|

ഹൈദരബാദ് യൂണിവേസിറ്റിയിലും ലൈംഗിക അതിക്രമങ്ങൾ തുടർക്കഥ: പിന്നിലുള്ളത് പുരോഗമന സംഘടനകളുടെ നേതാക്കളെന്നും ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരബാദ്: ഹൈദരബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ലൈംഗിക അതിക്രമങ്ങള്‍ തുടര്‍ക്കഥകളാണെന്ന് വിദ്യാര്‍ത്ഥിനികള്‍. ഒന്നിലേറെപേരാണ് ഫേസ്ബുക്കിലൂടെ തങ്ങള്‍ നേരിട്ട അനുഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വെളിപ്പെടുത്തിയത്. പല പുരോഗമന സംഘടനകളിലേയും നേതാക്കള്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്നും പോസ്റ്റുകളിലൂടെ വിദ്യാര്‍ത്ഥിനികള്‍ സൂചിപ്പിക്കുന്നു.


ALSO READ: 16 ാം വയസില്‍ ലൈംഗികമായി പീഡിപ്പിച്ചു; ഫേസ്ബുക്കില്‍ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; രജീഷ് പോളിനെതിരെ വിദ്യാര്‍ത്ഥിനി


വളരെ മോശമായ രീതിയില്‍ പെരുമാറുകയും ചോദ്യം ചെയ്താല്‍ ആത്മഹത്യഭീഷണി മുഴക്കി രക്ഷപ്പെടുകയോ, തങ്ങളെ ലിബറലുകള്‍ എന്ന് മുദ്രകുത്തി രക്ഷപ്പെടുകയോ ആണ് പതിവെന്ന് ഒരു പെണ്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിട്ടുണ്ട്.

ലിംഗസമത്വം ഉണ്ടെന്ന് പറയപ്പെടുന്ന ക്യാംപസില്‍ നടക്കുന്നത് പുറത്ത് പറയാന്‍ പറ്റാത്ത രീതിയിലുള്ള ലൈംഗിക ചൂഷണങ്ങളും അതിക്രമങ്ങളുമാണെന്നും ഒരു പെണ്‍കുട്ടി തന്റെ കുറിപ്പില്‍ എഴുതുന്നുണ്ട്.


ALSO READ: ലൈംഗിക പീഡനം തുറന്ന് പറഞ്ഞതിന് പിന്നാലെ രജീഷ് പോള്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി


ആശ്വാസവാക്കുമായെത്തിയ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റിനെതിരേയും നിശിതമായ വിമര്‍ശനമാണ് പെണ്‍കുട്ടി പോസ്റ്റില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഞാനടക്കം വോട്ട് ചെയ്ത് വിജയിപ്പിച്ച നിങ്ങള്‍ പലതവണ നേരില്‍ കണ്ടിട്ടും എന്നോട് ഒരു വാക്ക് ചോദിക്കാന്‍ തയ്യാറായിട്ടില്ല, നിങ്ങള്‍ എന്തിനാണിവിടെ പ്രസിഡന്റായി ഇരിക്കുന്നത്. ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്‍ ശ്രീരാഗിനോട് ചോദിക്കുന്നുണ്ട്.

നേരത്തെ ഒരുപാട് പെണ്‍കുട്ടികള്‍ അമാനവ സംഗമത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രജീഷ് പോളിനെതിരേയും, ദളിത് ആക്ടിവിസ്റ്റും ഡോക്യുമെന്ററി സംവിധായകനുമായ രൂപേഷ് കുമാറിനെതിരേയും വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഹൈദരബാദ് യൂണിവേഴ്സിറ്റിയിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്തുള്ളവര്‍ക്കെതിരേയും ഉണ്ടായിരിക്കുന്ന വെളിപ്പെടുത്തലുകള്‍.