| Tuesday, 16th October 2018, 11:17 am

നിലയ്ക്കലില്‍ കെ.എസ്.ആര്‍.ടി.സിയില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ വിദ്യാര്‍ത്ഥിനികളെ ഇറക്കിവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പമ്പ: നിലയ്ക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ അതിക്രമിച്ചു കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം വിദ്യാര്‍ഥിനികളെ ഇറക്കിവിട്ടു. പമ്പയിലേക്കു വന്ന രണ്ട് മാധ്യമവിദ്യാര്‍ഥിനികളെയാണ് തടഞ്ഞത്.

സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ പമ്പയിലെ അവസ്ഥയെന്താണ് എന്നറിയാനായി പമ്പയിലേക്ക് വന്ന മാധ്യമ വിദ്യാര്‍ഥിനികളെയാണ് ഒരു സംഘം ബസില്‍ അതിക്രമിച്ചു കയറി തടഞ്ഞത്.

കനത്ത സുരക്ഷയൊരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും വളരെ കുറച്ചു ജീവനക്കാര്‍ മാത്രമാണ് ഇവിടെയുള്ളത്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വിദ്യാര്‍ഥികളെ സമീപത്തെ ഹോട്ടലിലേക്ക് മാറ്റി അഴരോട് കാര്യങ്ങള്‍ ചോദിച്ചറിയുകയാണ്.

Also Read:“ഞാന്‍ റാലിയില്‍ പങ്കെടുത്തിടത്തെല്ലാം കോണ്‍ഗ്രസ് തോറ്റിട്ടുണ്ട്” തെരഞ്ഞെടുപ്പു റാലിയില്‍ വിട്ടുനില്‍ക്കുന്നതില്‍ വിശദീകരണവുമായി ദിഗ്‌വിജയ് സിങ്

തുലാമാസ പൂജകള്‍ക്കായി നാളെ ശബരിമല നട തുറയ്ക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധക്കാര്‍ വാഹനങ്ങളില്‍ അടക്കം അതിക്രമിച്ചു കയറി സ്ത്രീകളെ ഇറക്കിവിടുന്നത്.

പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചതിനെതിരെ പ്രതിഷേധം തുടരുമ്പോഴും ഇവിടെ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

സന്നിധാനത്ത് വനിതാ പൊലീസിനെ ഇപ്പോള്‍ വിന്യസിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലെപ്പോലെ പമ്പയിലും നിലയ്ക്കലിലും മാത്രമേ പൊലീസ് വിന്യാസം ഉണ്ടാവുകയുള്ളൂവെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more