| Thursday, 28th November 2024, 4:10 pm

ക്ലാസ് മുറികളില്‍ ഫീസ് ചോദിക്കാനോ ബോഡി ഷെയ്മിങ് ചെയ്യാനോ പാടില്ല; അധ്യാപകര്‍ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ താക്കീത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ക്ലാസ് മുറികളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ഫീസ് ചോദിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

വിദ്യാര്‍ത്ഥികളെ ശാരീരികമായോ മാനസികമായോ ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

വിദ്യാര്‍ത്ഥികളുടെ ശാരീരികമായതും സാമ്പത്തികവുമായ അവസ്ഥകളെ ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ഉണ്ടാവാന്‍ പാടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം.

ക്ലാസ് മുറികളിലുണ്ടാവുന്ന ബോഡി ഷെയ്മിങ്ങുകള്‍ സാമ്പത്തികമായ അവസ്ഥകളെ ചോദ്യം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ അധ്യാപകരുടെയും സ്‌കൂള്‍ അധികാരികളുടെയും ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ലെന്നും മന്ത്രി പറയുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ക്ലാസ് മുറികളില്‍ വെച്ച് ഫീസ് ചോദിക്കാന്‍ പാടില്ലെന്നും ഇങ്ങനെയുള്ള കാര്യങ്ങള്‍ കഴിയുന്നതും രക്ഷിതാക്കളുമായി ആശയവിനിമയം ചെയ്യണമെന്നുമാണ് മന്ത്രിയുടെ നിര്‍ദേശം.

Content Highlight: Students should not be asked for fees or body-shamed in classrooms; Education Minister’s warning to teachers

We use cookies to give you the best possible experience. Learn more