ്രേക്ഷകര്‍ തങ്ങളുടെ പ്രതികരണങ്ങള്‍ തുറന്നു പ്രകടിപ്പിക്കുക വഴി സ്വയം അഭിനേതാക്കളായി രൂപന്തരപ്പെടുന്നു എന്ന ആശയമായിരുന്നു “ഫിലിം ആക്ടിലൂടെ” വെളിച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചത്.
വ്യവസ്ഥാപിത സൗന്ദര്യ മീമാംസകരുടേയും നിരൂപകവരേണ്യരുടേയും വിലയിരുത്തലുകള്‍ക്ക് ഇരുന്നു കൊടുക്കാന്‍ പറ്റാത്ത തരത്തിലുള്ള സിനിമകളാണ് മൂന്നാം ലോകത്തിലേത്. തങ്ങളുടെ സൃഷ്ടികളെ നിലനില്‍പ്പിന്റെ ഭാഗമായി കരുതുന്ന ഒരു ജനത തങ്ങളെ ഉറ്റുനോക്കുന്നുണ്ടെന്ന ബോധം മൂന്നാം സിനിമയുടെ ചലചിത്രകാരനെ ക്യാമറ തോക്കായി ഉപയോഗിക്കാന്‍ പ്രേരണ നല്‍കുന്നു. ഗറില്ല സമരതന്ത്രങ്ങളിലൂന്നിയ കാഴ്ചപ്പാടുകളും ചടുലമായ പ്രവര്‍ത്തനങ്ങളും അയാളില്‍ നിക്ഷിപ്തമായിരിക്കും. ദൃശ്യങ്ങളാകുന്ന ആയുധങ്ങളുപയോഗിച്ച് ക്ഷീണമറിയാതെ പൊരുതുന്ന പോരാളിയാണ് അയാളുടെ പ്രൊജക്ടര്‍. ഇങ്ങനെ സിനിമയുടെ ഓരോ മേഖലയിലും സൂക്ഷ്മവും അതീവ ജാഗ്രതാപരവുമായ പ്രതികരണങ്ങളാണ് മൂന്നാം സിനിമ മുന്നോട്ട് വയ്ക്കുന്നത്.
ബഹുജനവും സിനിമയും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്ന ഒരപൂര്‍ണ്ണ സിനിമയാണ് മൂന്നാം ലോകം ആഹ്വാനം ചെയ്തത്. ബഹുജനമുന്നേറ്റം സിനിമയുടെ എല്ലായിടത്തും കാണാനാവും. സിനിമയുടെ നിര്‍മ്മാണം, വിതരണം, പ്രദര്‍ശനം എന്നിടത്തെല്ലാം ജനകീയമായ ഈ കൂട്ടായ്മ കാണാനാവും. ജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന പണമുപയോഗിച്ച് നിര്‍വഹിച്ച ചിത്രങ്ങള്‍ ജനങ്ങളുടെ ഇടയില്‍ കാണിക്കുന്ന ശൈലിയാണ് മൂന്നാം സിനിമയുടേത്. നാട്ടിന്‍പുറങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, തെരുവുകള്‍, വീടുകള്‍ എന്നിവയെല്ലാം പ്രദര്‍ശനകേന്ദ്രങ്ങളാവുന്നു. ഇവിടെ സിനിമ/സംവിധായകന്‍/പ്രേക്ഷകന്‍ എന്നീ തട്ടുകള്‍ ഇല്ലാതാവുന്നു. വര്‍ത്തമാനകാലത്തിന്റെ ആവശ്യമായ അപൂര്‍ണ സിനിമയായി മൂന്നാം സിനിമ മാറുന്നു. സിനിമവിമര്‍ശനപ്രകൃയയ്ക്ക് വിധേയമാവുന്നു. സാംസ്‌കാരികവിമര്‍ശനത്തിന് പ്രേക്ഷകന് സിനിമയില്‍ കടന്ന് കൂടുവാനുള്ള വഴി തുറക്കപ്പെടുകയും ചെയ്യുന്നു. മൂന്നാം സിനിമയുടെ രാഷ്ട്രീയപരത ജനങ്ങളുടെ കാഴ്ചകള്‍ക്ക് തിടം വയ്ക്കുകയും അവര്‍ വിപ്ലവാഭിമുഖ്യം ഉള്ളവരാവുകയും ചെയ്യുന്നു. അങ്ങനെ; സിനിമ രാഷ്ട്രീയമായ ഒരിടപെടലായി-കലാപമായി മാറുന്നു.
