തിരുവനന്തപുരം: പൂവച്ചല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കത്തിക്കുത്ത് നടന്നതായി റിപ്പോര്‍ട്ട്. പ്ലസ് ടു വിദ്യാര്‍ത്ഥിയെ മറ്റൊരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
കുത്തേറ്റ വിദ്യാര്‍ത്ഥി കാട്ടാക്കടയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ടല സ്വദേശിയായ മുഹമ്മദ് അഫ്‌സലിനാണ് കുത്തേറ്റത്.
2024 നവംബറില്‍ പൂവച്ചല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൈയാങ്കളി നടന്നിരുന്നു. തര്‍ക്കം പരിഹരിക്കാനെത്തിയ പ്രിന്‍സിപ്പല്‍ പ്രിയയെ വിദ്യാര്‍ത്ഥികള്‍ കസേരകൊണ്ട് അടിച്ചുവീഴ്ത്തിയിരുന്നു.
ആക്രമണത്തില്‍ പ്രിന്‍സിപ്പലിന്റെ നെറ്റിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതിനുപിന്നാലെയാണ് വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം.
Updating….
Content Highlight: Students of Poovachal Higher Secondary School clashed with each other