| Saturday, 14th September 2019, 6:29 pm

സ്ത്രീകളുടെ ആരോഗ്യത്തിന് കൊഴുപ്പ് വില്ലന്‍ ;ഗവേഷണഫലം പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്ത്രീകള്‍ക്ക് കൊഴുപ്പുകുറഞ്ഞ ഭക്ഷണക്രമമാണ് ആരോഗ്യത്തിന് നല്ലതെന്ന് ഗവേഷണറിപ്പോര്‍ട്ട്. സാധാരണഗതിയില്‍ കൗമാരപ്രായക്കാരികള്‍ക്കും ഗര്‍ഭിണികള്‍ക്കും കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഗുണകരമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത് ശരിയല്ലെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ഇരുപത് വര്‍ഷം നീണ്ട പഠനഫലമാണ് പുറത്തുവന്നിരിക്കുന്നത്. എലികളില്‍ നടത്തിയ ഗവേഷണത്തില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും അടങ്ങിയ കൊഴുപ്പില്ലാത്ത ഭക്ഷണമാണ് ദീര്‍ഘകാലത്തിലേക്ക് ഗുണമാകുകയെന്ന് കണ്ടെത്തി.

സ്താനര്‍ബുദവും വന്‍കുടല്‍ അര്‍ബുദം ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയും കൊഴുപ്പേറിയ ഭക്ഷണങ്ങള്‍ കാരണം ഉണ്ടാകുന്നുവെന്ന് തെളിഞ്ഞു. അമ്പതിനായിരത്തോളം ആര്‍ത്തവവിരാമമുള്ള സ്ത്രീകളിലും ഈ പഠനം നടത്തിയിരുന്നു. സിയാറ്റഇലിലെ ഫ്രെഡ് ഹാച്ചിന്‍സണ്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിലാണ് പഠനം നടന്നത്.ജേണല്‍ ഓഫ് ന്യൂട്രിഷനിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

We use cookies to give you the best possible experience. Learn more