| Wednesday, 29th May 2019, 1:12 pm

പെരുന്നാള്‍ അവധി; സ്‌കൂള്‍ തുറക്കുന്നത് ആറാം തീയതിയിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മധ്യവേനല്‍ അവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. .നാല് അഞ്ച് തീയതികളില്‍ ചെറിയ പെരുന്നാളാകാന്‍ സാധ്യതയുണ്ടെന്നും അപ്പോള്‍ ആദ്യ ദിവസം സ്‌കൂള്‍ തുറന്നശേഷം രണ്ട് ദിവസം സ്‌കൂളിനു അവധി നല്‍കേണ്ടിവരുമെന്നും നിയമസഭയില്‍ ചെന്നിത്തല പറഞ്ഞു.

മൂന്നിന് സ്‌കൂള്‍ തുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. നാല് ,അഞ്ച് തീയതികളില്‍ ചെറിയ പെരുന്നാളാകാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ആദ്യ ദിവസം സ്‌കൂള്‍ തുറന്നശേഷം രണ്ട് ദിവസം സ്‌കൂളിനു അവധി നല്‍കേണ്ടിവരും. അതിനാല്‍ സ്‌കൂള്‍ തുറക്കുന്ന തിയതി ആറാം തീയതിയിലേക്ക് മാറ്റുന്നതാണ് നല്ലതെന്നാണ് ചെന്നിത്തല പറഞ്ഞത്.

ഇക്കാര്യം ആവശ്യപ്പെട്ടു യു.ഡി.എഫ് കക്ഷി നേതാക്കള്‍ വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നല്‍കി.

പെരുന്നാളിന് തൊട്ടുമുമ്പായി ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുന്നതിനെതിരെ മുസ്‌ലിം സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

സ്‌കൂള്‍ തുറക്കുന്നത് പെരുന്നാള്‍ അവധിക്ക് ശേഷം മാറ്റണമെന്ന് ആവശ്യപ്പെട്ട് ടി.വി ഇബ്രാഹിം എം.എല്‍.എ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നല്‍കി. പെരുന്നാളിന് തൊട്ടു തലേദിവസം സ്‌കൂള്‍ തുറക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നും, ഇങ്ങനെ മാറ്റുമ്പോള്‍ നഷ്ടപ്പെടുന്ന ജൂണ്‍ 3,4 തിയതി കളിലെ അധ്യായനം മറ്റു ദിവസങ്ങളില്‍ കണ്ടെത്തി പരിഹരിക്കാവുന്നതാണന്നും എം.എല്‍.എ നിവേദനത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more