അമ്മ അറിയാന്‍ : മൂന്നാം സിനിമയുടെ ലാവണ്യഭൂമിക
എഴുപതുകളിലെയും എണ്‍പതുകളിലേയും ഭാവുകത്വ പരിണാമത്തന്റെ ചരിത്ര മുഹൂര്‍ത്തത്തിലേക്കാണ് ജോണ്‍ എബ്രഹാം എന്ന സംവിധായകന്റെ കടന്നുവരവ്. ആധുനികാവാദവും ഇടത് തീവ്രതയും പങ്കിട്ട ആശയ പരിസരത്തേയ്ക്കാണ് ജോണ്‍ എത്തിപ്പെടുന്നത്. ജീവിതത്തെപ്പറ്റിയുള്ള ഉത്കണ്ഠകള്‍, സമൂഹത്തെപ്പറ്റിയുള്ള ആശങ്കകള്‍ നിറഞ്ഞ അരക്ഷിതമായ കാലം. ഇക്കാലയളവ് “വീടിറങ്ങുന്ന ഉണ്ണികളെ” പ്രതീകവത്ക്കരിക്കുന്ന ആധുനികതകളുടേയും ഇടതു തീവ്രതകളുടേയും വേവലാതികളുടെ ഒരവസ്ഥ കൂടിയാണ്. ഇവിടെയാണ് ജനകീയ സിനിമകളുടെ രാഷ്ട്രീയവുമായി ജോണ്‍ വന്നെത്തുന്നതും, “ഇത്തിരിപൂവേ ചുവന്ന പൂവേ” (ഭരതന്‍ 1984), “കബനീ നദി ചുവന്നപ്പോള്‍” (പി.എ. ബക്കര്‍) എന്നീ രാഷ്ട്രീയ വിപ്ലവ കാലാവസ്ഥയുള്ള സിനിമാ വഴിയെ കൈവിട്ട് മൂന്നാം ലോകസിനിമയുടെ തച്ചുശാസ്ത്രത്തില്‍ വാര്‍ത്തെടുത്ത “അമ്മ അറിയാന്‍”(1986) എന്ന സിനിമ പൂര്‍ത്തിയാക്കുന്നത്. ഈ സിനിമ പൂര്‍വ്വ വിപ്ലവ മാതൃക സിനിമകളെ തിരസ്‌ക്കരിക്കുകയും, വിപ്ലവ സിനിമയ്ക്ക് പുതിയൊരു മുഖം നല്‍കുകയും ചെയ്തു.
