| Thursday, 21st June 2018, 6:29 pm

'അയ്യോ സാറേ പോകല്ലേ'; സ്ഥലം മാറ്റം കിട്ടിയ അധ്യാപകനെ കെട്ടിപിടിച്ച് കുട്ടികള്‍ കരഞ്ഞു. അധ്യാപകനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെളിയഗരാം: സ്ഥലം മാറ്റം കിട്ടിയ അധ്യാപകനെ കെട്ടിപിടിച്ച് വിദ്യാര്‍ത്ഥികള്‍ കരഞ്ഞു പറഞ്ഞു “സാര്‍ പോകരുത്”. അധ്യാപകന്റെ കണ്ണുകളും നിറഞ്ഞു. തമിഴ്‌നാട് വെളിയഗരാമിലെ ഗവണ്‍മെന്റ് സ്‌കൂളിലാണ് ഈ വികാരനിര്‍ഭരമായ സംഭവങ്ങള്‍ അരങ്ങേറിയത്.

തങ്ങളുടെ ഇംഗ്ലീഷ് അധ്യാപകനായ ജി ഭഗവാന്‍ സ്ഥലം മാറ്റം കിട്ടി പോവുന്നത് സഹിക്കാന്‍ പറ്റാവുന്നതിലും അപ്പുറമാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക്. 28കാരനായ ഭഗവാന്‍ അധ്യാപകനായ ശേഷം ആദ്യം പ്രവര്‍ത്തിച്ച സ്‌കൂളാണിത്. വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം കണക്കിലെടുക്കുമ്പോള്‍ വിദ്യാലയത്തിലെ അധികമുള്ള അധ്യാപകനാണ് ഭഗവാന്‍. ഇതാണ് സ്ഥലം മാറ്റത്തിന് വഴിയൊരുക്കിയതും.

പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുന്നതിനപ്പുറത്തേക്ക് വിദ്യാര്‍ത്ഥികളും താനും തമ്മില്‍ ഉണ്ടായിരുന്ന ഊഷ്മളമായ ബന്ധം തകരുന്നതില്‍ വേദന ഉണ്ടെന്ന് ഭഗവാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more