കൊല്‍ക്കത്ത: ദേശീയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബംഗാളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബി.ജെ.പി സംസ്ഥാന ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും രാജ്യത്തെ വിഭജിക്കാനുള്ള ബി.ജെ.പി പദ്ധതിയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജാദവ്പൂര്‍ സര്‍വ്വകലാശാല, പ്രസിഡന്‍സി സര്‍വ്വകലാശാല, ആലിയ സര്‍വ്വകലാശാല, സത്യജിത് റായി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, കല്‍ക്കട്ട സര്‍വ്വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ബി.ജെ.പി ആസ്ഥാനത്തിന് കുറച്ച് ദൂരം മുന്നെ മാര്‍ച്ച് പൊലീസ് തടഞ്ഞു.
വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിനെ നേരിടാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വടികളുമായി പാര്‍ട്ടി ആസ്ഥാനത്ത് മുമ്പില്‍ നിന്നിരുന്നു. ബാരിക്കേഡുകള്‍ നിരത്തി മാര്‍ച്ചിനെ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസും വിദ്യാര്‍ത്ഥികളുമായി ചെറിയ സംഘര്‍ഷ സാധ്യത ഉടലെടുത്തിരുന്നു.
പാര്‍ട്ടി ഓഫീസിന് എന്തെങ്കിലും അപകടം വരുത്തി വെക്കാനാണ് ആരെങ്കിലും വരുന്നതെങ്കില്‍ ആശുപത്രിയില്‍ പോവാന്‍ സ്‌ട്രെച്ചറും കരുതി വരണമെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രതികരിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