മൂന്നാം സിനിമയുടെ ലാവണ്യ ശാസ്ത്ര പാഠങ്ങള്‍ ഉള്‍ക്കൊണ്ട ചിത്രമാണ് അമ്മ അറിയാന്‍. സാമൂഹ്യ രാഷ്ട്രീയാവസ്ഥകളെ മൂടുപടമില്ലാതെ തുറന്ന് കാട്ടുന്ന ഈ ചിത്രം ജനകീയ സിനിമകളുടെ മാനിഫെസ്റ്റോ ആയി ഇന്ത്യയില്‍ തന്നെ എടുത്ത് കാണിക്കാവുന്നതാണ്. സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളിലൂടെ ക്യാമറ തോക്കായി ചലിപ്പിക്കുന്ന മൂന്നാം സിനിമയുടെ ചിത്രീകരണ രീതിയാണ് ജോണ്‍ ഇതില്‍ പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്. വീടിറങ്ങിപ്പോകുന്ന മകന്‍ അമ്മക്കെഴുതുന്ന കത്തുകളാണ് സിനിമയുടെ ഉള്ളടക്കം. കത്തിലൂടെ മകന്‍ കണ്ട സാമൂഹ്യാവസ്ഥകള്‍ ചിത്രത്തില്‍ വന്നുചേരുമ്പോള്‍ നിയതമായ കഥയുടെ ചട്ടക്കൂടുകളെ സിനിമ തകര്‍ത്തെറിയുകയും സിനിമ ജനകീയ സ്വഭാവം കൈവരിക്കുകയും ചെയ്യുന്നു. സിനിമയുടെ നിര്‍മ്മാണം, വിതരണം, പ്രദര്‍ശനം എന്നിവ പരിശോധിക്കുമ്പോഴും മൂന്നാം ലോക സിനിമയുമായി “അമ്മ അറിയാന്‍” തുല്യതപ്പെടുന്നത് കാണാം. സിനിമ ജനകീയ കലയാണെന്ന ജോണിന്റെ ചിന്താഗതി “അമ്മ അറിയാനില്‍” ദൃശ്യമാണ്.
ജനകീയ സിനിമാ നിര്‍മ്മാണ ശൈലി എന്ന ആശയത്തോടെ ജോണ്‍; സി.പി.ഐ(എം-എല്‍) പാര്‍ട്ടി അനുഭാവികള്‍ക്കൊപ്പം ചേര്‍ന്ന് “ഒഡേസ” എന്ന ജനകീയ സിനിമാ പ്രസ്ഥാനം നിര്‍മ്മിച്ച ചിത്രമാണ് “അമ്മ അറിയാന്‍” (1986). മൂന്നാം സിനിമയുടെ
നിര്‍മ്മാണ പ്രവര്‍ത്തനത്തെ ഓര്‍മ്മപ്പെടുത്തുന്ന വിധമായിരുന്നു ജോണ്‍ “അമ്മ അറിയാന്‍” എന്ന ചിത്രം നിര്‍മ്മിച്ചത്. 101 രൂപ 25 പൈസ വീതം ഓഹരി പിരിച്ച് സിനിമ പൂര്‍ത്തിയാക്കി. 16 എം. എം പ്രിന്റുകള്‍ എടുത്ത് പ്രെജക്റ്ററുകളും സ്‌ക്രീനുമായി ഓരോ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും സ്വന്തം സിനിമയുമായി കടന്ന് ചെല്ലുകയും ജനങ്ങളുടെ പ്രതികരണം അറിയുകയും ചെയ്തു ജോണ്‍. കേരളത്തിലെ എല്ലാ സ്ഥലങ്ങിലുമുള്ള ജനങ്ങള്‍ ഈ പ്രവര്‍ത്തനത്തോട് പങ്ക് ചേര്‍ന്നു.
വൈകാരികമായി ഉത്തേജിപ്പിക്കുന്ന ഒരു സ്വഭാവമല്ല “അമ്മ അറിയാന്‍” എന്ന സിനിമക്കുള്ളത്. വൈകാരികതയെ പരമാവധി ചൂഷണം ചെയ്യാവുന്ന തീമാണിത്. കച്ചവട സിനിമയുടെ ഫ്രെയിമുകളില്‍ നിന്നും തികഞ്ഞ വ്യത്യസ്തത പുലര്‍ത്തുന്ന ഇതിലെ ഫ്രെയിമുകള്‍ സിനിമയുടെ അച്ചടക്കത്തെ ലംഘിക്കുന്നു. മാധ്യമത്തിന്റെ അതിരുകള്‍ ലംഘിച്ചു വളര്‍ന്ന ഒരു കലാസൃഷ്ടിയാണ് അമ്മ അറിയാന്‍. അച്ചടക്കമില്ലാത്ത ഫ്രെയിമുകളിലൂടെ ജനകീയ രാഷ്ട്രീയത്തിന്റെ പ്രത്യയ ശാസ്ത്രം മുന്നോട്ട് വെക്കുന്ന അമ്മ അറിയാന്‍ തുടങ്ങുന്നത് ഇങ്ങനെയാണ്:
“”പകല്‍. കുളത്തില്‍ മുങ്ങി കുളിക്കുന്ന പുരുഷന്‍ കുളി കഴിഞ്ഞ് തല തോര്‍ത്തി, പുരുഷന്‍ കുളപ്പടവുകള്‍ കയറി വീട്ടിലേക്ക് വരുന്നു…….
വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പോകുന്ന പുരുഷനോട് അമ്മ പറയുന്നത് “”മോനേ നീ എവിടെ പോയാലും കത്തെഴുതണം. കാലം കെട്ടകാലാണ്…….”” എന്നാണ്.
ഇവിടെ അമ്മയുടെ വ്യസനം ആ കാലത്തിന്റേതാവുകയാണ്. പ്രക്ഷുബ ്ധമായ യൗവ്വനങ്ങള്‍ പടിയിറങ്ങി പോകുന്ന കാലത്തെ ജോണ്‍ ഇവിടെ അടയാളപ്പെടുത്തുകയാണ്. പുരുഷന്‍ നടന്ന് പോകുമ്പോള്‍ കാണുന്ന കാഴ്ചകള്‍ ജോണിന്റെ സാമൂഹ്യ വീക്ഷണങ്ങളാണ്.
നിയതമായ തിരക്കഥയ്ക്ക് അകത്ത് നിന്ന് ചിത്രീകരിച്ച ചിത്രമല്ല അമ്മ അറിയാന്‍. തെരുവുകളിലൂടെ നടന്ന് നീങ്ങുന്ന ജോണിന്റെ മനോഘടനതന്നെയാണ് സിനിമയക്കും. പുരുഷന്‍ കണ്ട മരണം, മരണപ്പെട്ടത് ആരാണെന്ന ജോണിന്റെ അന്വേഷണം , മരിച്ചയാളിന്റെ അമ്മയെ മരണവാര്‍ത്ത അറിയിക്കാനുള്ള പുരുഷന്റെ സഞ്ചാരം, സഞ്ചാരത്തിലൂടെ വന്ന് ചോരുന്ന കൂട്ടം, ഈ കൂട്ടം കാണുന്ന സാമൂഹ്യാവസ്ഥകള്‍, ഇങ്ങനെയാണ് സിനിമ വികസിക്കുന്നത്. പുരുഷന്റെ സഞ്ചാരത്തിനിടയില്‍ കാണപ്പെടുന്ന മെഡിക്കല്‍ കോളേജ് സമരം ഇന്നത്തെ ഭരണകൂട വ്യവസ്ഥിതിയെ പോലും ചോദ്യം ചെയ്യാന്‍ പര്യാപ്തമാണ്. സിനിമയിലെ സമരരംഗം; സാമ്രാജ്യത്വത്തിനെതിരെയും വിദ്യാഭ്യാസം കച്ചവചവത്ക്കരിക്കുന്നതിനെതിരെയും പ്രതികരിക്കുന്ന ജനതയുടേതാണ്. സിനിമയില്‍ തെളിയുന്ന സമര പ്രസംഗങ്ങള്‍, പോസ്റ്ററുകള്‍ എന്നിവയെല്ലാം വിപ്ലവ സിനിമയുടെ മുഖം കാട്ടിത്തരുന്നുണ്ട്. ഒരു പോസ്റ്റര്‍ ഇങ്ങനെ:
“”പള്ളിയും പള്ളിക്കൂടവും
നിയമവും ന്യായക്കോടതിയും
നേര് മറച്ചു വയ്ക്കുമ്പോള്‍
നാം നേര് കണ്ട് ശബ്ദിക്കുക.””